Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയും രോഹിത്തുമല്ല; ആ ഹീറോ ധോണി, അവനെ കൊണ്ടേ അക്കാര്യങ്ങള്‍ നടക്കൂ: ഗവാസ്‌കര്‍

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്ക് മൂന്ന് ലോകകിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് അദ്ദേഹം. അതിന് പുറമേ ഐപിഎല്‍ കിരീടങ്ങള്‍ വേറെയും. ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന് വേറെ കിരീടങ്ങളൊന്നും ലഭിച്ചിട്ടില്ല. ധോണിക്ക് മുമ്പ് ആകെ കപില്‍ ദേവ് മാത്രമാണ് ഇന്ത്യക്ക് ലോകകിരീടങ്ങള്‍ നേടിത്തന്നത്. ഐപിഎല്‍ തുടങ്ങാനിരിക്കെ ധോണിയുടെ ക്യാപ്റ്റന്‍സി മികവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ താന്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണിയെന്ന് വെളിപ്പെടുത്തുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

ഇങ്ങനെ തിരിച്ചുവരാന്‍ സാധിക്കുമോ?

മറ്റ് ക്രിക്കറ്റര്‍മാരില്‍ നിന്ന് ധോണിയെ ഉയരത്തില്‍ എത്തിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഗവാസ്‌കര്‍ പറയുന്നു. എത്രയൊക്കെ പിന്നോട്ട് പോയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും കിരീടത്തിലേക്ക് കൊണ്ടുവരാന്‍ ധോണിക്കേ സാധിക്കൂ. അത് നമ്മള്‍ ഐപിഎല്ലില്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത് കിരീടവുമായിട്ടാണ്. അത്രയും കാലം വേറെ നിന്നിട്ടും നിഷ്പ്രയാസം കിരീടം നേടാന്‍ അവര്‍ക്ക് സാധിച്ചു. അത് ക്യാപ്റ്റന്‍സിയുടെ മാത്രം മികവാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

MAHENDRA SINGH DHONI

അതൊന്നും ആര്‍ക്കും സാധിക്കില്ല

ചെന്നൈ തിരിച്ചുവന്ന രീതി അമ്പരപ്പിക്കുന്നതായിരുന്നു. രണ്ട് വര്‍ഷത്തോളം ആ ടീമിലെ കളിക്കാര്‍ മറ്റ് ടീമുകളിലാണ് കളിച്ചത്. പലരും ഒരുമിച്ച് കളിച്ചിട്ട് പോലുമുണ്ടാവില്ല. എന്നിട്ടും അവര്‍ ഐപിഎല്ലില്‍ തിരിച്ചെത്തിയ വര്‍ഷം തന്നെ കിരീടം ചൂടി. ഇത് അവരുടെ ടീമിന്റെ പൊരുത്തം കാരണമാണ്. പക്ഷേ ടീമിന്റെ ഒരുമിച്ച് നിര്‍ത്തിയതിന് പ്രധാന കാരണം ധോണിയാണ്. താരത്തിന്റെ സമാനതകളില്ലാത്ത ക്യാപ്റ്റന്‍സിയാണ് ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചത്. ഇത്രയും ഗ്യാപിന് ശേഷം വരുമ്പോള്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ പെര്‍ഫെക്ടായി സംഭവിക്കാറില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. അതുകൊണ്ടാണ് ആരെ കൊണ്ടും അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞത്.

ധോണിയാണെങ്കില്‍ എന്തും നടക്കും

ഐപിഎല്ലിലെ ഏതൊരു ടീമിന്റെ കാര്യമെടുത്താലും, അവര്‍ക്കെല്ലാം ഇടവേള കഴിഞ്ഞ് വരുമ്പോള്‍ ടീമിലെ എല്ലാ കാര്യങ്ങളും മികച്ചായി വരാറില്ല. ചിലപ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശരിയായി വരാം. പക്ഷേ ധോണിയാണ് ക്യാപ്റ്റനെങ്കില്‍ നിങ്ങള്‍ക്കൊരു മോശം സീസണ്‍ കഴിഞ്ഞാലും, അടുത്ത സീസണില്‍ ടീമിനെ ഗംഭീരമായി തിരിച്ചു കൊണ്ടുവരാന്‍ സാധിക്കും. അത് മറ്റൊരു താരത്തിലും കാണാന്‍ സാധിക്കില്ല. ധോണിയെന്ന താരം ഗംഭീരമാകുന്നതും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും ഇക്കാര്യത്തിലാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

MS DHONI

ഏത് സമ്മര്‍ദവും അതിജീവിക്കും

ധോണിയെന്ന ബാറ്റ്‌സ്മാനെ ഉയരത്തിലെത്തിക്കുന്ന സമ്മര്‍ദത്തില്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച രീതിയില്‍ കളിക്കാന്‍ പറ്റുമ്പോഴാണ്. ഒരു മത്സരം എനിക്ക് ഓര്‍മ വരുന്നു, അവസാന ഓവറില്‍ 20 റണ്‍സില്‍ അധികം വേണം വിജയിക്കാന്‍. അന്ന് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് നിന്ന് ധോണി അടിച്ച ഷോട്ടുകള്‍ അമ്പരപ്പിക്കുന്നതായിരുന്നു.ലോങ് ഓണിലൂടെ സിക്‌സറുകള്‍ പറത്തിയാണ് ധോണി കളി ജയിപ്പിച്ചത്. ധോണിയില്‍ നിന്ന് നമ്മള്‍ അത്തരം ഇന്നിംഗ്‌സുകള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ക്യാപ്റ്റന്‍സിയിലെ അപാര മികവ്

ധോണി കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങളാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവ് കാണിക്കുന്നത്. അദ്ദേഹം ഫീല്‍ഡറെ നിര്‍ത്തുന്ന സ്ഥലങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തവയാണ.് ഏഴടി നീളമുള്ള ഒരു താരത്തെ കൃത്യമായി ഒരു സ്ഥലത്ത് പ്ലേസ് ചെയ്ത്, അവിടേക്ക് ക്യാച്ചുകള്‍ ഉയരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഊഹിക്കാന്‍ ധോണിക്ക് സാധിക്കും. അതെല്ലാം മറ്റുള്ളവരില്‍ നിന്ന് ധോണിയെ വ്യത്യസ്തനാക്കുന്ന കാര്യമാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+