Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുഭ്മാന്‍ ഗില്ലിന്റെ തീപ്പൊരി പ്രകടനം, കത്തിച്ചാമ്പലായി ബാംഗ്ലൂര്‍, ഗുജറാത്തിന് 6 വിക്കറ്റ് ജയം

ബെംഗളൂരു: കിംഗിന്റെ സെഞ്ച്വറിക്ക് പ്രിന്‍സിന്റെ കൗണ്ടര്‍ സെഞ്ച്വറി. ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തെ ഇത്തരത്തില്‍ മാത്രമേ വിശേഷിപ്പിക്കാനാവൂ. വിരാട് കോലിയുടെ ഗംഭീര സെഞ്ച്വറിക്ക് അതിലും മനോഹര ഇന്നിംഗ്‌സിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത താരോദയം ആരാണെന്ന് തെളിയിക്കുക കൂടിയാണ് ഗില്‍ ചെയ്തിട്ടുള്ളത്.

ചേസിംഗില്‍ ഗുജറാത്തിന്റെ തുടക്കം നല്ല രീതിയിലായിരുന്നില്ല. 12 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ തുടക്കത്തില്‍ തന്നെ ടീമിന് നഷ്ടമായി. എന്നാല്‍ കളി കാണാന്‍ കിടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വിജയ് ശങ്കര്‍(53) വന്നതോടെ ശുഭ്മാന്‍ ഗില്‍ കളിയുടെ ഗിയര്‍ മാറ്റുന്നതാണ് കണ്ടത്.

SHUBMAN GILL VIRAT KOHLI RCB IPL 2023

പതിയെ സ്‌കോര്‍ ഉയര്‍ത്തുന്ന ഗില്ലിനെയും വിജയ് ശങ്കറിനെയുമാണ് കണ്ടത്. 52 പന്തില്‍ 104 റണ്‍സുമായി ഗില്‍ ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിക്കുകയായിരുന്നു. എട്ട് സിക്‌സറുകളും, അഞ്ച് ബൗണ്ടറികളും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വിജയ് ശങ്കര്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചു. 35 പന്തിലായിരുന്നു ശങ്കറിന്റെ ഇന്നിംഗ്‌സ്.

ദസുന്‍ ഷനാക(0) ഡേവിഡ് മില്ലര്‍(6) എന്നിവര്‍ പുറത്തായതോടെ ഗുജറാത്ത് പ്രതിരോധത്തിലാവുമെന്നാണ് കരുതിയത്. എന്നാല്‍ ഗില്‍ പതറാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നോബോളിന് ലഭിച്ച ഫ്രീഹിറ്റില്‍ സിക്‌സര്‍ അടിച്ചാണ് ഗില്‍ ടീമിനെ വിജയിപ്പിച്ചത്. അതോടെ തന്നെ താരം സെഞ്ച്വറി അടിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ നിരയില്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. വൈശാഖ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് കണ്ടത് എല്ലാ വിമര്‍ശനങ്ങള്‍ക്കും കണക്ക് തീര്‍ത്ത് കൊടുക്കുന്ന വിരാട് കോലിയെയാണ്. ഐപിഎല്ലിലെ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ വമ്പന്‍ സ്‌കോറാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിന് വിജയലക്ഷ്യമായി 198 റണ്‍സാണ് ടീം നല്‍കിയത്.

വിരാട് കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് ഇന്ന് ചിന്നസ്വാമിയില്‍ പിറന്നത്. 61 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 101 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. ടീമിന് നിര്‍ണായകമായ മത്സരത്തില്‍ താരം മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടത്.

ടോസ് നേടിയ ഗുജറാത്ത് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. ഫാഫ് ഡുപ്ലെസി(28)യുമായി ചേര്‍ന്ന് വിരാട് തകര്‍ത്തടിക്കുകയായിരുന്നു. ഡുപ്ലെസി അഞ്ച് ബൗണ്ടറിയടിച്ചു. ഇരുവരും ചേര്‍ന്ന് 7.1 ഓവറില്‍ 67 റണ്‍സടിച്ചു. ഗ്ലെന്‍ മാക്‌സ്വെല്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മുന്നോട്ട് പോകാനായില്ല. അഞ്ച് പന്തില്‍ 11 റണ്‍സാണ് താരം എടുത്തത്. ഒരു സിക്‌സറും ബൗണ്ടറിയും താരം അടിച്ചിരുന്നു.

മഹിപാല്‍ ലോംറോര്‍(1) കൂടി വേഗം മടങ്ങിയതോടെ മൂന്നിന് 85 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. മൈക്കിള്‍ ബ്രേസ്വെല്‍(26) കോലിക്ക് മികച്ച പിന്തുണ നല്‍കി. താരം അഞ്ച് ബൗണ്ടറിയടിച്ചു. ദിനേഷ് കാര്‍ത്തിക്(0) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 15 പന്തില്‍ 23 റണ്‍സടിച്ച അനൂജ് റാവത്ത് തിളങ്ങി. ഗുജറാത്ത് ബൗളര്‍മാരില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാന്‍, യാഷ് ദയാല്‍, ഷമി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+