കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹി ഭായിയുടെ വിക്കറ്റ് എന്റെ സ്വപ്നമായിരുന്നു, അത് ഞാൻ നേടി: ആവേശ് ഖാൻ

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിൽ മികച്ച തുടക്കമാണ് ഡൽഹി ക്യാപിറ്റൽസിന്റെ യുവതാരം ആവേശ് ഖാന് ലഭിച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ ആഗ്രങ്ങളിലൊന്ന് ആദ്യ മത്സരത്തിൽ തന്നെ സ്വന്തമാക്കിയത്തിന്റെ ആവേശത്തിലാണ് ആവേശ് ഖാൻ. മുൻ ഇന്ത്യൻ നായകനും ചെന്നൈ ക്യാപ്റ്റനുമായ എം.എസ് ധോണിയെ ഡക്കിനാണ് ആവേശ് കൂടാരം കയറ്റിയത്. 2018ൽ അവസരം ലഭിച്ചിരുന്നെങ്കിലും അന്ന് വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ അത് സ്വാധിച്ചതിന്റെ ഇരട്ടി സന്തോഷത്തിലുമാണ് യുവതാരം.

Avesh Khan

തന്റെ ആദ്യ സ്പെല്ലിൽ തന്നെ ഫാഫ് ഡു പ്ലെസിസിനെ പുറത്താക്കി ചെന്നൈ ടീമിനെ ഞെട്ടിച്ച ആവേശ് ധോണിയെയും പുറത്താക്കി. നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നും എടുക്കാതെയാണ് ധോണി മടങ്ങിയത്. 2018 ൽ കോളിൻ മൺറോ തന്റെ ക്യാച്ച് ഉപേക്ഷിച്ചപ്പോൾ എം‌എസ് ധോണിയുടെ സ്വപ്ന വിക്കറ്റ് നേടാനുള്ള അവസരം ഖാൻ നഷ്ടപ്പെടുത്തിയിരുന്നു.

ഡൽഹി ക്യാപിറ്റൽസിന് കൃത്യമായി പദ്ധതിയുണ്ടായിരുന്നതായും ആവേശ് ഖാൻ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ധോണി ഒരു ക്രിക്കറ്റ് മത്സരവും കളിച്ചിട്ടില്ല എന്ന വസ്തുത മുതലെടുക്കണമെന്ന് ദില്ലി മാനേജ്‌മെന്റ് നിർദേശിച്ചിരുന്നു. മഹി ഭായിയുടെ വിക്കറ്റ് എന്റെ സ്വപ്ന വിക്കറ്റാണ്, ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷം ഞാൻ ആ സ്വപ്നം നിറവേറ്റി, അതിൽ ഞാൻ വളരെ സന്തുഷ്ടനാണെന്നും ആവേശ് ഖാൻ പറഞ്ഞു.

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

2015ന് ശേഷം ധോണി ഇതാദ്യമായാണ് ഐപിഎല്ലിൽ പൂജ്യത്തിന് പുറത്താവുന്നത്. കഴിഞ്ഞ അഞ്ച് സീസണുകളിലും ഈ നാണക്കേടുണ്ടായിരുന്നില്ല. മുംബൈ ഇന്ത്യൻസിനോടാണ് 2015ൽ പൂജ്യത്തിന് പുറത്തായത്. 2010ൽ രാജസ്ഥാൻ റോയൽസിനോടാണ് ധോണി ആദ്യമായി ഡക്കായത്. അതേ വർഷം തന്നെ ഡൽഹി ഡെയർഡെവിൾസിനെതിരായ മത്സരത്തിലും റണ്ണെടുക്കാതെ മടങ്ങിയിട്ടുണ്ട്.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

English summary
MS Dhoni's wicket was my dream says Avesh Khan who send back former Indian captain duck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X