Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: വിരാട് കോഹ്ലി ആര്‍സിബി വിടണം... ഈ ടീമാണ് അനുയോജ്യം; പീറ്റേഴ്‌സണ്‍

ഐപിഎല്‍ ഈ സീസണിലും വിരാട് കോഹ്ലിയുടെ മിന്നുന്ന പ്രകടനം കണ്ടെങ്കിലും കിരീട നേട്ടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇനിയും കാത്തിരിക്കണം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വിരാട് കോഹ്ലിയുടെ ഇത്തവണത്തെ കാമ്പെയ്നും സങ്കടകരമായി അവസാനിച്ചു. പ്ലേ ഓഫിലെത്താന്‍ ഇന്നലെ ജയം അനിവാര്യമായിരുന്നു ആര്‍സിബിക്ക്.

എന്നാല്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. സെഞ്ച്വറി പ്രകടനവുമായി വീണ്ടും വിരാട് കോഹ്ലി കരുത്തായെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം ഐ പി എല്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആ മോഹം തല്ലിക്കെടുത്തി.

VIRAT

ഇതോടെ ഈ സീസണില്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആര്‍സിബിക്ക്. ഈ തോല്‍വി കോഹ്ലിക്ക് ഒരു ട്രോഫി ഇല്ലാത്ത മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി സമ്മാനിച്ചു. ഐപിഎല്‍ കരിയറിലെ ബാറ്റിംഗ് റെക്കോര്‍ഡുകളില്‍ പലതിലും ഉടമയായ വിരാട് കോഹ്ലിയെ അടയാളപ്പെടുത്താന്‍ കിരീട നേട്ടങ്ങള്‍ വേണ്ടതുണ്ടോ എന്ന ചോദ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ 2008 മുതല്‍ ആര്‍സിബിയുടെ ഭാഗമായ വിരാട് കോഹ്ലി ഒരു കിരീടമെങ്കിലും അര്‍ഹിക്കുന്നില്ലേ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. അതിനിടെ വിരാട് കോഹ്ലി ആര്‍സിബി വിടണം എന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട്, ആര്‍സിബി ടീമംഗം കെവിന്‍ പീറ്റേഴ്സണ്‍. ഇന്നലെ ആര്‍സിബിയുടെ പരാജയത്തിന് പിന്നാലെ ട്വിറ്ററിലായിരുന്നു പീറ്റേഴ്‌സന്റെ പ്രതികരണം.

വിരാടിന് തലസ്ഥാന നഗരിയിലേക്ക് മാറാനുള്ള സമയമായി എന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പീറ്റേഴ്‌സണ്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തം. വിരാട് കോഹ്ലിയുടെ സ്വദേശമാണ് ഡല്‍ഹി. ടീം ഇന്ത്യയിലേക്ക് എത്തുന്നതിന് മുന്‍പ് ഡല്‍ഹിക്കായി രഞ്ജിയിലും അണ്ടര്‍ 19 മത്സരങ്ങളിലും വിരാട് കോഹ്ലി കളിച്ചിട്ടുണ്ട്. 2008-ല്‍, ആദ്യത്തെ ഐപിഎല്‍ ലേലം നടക്കുമ്പോള്‍ ഡല്‍ഹി കോഹ്ലിയെ തിരഞ്ഞെടുത്തേക്കും എന്ന് എല്ലാവരും കരുതിയിരുന്നു.

അന്ന് തന്നെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹിക്ക് താല്‍പ്പര്യമുണ്ടായിരുന്നു എന്ന് താന്‍ അറിഞ്ഞതായി വിരാട് കോഹ്ലി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ ഇടംകൈയ്യന്‍ പേസര്‍ പ്രദീപ് സാംഗ്‌വാനെ ആണ് വിരാട് കോഹ്ലിക്ക് പകരം ഡല്‍ഹി ടീമിലെടുത്തത്. ആ സമയത്ത് പ്രതിഭാധനനായി കളിക്കാരനായിരുന്നു പ്രദീപ് സാംഗ്വാന്‍ എന്നും വിരാട് കോഹ്ലി പറഞ്ഞു. അണ്ടര്‍ 19 ലെ ഞങ്ങളുടെ ഏറ്റവും മികച്ച ബൗളറായിരുന്നു അദ്ദേഹം.

അതിനാല്‍ ഡല്‍ഹി അവരുടെ ബൗളിംഗ് ശക്തിപ്പെടുത്തണമെന്ന് തീരുമാനിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍, ഇത് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണെന്ന് തോന്നുന്നു എന്നാണ് വിരാട് കോഹ്ലി ഇതിനെ കുറിച്ച് പറഞ്ഞത്. ഇന്ന് 237 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറികളും അന്‍പത് അര്‍ധ സെഞ്ച്വറികളും അടക്കം വിരാട് കോഹ്ലി 7263 റണ്‍സുമായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോററായി തുടരുന്നു.

ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 639 റണ്‍സുമായി ഓറഞ്ച് ക്യാപ് റേസില്‍ മൂന്നാമതാണ് വിരാട് കോഹ്‌ലി. അതേസമയം ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേ ഓഫിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+