റോയലായി രാജസ്ഥാന്‍, 32 റണ്‍സിന്റെ ജയം, സ്പിന്നില്‍ സിഎസ്‌കെ കുരുക്കി
ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 32 റണ്‍സിന്റെ തോല്‍വി. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്ക്ക് 170 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇത്തവണ സിഎസ്‌കെയുടെ തുടക്കം വിചാരിച്ച പോലെ വേഗത്തിലായിരുന്നില്ല. ഡെവണ്‍ കോണ്‍വേ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. 16 പന്തില്‍ 8 റണ്‍സുമായി താരം പുറത്താവുമ്പോള്‍ ആറോവറില്‍ വെറും 42 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
റിതുരാജ് ഗെയ്ക്വാദ് 29 പന്തില്‍ 47 റണ്‍സടിച്ച് മികച്ച പ്രകടനം നടത്തി. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു താരം അടിച്ചത്. അജിന്‍ക്യ രഹാനെ(15) സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. അംബാട്ടി റായിഡു(0) വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ചെന്നൈ പൊരുതി നോക്കിയത്. ശിവം ദുബെ(52) മോയിന്‍ അലി(23), രവീന്ദ്ര ജഡേജ(23) എന്നിവരാണ് സിഎസ്‌കെ നിരയില്‍ പൊരുതി നോക്കിയത്.

ദുബെ 33 പന്ത് നേരിട്ട് 4 സിക്‌സറും രണ്ട് ബൗണ്ടറിയുമടിച്ചു. അവസാന പന്തിലാണ് താരം പുറത്തായത്. മോയിന്‍ അലി 12 പന്തിലാണ് 23 റണ്‍സടിച്ചത്. രണ്ട് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. ജഡേജയുടെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയുണ്ടായിരുന്നു. അതേസമയം സ്പിന്‍ കുരുക്കിട്ടാണ് സിഎസ്‌കെയെ രാജസ്ഥാന്‍ വീഴ്ത്തിയത്. ആദം സാമ്പ മൂന്ന് വിക്കറ്റ് വീഴ്ത്തി. അശ്വിന് രണ്ട് വിക്കറ്റ് ലഭിച്ചു.
നേരത്തെ യശസ്വി ജെയ്‌സ്വാളിന്റെ മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ രാജസ്ഥാന്‍ സ്വന്തം തട്ടകത്തില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. ജോസ് ബട്‌ലര്‍(27) ജെയ്‌സ്വാള്‍(77) എന്നിവര്‍ ചേര്‍ന്ന് 8.2 ഓവറില്‍ 86 റണ്‍സാണ് ചേര്‍ത്തത്. ജെയ്‌സ്വാള്‍ 43 പന്ത് നേരിട്ടാണ് 77 റണ്‍സെടുത്തത്. നാല് സിക്‌സറും എട്ട് ബൗണ്ടറിയും താരം അടിച്ചു. ബട്‌ലറുടെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയുണ്ടായിരുന്നു. രാജസ്ഥാന്റെ മധ്യനിര വീണ്ടും പരാജയപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
സഞ്ജു സാംസണ്‍(17), ഷിംറോണ്‍ ഹെറ്റ്മയര്‍(8) എന്നിവര്‍ മത്സരത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ധ്രുവ് ജുറല്‍(34), ദേവ്ദത്ത് പടിക്കല്‍(27) എന്നിവരുടെ വമ്പനടികളാണ് രാജസ്ഥാനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. സഞ്ജു 17 പന്തിലാണ് 17 റണ്‍സെടുത്തത്. ജുറല്‍ 15 പന്തിലാണ് 34 റണ്‍സടിച്ചത്. ഒരിക്കല്‍ കൂടി ഫിനിഷിംഗ് റോളില്‍ താരം തിളങ്ങുകയും ചെയ്തു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ആ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്.
ദേവ്ദത്ത് 13 പന്ത് നേരിട്ടാണ് 27 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറി ഇന്നിംഗ്‌സിലുണ്ടായിരുന്നു. അതേസമയം ചെന്നൈ ബൗളര്‍മാര്‍ മധ്യനിരയില്‍ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുകളില്‍ റണ്‍സ് ധാരാളം വഴങ്ങി. തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. തീക്ഷണ, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications