Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍സിബി വിജയവഴിയില്‍, ബൗളര്‍മാരുടെ മികവില്‍ ഡല്‍ഹിയെ എറിഞ്ഞിട്ടു, 23 റണ്‍സ് വിജയം

ബാംഗ്ലൂര്‍: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 23 റണ്‍സ് വിജയം. ബൗളര്‍മാരാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്. ഒരിക്കല്‍ കൂടി ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുന്ന കാഴ്ച്ചയാണ് ഇന്ന് ചിന്നസ്വാമിയില്‍ കാണാന്‍ സാധിച്ചത്. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ പൃഥ്വി ഷാ(0)യെ നഷ്ടമായി.

ഗംഭീര ഫീല്‍ഡിംഗിലൂടെ അനൂജ് റാവത്ത് ഷായെ റണ്ണൗട്ടാക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍(19), മിച്ചല്‍(0)എന്നിവരും വേഗം മടങ്ങി. ടോപ് ഓര്‍ഡറില്‍ ആരില്‍ നിന്നും നല്ല പ്രകടനം ഡല്‍ഹി ടീമിന് ലഭിച്ചില്ല. ഇതോടെയാണ് ടീം തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയത്.

warner virat kohli

ഡല്‍ഹി നിരയില്‍ മനീഷ് പാണ്ഡെ(50) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. 38 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അഭിഷേക് പോറല്‍(5), യാഷ് ദുല്‍(1) എന്നിവരെല്ലാം നിരാശപ്പെട്ടു. അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ 21 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി.

ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത വൈശാഖാണ് തിളങ്ങിയത്. നാലോവറില്‍ ഇരുപത് റണ്‍സ് മാത്രമാണ് ടീം വഴങ്ങിയത്. സിറാജിന് രണ്ട് വിക്കറ്റ് ലഭിച്ചു. പാര്‍നല്‍, ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. നേരത്തെ വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ഡല്‍ഹി ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

മറ്റുള്ളവരില്‍ നിന്നൊന്നും കാര്യമായ സ്‌കോറുകള്‍ പിറക്കാതിരുന്നത് ബാംഗ്ലൂരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ആര്‍സിബിക്ക് കിട്ടിയത്. വിരാട് കോലി(50) ഫാഫ് ഡുപ്ലെസി(22) എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ട് ആര്‍സിബിയെ മുന്നോട്ട് നയിക്കുകയായിരുന്നു. 4.4 ഓവറില്‍ 42 റണ്‍സാണ് പിറന്നത്. 16 പന്തില്‍ 22 റണ്‍സെടുത്ത ഡുപ്ലെസിയുടെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു.

ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്

പിന്നീട് വന്ന മഹിപാല്‍(26) ലോംറോറിനും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. രണ്ട് സിക്‌സര്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അതേസമയം വിരാട് കോലി. 34 പന്തിലാണ് 50 റണ്‍സെടുത്തത്. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍(24), ഹര്‍ഷല്‍ പട്ടേല്‍(24) എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ദിനേഷ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

ആര്‍സിബിയുടെ ബാറ്റിംഗ് നിര ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് കണ്ടത്. അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ടീം സമ്മര്‍ദത്തിലാവുകയായിരുന്നു. അനൂജ് റാവത്ത് 15 റണ്‍സുമായി പുറത്താവാതെ നിന്നു. പക്ഷേ 22 പന്തുകളാണ് താരം നേരിട്ടത്. ഡല്‍ഹി നിരയില്‍ കുല്‍ദീപ് യാദവും, മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേലിനും ഒരു വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+