കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ലേലത്തിന് മണിക്കൂറുകള്‍ മാത്രം, ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് പിന്മാറി

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെ ലേലത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്. കുടുംബത്തോടൊപ്പം സമയം ചില വഴിക്കുന്നതിന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാര്‍ക്ക് വുഡ് പിന്മാറ്റം നടത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് പരമ്പരയിലും വുഡിന് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

ഇത്തവണത്ത ലേലത്തില്‍ വുഡിനെ ടീമിലെത്തിക്കാന്‍ ചില ഫ്രാഞ്ചൈസികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം. രണ്ട് കോടി അടിസ്ഥാന തുകയായിരുന്നു വുഡിന് നിശ്ചയിച്ചിരുന്നത്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു വുഡ്. ഒരു മത്സരം കളിച്ച താരം 49 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ടീമിലെ സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം.

18 ടെസ്റ്റില്‍ നിന്ന് 53 വിക്കറ്റും 52 ഏകദിനത്തില്‍ നിന്ന് 64 വിക്കറ്റും 11 ടി20യില്‍ നിന്ന് 18 വിക്കറ്റും വുഡ് വീഴ്ത്തിയിട്ടുണ്ട്. വിദേശ പേസറെ തേടുന്ന ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടിരുന്ന വുഡ് പിന്മാറിയതോടെ ഇത്തവണത്തെ ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം 291 ആയി കുറഞ്ഞു. 164 ഇന്ത്യന്‍ താരങ്ങളും 124 വിദേശ താരങ്ങളും മൂന്ന് അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളുമാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

 markwood


സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, ഡേവിഡ് മലാന്‍ എന്നിവരാണ് ലേലത്തില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങള്‍. ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്കെത്തുന്ന ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസനും വമ്പന്‍ ഡിമാന്റാണുള്ളത്. എട്ട് ഫ്രാഞ്ചൈസികളും ഷക്കീബിനായി ശ്രമം നടത്തിയേക്കും. ഇംഗ്ലണ്ട് ടോപ് ഓഡര്‍ താരം ഡേവിഡ് മലാനും ഓപ്പണര്‍ ജേസന്‍ റോയിക്കുമായി ശക്തമായ മത്സരം നടക്കാനാണ് സാധ്യത.

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്ന ടീം. കാരണം കൂടുതല്‍ പണം അവശേഷിക്കുന്നത് അവരുടെ കൈയിലാണ്. 196.6 കോടി രൂപ ചിലവിട്ട് 61 താരങ്ങളെയാണ് ലേലത്തിലൂടെ ആകെ വാങ്ങുന്നത്. 10 താരങ്ങള്‍ക്കാണ് രണ്ട് കോടി രൂപ അടിസ്ഥാന വില ലഭിക്കുന്നത്. 12 താരങ്ങള്‍ക്ക് 1.5 കോടി രൂപയാണ് അടിസ്ഥാന വില. 164 ഇന്ത്യന്‍ താരങ്ങളും 124 വിദേശ താരങ്ങളും 3 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളുമാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

English summary
IPL 2021 Player Auction: England pacer Mark Wood moved out hours before the auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X