IPL 2021: ഷാരൂഖ് ഖാന്‍ ഇനി പ്രീതി സിന്‍ഡയ്‌ക്കൊപ്പം, പഞ്ചാബിലെത്തിയത് മോഹ പ്രതിഫലത്തില്‍
ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഷാരൂഖ് ഖാനെ വിട്ടുകൊടുക്കാതെ പ്രീതി സിന്‍ഡയുടെ പഞ്ചാബ് കിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച തമിഴ്‌നാട് താരം ഷാരൂഖ് ഖാനെ 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരത്തിന് അപ്രതീക്ഷിത പ്രതിഫലമാണ് ലഭിച്ചത്. 20 ലക്ഷം അടിസ്ഥാന പ്രതിഫലത്തില്‍ നിന്നാണ് ഷാരൂഖ് ഖാനെ പഞ്ചാബ് കിങ്‌സ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമായത്.
ഇത്തവണ തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയപ്പോള്‍ ഷാരൂഖ് ഖാന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള 25കാരനായ താരം 31 ടി20യില്‍ നിന്ന് 293 റണ്‍സാണ് നേടിയിട്ടുള്ളത്. ക്വാര്‍ട്ടറില്‍ പുറത്താവാതെ 19 പന്തില്‍ 40 റണ്‍സുമായി ഷാരൂഖ് തിളങ്ങിയിരുന്നു. ഇതാണ് തമിഴ്‌നാടിന് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്.
ഷാരൂഖ് ഖാനെ മധ്യനിരയിലേക്ക് പഞ്ചാബിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും. മധ്യനിരയില്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം പഞ്ചാബിനുണ്ട്. ഹാര്‍ഡ് ഹിറ്ററായ ഷാരൂഖ് ഖാനെ ഈ സ്ഥാനത്തേക്ക് പഞ്ചാബിന് പരിഗണിക്കാം. ബൗളിങ് നിരയില്‍ വലിയ അഴിച്ചുപണിയാണ് പഞ്ചാബ് നടത്തിയിരിക്കുന്നത്. ഷെല്‍ഡോന്‍ കോട്രല്‍,കൃഷ്ണപ്പ ഗൗതം,മാക്‌സ് വെല്‍,ജിമ്മി നിഷാം തുടങ്ങിയവരെയെല്ലാം ടീം ഒഴിവാക്കിയിരുന്നു.
ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ള ടീമായി ലേലത്തിനെത്തിയ പഞ്ചാബ് നാല് താരങ്ങളെ ഇതിനോടകം ടീമിലെത്തിച്ചിട്ടുണ്ട്. ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്‌സനെ 14 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഡേവിഡ് മലാനെ 1.50 കോടിക്ക് സ്വന്തമാക്കിയ പഞ്ചാബ് റില്ലി മെറിഡിത്തിനെ 8 കോടി രൂപയ്ക്കും പഞ്ചാബ് സ്വന്തമാക്കിയിട്ടുണ്ട്.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
പഞ്ചാബ് ഒഴിവാക്കിയ താരങ്ങള്‍ക്കെല്ലാം ലേലത്തില്‍ വലിയ പ്രതിഫലം ലഭിച്ചു. മാക്‌സ് വെല്ലിനെ 14.25 കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് മാക്‌സ് വെല്‍. കൃഷ്ണപ്പ ഗൗതത്തിനാണ് ഏറ്റവും വലിയ ലോട്ടറി അടിച്ചത്. പഞ്ചാബിനൊപ്പം നിരാശപ്പെടുത്തിയ സ്പിന്‍ ഓള്‍റൗണ്ടറെ 9.25 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഗൗതത്തിന് കരുത്തായി. മധ്യനിരയിലേക്ക് സിഎസ്‌കെ ഗൗതത്തെ പരിഗണിച്ചേക്കും.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം