കോലിയുടെ ആ റെക്കോര്‍ഡ് ഇനി രോഹിത്തിന് സ്വന്തം; ഹിറ്റ്മാന്റെ കളി സൂപ്പറാണെന്ന് രവി ശാസ്ത്രി
ദില്ലി: മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യത്തെ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ആറു വിക്കറ്റിന് അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്നാണ് ടീമിനെ നയിച്ചത്. അതാണ് ടീമിന് ജയം സമ്മാനിച്ചത്. 45 പന്തില്‍ 65 റണ്‍സടിച്ചാണ് രോഹിത് ടീമിന്റെ ടോപ് സ്‌കോററായത്.
നേരത്തെ തുടരെ രണ്ട് മത്സരങ്ങള്‍ മുംബൈ തോറ്റിരുന്നു. നിരവധി നേട്ടങ്ങളും റെക്കോര്‍ഡുകളും രോഹിത് സ്വന്തമാക്കിയ മത്സരമായിരുന്നു ഇത്. കളിയിലെ താരം രോഹിത്തായിരുന്നു. അതേസമയം വിരാട് കോലിയുടെ നിര്‍ണായകമായ ഒരു റെക്കോര്‍ഡും രോഹിത് മത്സരത്തില്‍ മറികടന്നു.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.

നേരത്തെ ഇത് ആര്‍സിബി താരം വിരാട് കോലിയുടെ പേരിലായിരുന്നു. ഇപ്പോള്‍ ഡല്‍ഹിക്കെതിരെയുള്ള റണ്‍സില്‍ ആ നേട്ടം മറികടന്നിരിക്കുകയാണ് രോഹിത്. മത്സരം തുടങ്ങും മുമ്പ് വിരാടായിരുന്നു ഒന്നാംസ്ഥാനത്ത്. 26 മത്സരങ്ങളില്‍ നിന്ന് 925 റണ്‍സാണ് കോലിയുടെ ഡല്‍ഹിക്കെതിരെയുള്ള റണ്‍സ്. രോഹിത് മത്സരത്തില്‍ 65 റണ്‍സെടുത്തതോടെ രോഹിത് ഒരുപാട് മുന്നിലെത്തി.
ഡല്‍ഹിക്കെതിരെയുള്ള രോഹിത്തിന്റെ 33ാം മത്സരമായിരുന്നു ഇത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രോഹിത്തിന് 977 റണ്‍സാണ് ഡല്‍ഹിക്കെതിരെയുള്ളത്. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡാണ്.രോഹിത് ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെപ്പമാണ്. 2011ലാണ് അദ്ദേഹം മുംബൈയിലെത്തിയത്. ഡല്‍ഹിക്കെതിരെ 32.56 ആണ് രോഹിത്തിന്റെ ശരാശരി. എന്നാല്‍ ശരാശരിയുടെ കാര്യത്തില്‍ കോലിയാണ് മുന്നില്‍.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
51.38 ആണ് കോലിയുടെ ശരാശരി. അതേസമയം രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 131.14 ആണ്. കോലിക്കിത് 134.05 ആണ്. ഡല്‍ഹിക്കെതിരെ ആറ് അര്‍ധ സെഞ്ച്വറികള്‍ രോഹിത് നേടിയിട്ടുണ്ട്. അതേസമയം മൂന്നാം സ്ഥാനത്ത് അജിന്‍ക്യ രഹാനെയാണ്. രഹാനെ 20 മത്സരങ്ങളില്‍ നിന്ന് 792 റണ്‍സാണ് അടിച്ചത്. 60.92 ആണ് ശരാശരി. 131 ആണ് സ്‌ട്രൈക്ക് റേറ്റ്.
അതേസമയം മത്സരത്തില്‍ രോഹിത്തിന്റെ പ്രകടനത്തെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പ്രശംസിച്ചു. രോഹിത്ത് 2021 ഐപിഎല്ലിന് ശേഷം നേടുന്ന ആദ്യ ഫിഫ്റ്റി കൂടിയാണിത്. അതിനെയാണ് ശാസ്ത്രി പുകഴ്ത്തിയത്. രോഹിത്തിന്റെ പ്രകടനമാണ് മുംബൈയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. സമ്മര്‍ദ ഘട്ടങ്ങളില്‍ രോഹിത് മത്സരത്തെ നിയന്ത്രിക്കുന്നതാണ് കണ്ടത്.
സീനിയര്‍ കളിക്കാര്‍ എന്ന് പറഞ്ഞാല്‍ സമ്മര്‍ദ ഘട്ടങ്ങളില്‍ കളിക്കേണ്ടര്‍ ആണ്. മുംബൈ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുമ്പും വീണുപോയിട്ടുണ്ട്. രോഹിത് പക്ഷേ ഈ മത്സരത്തില്‍ മുന്നില്‍ നിന്ന് രോഹിത് നയിക്കുന്നതാണ് കണ്ടത്. രോഹിത് പരിചയസമ്പത്ത് നന്നായി ഉപയോഗിച്ചു. ടീമിന് ഇത് മുന്നോട്ടുള്ള പോക്കില്‍ ഗുണം ചെയ്യും. മുംബൈ ഇന്ത്യന്‍സിനെ നിമുക്ക് അറിയാം. ടീം ജയിച്ച് തുടങ്ങിയാല്‍ അവര്‍ക്ക് പിന്നീട് തുടര്‍ ജയങ്ങളുണ്ടാക്കാന്‍ അറിയുമെന്നും രവി ശാസ്ത്രി പറഞ്ഞു.












Click it and Unblock the Notifications