Get Updates
Get notified of breaking news, exclusive insights, and must-see stories!

വുഡിന്റെ തീപന്തില്‍ ഡിസി വീണു, ലഖ്‌നൗവിന് 50 റണ്‍സ് വിജയം, കരുത്തായി ബാറ്റിംഗ്

ലഖ്‌നൗ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. 50 റണ്‍സിന്റെ ജയമാണ് ലഖ്‌നൗ സ്വ്ന്തമാക്കിയത്. 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ എറിഞ്ഞിട്ടത് മാര്‍ക്ക് വുഡാണ്. താരം നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മാര്‍ക്ക് വുഡിന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

അതേസമയം ഡല്‍ഹി നിരയില്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും, 30 റണ്‍സെടുത്ത റൈലി റൂസോയും മാത്രമാണ് തിളങ്ങിയത്. ബാക്കിയെല്ലാവരും നിരാശപ്പെടുത്തി. മിച്ചല്‍ മാര്‍ഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി, സര്‍ഫ്രാസ് ഖാന്‍, റോവ്മാന്‍ പവല്‍, എന്നിവരെല്ലാം പരാജയമായി. ബാറ്റിംഗ് മോശമായതാണ് ഡല്‍ഹി തോല്‍ക്കാനും കാരണം.

WARNER RAHUL

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ തുടക്കത്തില്‍ പതറിയെങ്കിലും ഗംഭീര പ്രകടനമാണ് പിന്നീടങ്ങോട്ട് പുറത്തെടുത്തത്. 73 റണ്‍സെടുത്ത കൈല്‍ മയേഴ്‌സാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. താരത്തിന്റെ വെടിക്കെട്ടാണ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ടീമിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. ലഖ്‌നൗവില്‍ ശരിക്കും പറഞ്ഞാല്‍ വെസ്റ്റിന്‍ഡീസ് താരങ്ങളുടെ മികവാണ് കാണാന്‍ കഴിഞ്ഞത്. മയേഴ്‌സിന് പുറമേ നിക്കോളാസ് പൂരാനും ടീമിന് വേണ്ടി തിളങ്ങി. പൂരാന്റെ വെടിക്കെട്ടാണ് ലഖ്‌നൗവിന്റെ സ്‌കോര്‍ 190 കടത്തിയത്.

ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇന്ത്യന്‍ ടീമിലെ അതേ ഫോം താരം ഐപിഎല്ലിലും തുടരുന്നതാണ് കണ്ടത്. 12 പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു താരം നേടിയത്. സക്കറിയയാണ് രാഹുലിനെ പുറത്താക്കിയത്. പിന്നീട് ദീപക് ഹൂഡയെ പിടിച്ച് വെടിക്കെട്ട് പ്രകടനമാണ് മയേഴ്‌സ് കാഴ്ച്ചവെച്ചത്. 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. മയേഴ്‌സ് 7 സിക്‌സറുകളും രണ്ട് ബൗണ്ടറിയും അടിച്ചു.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

ഹൂഡ 18 രപന്തില്‍ 17 റണ്‍സടിച്ച് മികച്ച പിന്തുണ നല്‍കി. ക്രുണാല്‍ പാണ്ഡ്യ(15*), മാര്‍ക്കസ് സ്റ്റോയിനിസ്(12) എന്നിവരൊക്കെ ചെറിയ രീതിയില്‍ സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 200 എത്തുമെന്ന ഘട്ടത്തിലാണ് മയേഴും ഹൂഡയുമെല്ലാം പുറത്താവുന്നത്. റണ്‍റേറ്റ് താഴ്ന്നുവെങ്കിലും, നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് രക്ഷയാവുകയായിരുന്നു. 21 പന്തില്‍ 36 റണ്‍സാണ് പൂരാന്‍ അടിച്ചത്.

മൂന്ന് സി്‌സറുകള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു. ആയുഷ് ബദോനി 7 പന്തില്‍ പതിനെട്ട് റണ്‍സടിച്ച് നിര്‍ണായക പ്രകടനം നടത്തി. ഡല്‍ഹി നിരയില്‍ ചേതന്‍ സക്കരിയ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേലും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+