Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: എട്ട് കോടി മുടക്കിയ മുതലാ... ഒരു രൂപയുടെ പണിയെങ്കിലുമെടുത്തോ..? ഗവാസ്‌കര്‍

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പക്ഷെ ഈ സീസണില്‍ കുതിച്ചും കിതച്ചുമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് അവശേഷിക്കുന്നത്. ഇതില്‍ ജയിക്കുകയും മറ്റ് മത്സരങ്ങളിലെസ ടീമുകളുടെ ഫലം ഒത്തുവന്നാലും മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് ഇനി പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നത്.

14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് നിര അമ്പേ പരാജയമാണ്. മൂന്ന് തവണ 200 പ്ലസ് ടോട്ടല്‍ പിന്തുടര്‍ന്ന് ജയിച്ച മുംബൈയുടെ ബാറ്റിംഗ് നിരക്ക് അഭിമാനിക്കാമെങ്കിലും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് വെല്ലുവിളി ഉയര്‍ത്തുന്നത്. പിയൂഷ് ചൗള ഒഴികെയുള്ള അവരുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തി.

jofra

ജസ്പ്രീത് ബുംറയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്ത ജോഫ്ര ആര്‍ച്ചറിന്റെ പരിക്ക് മുംബൈ ഇന്ത്യന്‍സിന് കൂനിന്‍ മേല്‍ കുരുവായി. ഈ ഇംഗ്ലീഷ് പേസര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആകെ അഞ്ച് മത്സരങ്ങളെ കളിച്ചുള്ളൂ. ഇതില്‍ രണ്ട് വിക്കറ്റ് മാത്രമേ എടുക്കാനുമായുള്ളൂ. പരിക്ക് ഭേദമാകാതെ ആയതോടെ ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തു.

ജോഫ്ര ആര്‍ച്ചറുടെ പരിക്കിനെ തുടര്‍ന്നുണ്ടായ നഷ്ടം വളരെ വലുതാണ് എന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നു. എട്ട് കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സൈന്‍ ചെയ്ത ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരു രൂപ പോലും നല്‍കുന്നതില്‍ അര്‍ത്ഥമില്ല എന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ (മുംബൈ) അവനുവേണ്ടി ധാരാളം പണം നല്‍കി, പകരം അവന്‍ (ആര്‍ച്ചര്‍) എന്താണ് നല്‍കിയത് എന്ന് ഗവാസ്‌കര്‍ ചോദിക്കുന്നു.

ജോഫ്ര ആര്‍ച്ചര്‍ 100 ശതമാനം ഫിറ്റായിരുന്നില്ല എന്നും ഇക്കാര്യം ഫ്രാഞ്ചൈസിയെ നേരത്തെ അറിയിക്കണമായിരുന്നു എന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ആര്‍ച്ചര്‍ക്ക് തന്റെ സാധാരണ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്നില്ല. ടൂര്‍ണമെന്റിനിടയില്‍, അദ്ദേഹം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി എന്നും ഒരിക്കലും പൂര്‍ണ ആരോഗ്യവാനായിരുന്നില്ല എന്നാണ് അത് തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കുന്ന ഫ്രാഞ്ചൈസിയോട് അയാള്‍ക്ക് എന്തെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ അവസാനം വരെ ടീമിനൊപ്പം തുടരണമായിരുന്നു എന്നും ഗവാസ്‌കര്‍ പറഞ്ഞു. ആര്‍ച്ചറുടെ അഭാവത്തിലും മുംബൈ തിരിച്ചുവന്നു. ഐപിഎല്ലില്‍ അദ്ദേഹത്തിന് മുഴുവന്‍ പ്രതിഫലവും ലഭിക്കുകയാണെങ്കില്‍ അതില്‍ പകുതി ചാരിറ്റിക്ക് കൊടുക്കുന്നത് നന്നായിരിക്കും എന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+