അടിയെന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി, ഈഡനില്‍ യശസ് ഉയര്‍ത്തി ജെയ്സ്വാള്‍, രാജസ്ഥാന് ഗംഭീര വിജയം
ദില്ലി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് വമ്പന്‍ വിജയം. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 41 പന്ത് ബാക്കി നില്‍ക്കെയാണ് ഈഡന് ഗാര്‍ഡനില്‍ വമ്പന്‍ വിജയം നേടിയെടുത്തത്. ഒന്‍പത് വിക്കറ്റിനായിരുന്നു ജയം.
യശസ്വി ജെയ്സ്വാള്‍(98*) അക്ഷരാര്‍ത്ഥത്തില്‍ താണ്ഡവമാടുകയായിരുന്നു. എറിഞ്ഞവരെല്ലാം ജെയ്സ്വാളിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഈ സീസണിലെ അതിവേഗ അര്‍ധ സെഞ്ച്വറിയും കൂടിയാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ സീസണിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റിംഗ് എന്ന് ഇതിനെ വിശേഷിപ്പിച്ചാലും കുഴപ്പമില്ല. നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സാണ് പിറന്നത്.

ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് നയം വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ജോസ് ബട്ലര്(0) പുറത്തായെങ്കിലും അതൊന്നും രാജസ്ഥാനെ ബാധിച്ചതേയില്ല. 47 പന്തില്‍ 12 ബൗണ്ടറിയും അഞ്ച് സിക്സറും പറത്തി ഈഡനിലെ രാത്രി തന്റേതാക്കി മാറ്റുകയായിരുന്നു ജെയ്സ്വാള്‍. പവര്‍പ്ലേ കഴിയുമ്പോള്‍ തന്നെ രാജസ്ഥാന് ജയം ഉറപ്പിച്ചിരുന്നു. 78 റണ്‍സാണ് പിറന്നത്.
ജെയ്സ്വാളിന് മികച്ച പിന്തുണ നല്കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്(48) കൂടെയുണ്ടായിരുന്നു. അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നു. കെകെആര്‍ ബൗളിംഗ് ഒന്നുമല്ലെന്ന് കൂടി തെളിയിച്ചായിരുന്നു താരത്തിന്റെ കുതിപ്പ്. ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറാനും രാജസ്ഥാന് റോയല്‍സിന് സാധിച്ചു. മികച്ച റണ്‍റേറ്റും താരത്തിനുണ്ട്. പ്ലേഓഫ് സാധ്യതകള്‍ കൂടി ടീം സജീവമാക്കി.
നേരത്തെ ഇരുടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി രാജസ്ഥാന് മത്സരത്തില്‍ മികച്ച് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍ ജേസന്‍ റോയി(10) തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ ഹെറ്റ്മയറുടെ അതിഗംഭീര ക്യാച്ചാണ് ഇതിന് കാരണമായത്.
വമ്പന്‍ ഷോട്ട് സിക്സാവുമെന്ന് ഉറപ്പിച്ച വേളയിലാണ് താരം പുറത്തായത്. രണ്ട് സിക്സറുകള്‍ പറത്തി റഹ്മത്തുള്ള ഗുര്‍ബാസ്(18) പ്രതീക്ഷ നല്‍കിയെങ്കിലും രാജസ്ഥാന്റെ ഫീല്‍ഡിംഗ് മികവിലാണ് താരം പുറത്തായത്. സന്ദീപ് ശര്‍മയുടെ ഗംഭീര ക്യാച്ചായിരുന്നു മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.
വെങ്കിടേഷ് അയ്യര്‍(57) നിതീഷ് റാണ(22) എന്നിവര്‍ ചേര്‍ന്നപ്പോഴാണ് കെകെആര്‍ നിരയിലേക്ക് റണ്‍സ് വരാന്‍ തുടങ്ങിയത്. വെങ്കിടേഷ് 42 പന്തില്‍ നാല് സിക്സറിന്റെയും രണ്ട് ബൗണ്ടറിയുടെയും സഹായത്താലാണ് 57 റണ്‍സടിച്ചത്. ടീമിന്റെ ടോപ് സ്കോററും താരമാണ്. റാണയുടെ ഇന്നിംഗ്സില്‍ രണ്ട് ബൗണ്ടറിയുണ്ടായിരുന്നു. ആന്ദ്രേ റസ്സല്‍(10) പരാജയപ്പെട്ടതാണ് ടീമിന് വലിയ സ്കോര്‍ നേടാന്‍ സാധിക്കാത്തതിന് കാരണം.
റിങ്കു സിംഗ്(16) ടീമിനായി തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണ മികവിലേക്ക് ഉയരാനായില്ല. ഷാര്‍ദുല്‍ താക്കൂര്‍(1) സുനില്‍ നരെയ്ന്(6) എന്നിവരും പരാജയപ്പെട്ടു. സ്പിന്‍ മാജിക്കില്‍ യുസവേന്ദ്ര ചഹലാണ് കെകെആറിനെ വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി താരം നാല് വിക്കറ്റെടുത്തു. ട്രെന്‍ഡ് ബൂള്‍ട്ടിന് രണ്ട് വിക്കറ്റ് ലഭിച്ചു. സന്ദീപ് ശര്‍മ, കെഎം ആസിഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications