സൂ സൂ സുദര്‍ശന്‍; ഗുജറാത്തിന് ഗംഭീര ജയമൊരുക്കി സായ് സുദര്‍ശന്‍, ഡല്‍ഹിയെ 6 വിക്കറ്റിന് തകര്‍ത്തു
ഐപിഎല്ലില്‍ ഇന്നത്തെ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഗംഭീര ജയം. ആറ് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് സായ് സുദര്‍ശന്‍ പുറത്താവാതെ നേടിയ 62 റണ്‍സാണ് ഗംഭീര വിജയം സമ്മാനിച്ചത്. ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ഗുജറാത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കാണ് സാധിച്ചില്ല.
പതിനൊന്ന് പന്തുകള്‍ ശേഷിക്കെയായിരുന്നു ഗുജറാത്ത് വിജയം പിടിച്ചത്. സുദര്‍ശന്‍ 48 പന്തിലാണ് 62 റണ്‍സടിച്ചത്. വൃദ്ധിമാന്‍ സാഹ(14), ശുഭ്മാന്‍ ഗില്‍(14) എന്നിവര്‍ തുടക്കത്തില്‍ പുറത്തായിരുന്നു. ഹര്‍ദിക് പാണ്ഡ്യ(5)യും ഗുജറാത്ത് നിരയില്‍ നിരാശപ്പെടുത്തി. വിജയ് ശങ്കര്‍(29), പുറത്താവാതെ 31 റണ്‍സടിച്ച ഡേവിഡ് മില്ലര്‍ എന്നിവരാണ് സുദര്‍ശനൊപ്പം നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മില്ലര്‍ 16 പന്തിലാണ് 31 റണ്‍സടിച്ചത്.

സുദര്‍ശന്‍ രണ്ട് സിക്‌സര്‍ പറത്തിയപ്പോള്‍, മില്ലറും അത്ര തന്നെ സിക്‌സറടിച്ചു. ഡല്‍ഹി നിരയില്‍ രണ്ട് വിക്കറ്റെടുത്ത് നോര്‍ക്കിയ മുന്നില്‍ നിന്നു. ഖലീല്‍ അഹമ്മദും, മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് ബാറ്റിംഗില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഒരാള്‍ പോലും അര്‍ധ സെഞ്ച്വറി നേടിയില്ല. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ച വെച്ച അക്ഷര്‍ പട്ടേലാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അക്ഷര്‍ പട്ടേല്‍ 22 പന്തില്‍ 36 റണ്‍സടിച്ചു.
37 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സര്‍ഫ്രാസ് ഖാന്‍(30), അഭിഷേക് പോറല്‍(20) മാത്രമാണ് ടീമില്‍ പൊരുത നോക്കിയത്. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. പൃഥ്വി ഷായെ ഏഴ് റണ്‍സില്‍ ടീമിന് നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്.
മിച്ചല്‍ മാര്‍ഷും പിന്നാലെ പുറത്തായി. നാല് റണ്‍സെടുത്ത മാര്‍ഷിനെ മടക്കിയതും ഷമിയായിരുന്നു. സര്‍ഫ്രാസ് ഖാനും, ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് പിന്നീട് ഇന്നിംഗ്‌സ് കൊണ്ടുപോയത്. വാര്‍ണര്‍ ടീമിന്റെ ടോപ് സ്‌കോറര്‍ ആയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടി. 32 പന്തിലാണ് വാര്‍ണര്‍ 37 റണ്‍സെടുത്തത്. ഏഴ് ബൗണ്ടറി ഇന്നിംഗ്‌സിലുണ്ടായിരുന്നു.
റൈലി റൂസോ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. വാര്‍ണര്‍ പുറത്തായതിന് പിന്നാലെയാണ് റൂസോ എത്തിയത്. അഭിഷേക് പോറല്‍, അമാന്‍ ഹക്കീന്‍ ഖാന്‍ എന്നിവരൊക്കെ ടീമിന് വേണ്ടി പൊരുതി നോക്കി. മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാന്‍ ഡല്‍ഹി ബൗളര്‍മാരില്‍ മികച്ച നിന്നു. മുഹമ്മദ് ഷമിക്കും മൂന്ന് വിക്കറ്റ് ലഭിച്ചു. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.












Click it and Unblock the Notifications