മഴ കളിയില്‍ മിന്നലായി പഞ്ചാബ്, കൊല്‍ക്കത്തയെ 7 റണ്‍സിന് വീഴ്ത്തി; തീപ്പൊരിയായി അര്‍ഷ്ദീപ്
മൊഹാലി: ഐപിഎല്ലിന്റെ ഈ സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാംബ് കിംഗ്‌സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയം. 7 റണ്‍സിന് പഞ്ചാബ് വിജയിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കെകെആര്‍ 16 ഓവറില്‍ 7 വിക്കറ്റിന് 146 എന്ന റണ്‍സില്‍ നില്‍ക്കവെയാണ് മഴ വന്നത്.
ആ സമയം 42 റണ്‍സ് വേണമായിരുന്നു കെകെആറിന് വിജയിക്കാന്‍. എന്നാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പഞ്ചാബ് ഏഴ് റണ്‍സിന് വിജയിക്കുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീണതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. പ്രതീക്ഷയോടെ ബാറ്റുവീശിയ ആേ്രന്ദ റസ്സലും, വെങ്കിടേഷ് അയ്യരും തുടരെ പുറത്തായതും കൊല്‍ക്കത്തയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു.

കൊല്‍ക്കത്തയുടെ ബാറ്റിംഗിനെ മികച്ച ബൗളിംഗ് കൊണ്ടാണ് പഞ്ചാബ് കുരുക്കിയത്. മന്‍ദീപ് സിംഗ് (2), അനുകൂല്‍ റോയ്(4) എന്നിവര്‍ നിരാശപ്പെടുത്തി. റഹ്‌മത്തുള്ള ഗുര്‍ബാസ് (22), വെങ്കിടേഷ് അയ്യര്‍(34), ആന്ദ്രേ റസ്സല്‍(35), നിതീഷ് റാണ(24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. റസ്സലും, അയ്യരും ക്രീസിലുള്ളപ്പോള്‍ ടീം വിജയിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ പഞ്ചാബ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപിന്റെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
സാം കറന്‍, നഥാന്‍ എല്ലിസ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് ഉയര്‍ത്തിയത്. ഭനുക രജപക്‌സെ, ശിഖര്‍ ധവാന്‍ എന്നിവരുടെ മിടുക്കാണ് ടീം കൂറ്റന്‍ സ്‌കോര്‍ നേടിയത്. ടോസ് നേടിയ കെകെആര്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്രഭ്‌സിമ്രാന്‍ സിംഗ് ഗംഭീര തുടക്കമാണ് ടീമിന് നല്‍കിയത്.
12 പന്തില്‍ 23 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ രണ്ട് ബൗണ്ടറിയും, രണ്ട് സിക്‌റുമടിച്ചു. എന്നാല്‍ കൂടുതല്‍ അഗ്രസീവായ താരം പെട്ടെന്ന് പുറത്തായി. പിന്നീടായിരുന്നു ധവാനും, രജപക്‌സെയും തകര്‍ത്തടിച്ച് തുടങ്ങിയത്. രജപക്‌സെ 32 പന്തില്‍ 50 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. കൂടുതല്‍ അഗ്രസീവായതും താരമായിരുന്നു. രജപക്‌സെ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌റും പറത്തി. 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധവാനുമായി ചേര്‍ന്ന് രജപക്‌സെ ഉണ്ടാക്കിയത്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
രജപക്‌സെ പുറത്തായത് ടീമിനെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ച ശേഷമായിരുന്നു. അതേസമയം ശിഖര്‍ ധവാന്‍ 29 പന്തില്‍ 40 റണ്‍സെടുത്തു. ആറ് മനോഹരമായ ബൗണ്ടറികള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പിന്നീട് വന്നവരെല്ലാം ഇന്നിംഗ്‌സിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി. ജിതേഷ് ശര്‍മ 11 പന്തില്‍ 21 റണ്‍സടിച്ചു. സിക്കന്ദര്‍ റാസ 13 പന്തില്‍ 16 റണ്‍സടിച്ചു. എന്നാല്‍ ഇന്നിംഗ്‌സിന്റെ അവസാനം വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ സാം കറനാണ് സ്‌കോര്‍ 190ന് മുകളിലെത്തിച്ചത്. കറന്‍ 17 പന്തില്‍ 26 റണ്‍സടിച്ചു. രണ്ട് സിക്‌സര്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്.
അതേസമയം 7 പന്തില്‍ 11 റണ്‍സടിച്ച ഷാരൂഖ് ഖാനും മത്സരത്തില്‍ തിളങ്ങി. ഒരു ഘട്ടത്തില്‍ 200 റണ്‍സിന് മുകളില്‍ പഞ്ചാബ് നേടുമെന്ന് കരുതിയെങ്കിലും, കെകെആര്‍ ബൗളര്‍മാര്‍ റണ്‍ നിരക്ക് പിടിച്ച് നിര്‍ത്തുകയായിരുന്നു. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റെടുത്തു. ഉമേഷ് യാദവ് 27 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു വിക്കറ്റുമെടുത്തു. ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. നരെയ്‌നും ഒരു വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications