Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിക്ക് തിരിച്ചടിയുമായി ബൗളര്‍മാര്‍, ഗുജറാത്തിനെ കോട്ടയില്‍ അടിച്ചിട്ട് ഡല്‍ഹി, 5 റണ്‍സ് വിജയം

ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍വി. 5 റണ്‍സിനാണ് ക്യാപിറ്റല്‍സ് വിജയിച്ചത്. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 125 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇരുടീമുകളും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത മത്സരത്തിലാണ് ഡല്‍ഹി വിജയം നേടിയത്.

ഗുജറാത്തിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു ഡല്‍ഹിയുടെയും ബൗളിംഗ്. തുടക്കത്തില്‍ തന്നെ വൃദ്ധിമാന്‍ സാഹ(0)യെ ടീമിന് നഷ്ടമായിരുന്നു. പിന്നാലെ തന്നെ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലി(6)നെ നഷ്ടമായി. ഹര്‍ദിക് പാണ്ഡ്യ(59) അര്‍ധ സെഞ്ച്വറിയുമായി അവസാനം വരെ പൊരുതിയെങ്കിലും വിജയിപ്പിക്കാനായില്ല. 53 പന്ത് നേരിട്ട ഹര്‍ദിക് 59 റണ്‍സടിച്ചിരുന്നു. വിജയ് ശങ്കര്‍(6) ഡേവിഡ് മില്ലര്‍(0) എന്നിവരെല്ലാം മത്സരത്തില്‍ പരാജയമായി.

shami axar

അതേസമയം ഗംഭീര ബൗളിംഗ് പ്രകടനമായിരുന്നു ഡല്‍ഹിയില്‍ നിന്നുണ്ടായത്. കഴിഞ്ഞ മത്സരത്തിലേത് പോലെയായിരുന്നില്ല അവര്‍ കളിച്ചത്. ഗംഭീരമായ ഫീല്‍ഡിംഗും അതിനൊപ്പമുണ്ടായിരുന്നു. അഭിനവ് മനോഹര്‍(26) രാഹുല്‍ തേവാത്തിയ(20) എന്നിവര്‍ അവസാനം വരെ മത്സരം ത്രില്ലടിപ്പിച്ച് നിര്‍ത്തുന്ന നിര്‍ണായക പങ്കുവഹിച്ചു. ഏഴ് പന്തിലാണ് തേവാത്തിയ 20 റണ്‍സടിച്ചത്. ഡല്‍ഹി ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയും, ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തി. നോര്‍ക്കിയ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഗുജറാത്തില്‍ ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ പതിവ് പോലെ തന്നെയായിരുന്നു ഡല്‍ഹിയുടെ ബാറ്റിംഗ്. മുന്‍നിര തകര്‍ന്ന് തരിപ്പണായി. കഴിഞ്ഞ കളിയിലെ അര്‍ധ സെഞ്ച്വറി വീരന്‍ ഫില്‍ സാള്‍ട്ട് നേരിട്ട ആദ്യപന്തില്‍ പുറത്തായി. ഇതോടെ ഡല്‍ഹി സമ്മര്‍ദത്തിലായി.

കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ഡേവിഡ് വാര്‍ണറുടേതായിരുന്നു അടുത്ത ഊഴം. ഇല്ലാത്ത റണ്ണിനോട് താരവും പുറത്തായി. രണ്ട് റണ്‍സായിരുന്നു വാര്‍ണര്‍ ആകെ എടുത്തത്. മുഹമ്മദ് ഷമിയാണ് ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ത്തതെന്ന് പറയാം. ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.

പ്രിയം ഗാര്‍ഗ്(10) റൈലി റൂസ്സോ(8) മനീഷ് പാണ്ഡെ(1) എന്നിവരൊക്കെ മോശം ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്. അക്ഷര്‍ പട്ടേല്‍(27) അമാന്‍ ഹഖീം ഖാന്‍(51) എന്നിവര്‍ ചേര്‍ന്നായിരുന്നു പിന്നീട് ടീമിനെ രക്ഷിച്ചത്. 30 പന്ത് നേരിട്ടാണ് അക്ഷര്‍ 27 റണ്‍സെടുത്തത്. ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും താരം അടിച്ചു. അമാന്റെ ഇന്നിംഗ്‌സാണ് മത്സരത്തില്‍ മികച്ച് നിന്നത്. 44 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

റിപല്‍ പട്ടേല്‍(23) ഡല്‍ഹി ഇന്നിംഗ്‌സിലേക്ക് കാര്യമായ സംഭാവന നല്‍കി. ഈ മൂന്ന് പ്രകടനങ്ങളാണ് ടീമിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. താരം നാലോവറില്‍ വെറും പതിനൊന്ന് റണ്‍സാണ് വഴങ്ങിയത്. മോഹിത് ശര്‍മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. റാഷിദ് ഖാനാണ് ശേഷിച്ച് വിക്കറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+