Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുങ്കാറ്റായി റിങ്കു സിംഗ്, ഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് 3 വിക്കറ്റിന്റെ അട്ടിമറി ജയം

ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനതെിരെ കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റ് ജയം. അവസാന നിമിഷം വരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തിലാണ് കെകെആര്‍ വിജയം പിടിച്ചത്. അവസാന ഓവറില്‍ അസാധ്യമെന്ന് കരുതിയ റണ്‍സ് അഞ്ച് സിക്‌സര്‍ അടിച്ചാണ് റിങ്കു സിംഗ് അടിച്ചെടുത്തത്.

ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച മത്സരമാണ് ഇതിലൂടെ പിറന്നത്. 205 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആറിന് ആറ് റണ്‍സെടുത്ത ജഗദീഷനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഗുര്‍ബാസ് പിന്നാലെ 15 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് വന്ന വെങ്കടേഷ് അയ്യരും, നിതീഷ് റാണയും ചേര്‍ന്ന് ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

RANA SUDHARSHAN

40 പന്തില്‍ 83 റണ്‍സടിച്ച അയ്യരാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 29 പന്തില്‍ 45 റണ്‍സാണ് നിതീഷ് റാണ അടിച്ചത്. മൂന്ന് സിക്‌സറുകള്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ ആേ്രന്ദ റസ്സല്‍(1), സുനില്‍ നരെയ്ന്‍(0), ഷാര്‍ദുല്‍ താക്കൂര്‍(0) എന്നിവര്‍ പുറത്തായതോടെ കെകെആര്‍ പ്രതിരോധത്തിലായിരുന്നു.

റിങ്കു സിംഗിന്റെ ഒറ്റയാന്‍ പോരാട്ടം ടീമിനെ ഗംഭീര ജയത്തിലേക്ക് നയിക്കുകയായിരുന്നു. ആറ് സിക്‌സറുകളാണ് റിങ്കു സിംഗ് പറത്തി. മത്സരത്തില്‍ റാഷിദ് ഖാന്റെ ഹാട്രിക്കും എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഇത് പാഴായി. മൂന്ന് വിക്കറ്റാണ് താരം എടുത്തത്. അല്‍സാരി ജോസഫ് രണ്ടും, ജോഷ് ലിറ്റില്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സില്‍ വിജയ് ശങ്കറിന്റെയും, സായ് സുദര്‍ശന്റെയും തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ഗുജറാത്ത് സ്വന്തം തട്ടകത്തില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ വേഗമേറിയ തുടക്കമായിരുന്നില്ല ഗുജറാത്തിന് ലഭിച്ചത്. സ്‌കോര്‍ 33ല്‍ നില്‍ക്കുമ്പോല്‍ 17 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്തായി. ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും ചേര്‍ന്നാണ് ഇന്നിംഗ്‌സ് നേരെയാക്കിയത്. ശുഭ്മാന്‍ ഗില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

അതിന് ശേഷം വന്ന അഭിനവ് മനോഹര്‍ 8 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. 200 റണ്‍സ് ഗുജറാത്ത് ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ വിജയ് ശങ്കറിന്റെ അവസാന രണ്ടോവറില്‍ ബാറ്റിംഗ് വിസ്‌ഫോടനം എല്ലാം മാററി മറിക്കുകയായിരുന്നു. 38 പന്തില്‍ 53 റണ്‍സെടുത്ത സുദര്‍ശന്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. എന്നാല്‍ വിജയശങ്കര്‍ 19ാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്റെ ഓവറില്‍ 25 റണ്‍സാണ് അടിച്ചെടുത്തത്.

രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ആ ഓവറില്‍ പിറന്നു. ശാര്‍ദൂല്‍ താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ തുടരെ മൂന്ന് സിക്‌സറാണ് വിജയ് ശങ്കര്‍ പറത്തിയത്. അവസാന ഓവറില്‍ 20 റണ്‍സാണ് പിറന്നത്. 24 പന്തില്‍ 63 റണ്‍സടിച്ച ശങ്കര്‍ പുറത്താവാതെ നിന്നു. അഞ്ച് സിക്‌സറുകളാണ് താരം പറത്തിയത്. കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരെയ്ന്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സുയാഷ് ശര്‍മയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+