Get Updates
Get notified of breaking news, exclusive insights, and must-see stories!

റിങ്കു സിംഗ് ദ ഹീറോ, ഈഡനിലെ ത്രില്ലറില്‍ പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത

കൊല്‍ക്കത്ത: പഞ്ചാബ് കിംഗ്‌സിനെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മികച്ച ബാറ്റിംഗിലൂടെയാണ് കൊല്‍ക്കത്ത ജയം പിടിച്ചത്. റസ്സല്‍, റിങ്കു സിംഗ് എന്നിവരുടെ ഫിനിഷിംഗാണ് ടീമിനെ അഞ്ച് വിക്കറ്റ് വിജയത്തിലെത്തിച്ചത്. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആര്‍ ശ്രദ്ധിച്ചാണ് കളിച്ചത്.

ജേസന്‍ റോയ്(38) ഒരുവശത്ത് വേഗത്തില്‍ ബാറ്റ് വീശിയിരുന്നു. റഹ്‌മത്തുള്ള ഗുര്‍ബാസിന്(15) പക്ഷേ വേണ്ട രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. നിതീഷ് റാണയാണ്(51) മത്സരം കെകെആറിന് അനുകൂലമാക്കിയത്. ജേസന്‍ റോയ് 24 പന്തിലാണ് 38 റണ്‍സടിച്ചത്. എട്ട് ബൗണ്ടറി ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അതേസമയം റാണയുടെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു.

dhawan varun chakravarthy

വെങ്കടേഷ് അയ്യര്‍(11) മത്സരത്തില്‍ പരാജയപ്പെട്ടതോടെ കെകെആര്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ആേ്രന്ദ റസ്സല്‍(42) മത്സരം മാറ്റി മറിക്കുകയായിരുന്നു. 23 പന്തിലാണ് 42 റണ്‍സടിച്ചത്. മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും താരം പറത്തി. സാം കറന്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് താരം പറത്തിയത്. ഇതിനൊപ്പം റിങ്കു സിംഗ്(21) തകര്‍പ്പന്‍ ഫിനിഷിംഗ് കൂടി നടത്തിയതോടെയാണ് കെകെആര്‍ വിജയം പിടിച്ചത്.

ഹോം ഗ്രൗണ്ടിലെ ശാപം ടീമുകളെ പിന്തുടരുന്ന സാഹചര്യത്തിലാണ് കെകെആര്‍ സ്വന്തം തട്ടകത്തില്‍ വിജയിക്കുന്നത്. റിങ്കു സിംഗ് 10 പന്തിലാണ് 21 റണ്‍സടിച്ചത്. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. അതേസമയം പഞ്ചാബ് നിരയില്‍ രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റെടുത്തു. ഹര്‍പ്രീത് ബ്രാര്‍, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ സ്പിന്നില്‍ കുരുക്കിയിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബിനെതിരെ കെകെആറിന് വിജയിക്കാന്‍ 180 റണ്‍സാണ് ആവശ്യം. കെകെആറിന്റെ തട്ടകത്തില്‍ വിചാരിച്ചത് പോലെ പഞ്ചാബിന് ബാറ്റിംഗ് എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ സ്വിംഗും പിന്നീട് സ്പിന്നും കൂടി വന്നതോടെ പഞ്ചാബിന്റെ കരുത്തുറ്റ മധ്യനിര അടക്കം മത്സരത്തില്‍ പതറി.

ടോസ് നേടി കിംഗ്‌സ് മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ (57) ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഓവറില്‍ നന്നായി അടിച്ച് തുടങ്ങിയെങ്കിലും പഞ്ചാബിന് അത് മുതലാക്കാനായില്ല എട്ട് പന്തില്‍ 12 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ് അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു.

പക്ഷേ വൈകാതെ തന്നെ ഭാനുക രജപക്‌സെ(0) കൂടി പഞ്ചാബ് പ്രതിരോധത്തിലായി. മത്സരത്തില്‍ വലിയ കൂട്ടുകെട്ടുകളൊന്നും വരാതിരുന്നതും പഞ്ചാബിനെ വലിയ സ്‌കോറിലേക്ക് നയിക്കുന്നതില്‍ തടസ്സമായി. പ്രതീക്ഷ നല്‍കിയ തുടക്കമാണ് ലിയാം ലിവിംഗ്സ്റ്റണ്‍(15) നല്‍കിയത്. എന്നാല്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ രീതിയില്‍ താരം പുറത്തായി. പിന്നീട് വന്ന ജിതേഷ് ശര്‍മ(21)യും ധവാനും കൂടിയാണ് തടസ്സങ്ങളില്ലാതെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്.രണ്ട് സിക്‌സര്‍ ജിതേഷ് പറത്തി.

അതേസമയം 47 പന്തിലാണ് ധവാന്‍ 57 റണ്‍സെടുത്തത്. ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സാം കറന്‍(4) മത്സത്തില്‍ പരാജയപ്പെട്ടു. റിഷി ധവാന്‍(19) ഷാരൂഖ് ഖാന്‍(21) ഹര്‍പ്രീത് ബ്രാര്‍(17) എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബ് സ്‌കോര്‍ 180ന് അടുത്തെത്തിച്ചത്. കെകെആര്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് തിളങ്ങിയത്. ഹര്‍ഷിത് റാണ രണ്ട് വിക്കറ്റെടുത്തു. സുയാഷ് ശര്‍മ, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+