കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: മലപ്പുറത്തിന്റെ വണ്ടര്‍ ബോയ് ആര്‍സിബിയുടെ നട്ടെല്ലായി. അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി

Google Oneindia Malayalam News

ദുബായ്: മലയാളി താരം ദേവദത്ത് പടിക്കല്‍ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചു. ഭുവനേശ്വര്‍ കുമാറും, റാഷിദ് ഖാനും അടങ്ങുന്ന ബൗളിംഗ് നിര കൂസാതെ തകര്‍ത്തടിച്ച ദേവദത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ച്വറി കുറിക്കുകയും ചെയ്തു. ഒരുപ്രതീക്ഷയും ഇല്ലാതെയുള്ള ആര്‍സിബിയുടെ ഓപ്പണിംഗ് ജോഡി ക്ലിക്കാവുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനോടൊത്ത് 90 റണ്‍സാണ് പടിക്കല്‍ ചേര്‍ത്തത്. 42 പന്തില്‍ 56 റണ്‍സാണ് സമ്പാദ്യം. ഹൈദരാബാദിന്റെ ബൗളര്‍മാരെ തുടക്കത്തില്‍ തന്നെ കടന്നാക്രമിക്കുകയും ചെയ്തു.

1

ഒപ്പമുള്ള ആരോണ്‍ ഫിഞ്ച് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോഴാണ് ദേവദത്ത് ഭുവനേശ്വറിനെയും സന്ദീപ് സിംഗിനെയും കയറി അടിച്ചത്. ഓപ്പണര്‍മാരുടെ കാര്യത്തിലുള്ള ആശങ്കയും ഇതോടെ ആര്‍സിബി പരിഹരിച്ചു. ദേവദത്തിന് കുടുംബം മലപ്പുറത്തെ ഇടപ്പാളില്‍ നിന്നുള്ളവരാണ്. അവിടെ നിന്ന് ഇവര്‍ കര്‍ണാടകത്തിലെ ആര്‍കെ പുരത്തേക്ക് താമസം മാറ്റിയത്. മാതാപിതാക്കളും കോച്ചുമാണ് ദേവദത്തിന്റെ ഈ നേട്ടത്തിന് പിന്നിലുള്ളത്. ഒരുപാട് ബുദ്ധിമുട്ട ശേഷമാണ് ഇരുപതുകാരനായ കര്‍ണാടക വണ്ടര്‍ ബോയ് ആര്‍സിബിയിലെത്തിയത്.

ഇന്ത്യന്‍ ടീമിലേക്കുള്ള പടിവാതില്‍ തുറക്കാന്‍ ഈ പ്രകടനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി നയിക്കുന്ന ടീം കൂടിയാണിത്. അതേസമയം സോഷ്യല്‍ മീഡിയ ദേവദത്തിന്റെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്. 2019ല്‍ കര്‍ണാടക പ്രീമിയര്‍ ലീഗാണ് ദേശീയ തലത്തില്‍ ദേവദത്തിനെ അറിയപ്പെടുന്ന താരമാക്കി മാറ്റിയത്. ഈ ടൂര്‍ണമെന്റില്‍ എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡും താരം താരം സ്വന്തമാക്കിയിരുന്നു. ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ മൈക്ക് ഹീസണാണ് ടീമില്‍ ദേവദത്തിനെ തുടരാന്‍ അനുവദിച്ചത്.

അതേസമയം ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ദേവദത്ത് നടത്തിയത്. വിജയ് ഹസാരെ 50 ഓവര്‍ ടൂര്‍ണമെന്റില്‍ 609 റണ്‍സാണ് അടിച്ചത്. 67.66 ശരാശരിയും. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ 580 റണ്‍സുമടിച്ചു. രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തെ സെമി ഫൈനലിലുമെത്തിച്ചത് ദേവത്തിന്റെ പ്രകടനമാണ്. കോച്ച് നസറുദ്ദീന്റെ മികവും ദേവദത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. ദേവദത്തിന്റെ പിതാവ് ബാബുനു ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥനാണ്. മകന്റെ പോരാട്ടങ്ങളെ അദ്ദേഹമാണ് പിന്തുണച്ചത്.

English summary
IPl 2020: rcb opener devdutt made an impression on debut match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X