Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു, ഗുജറാത്തിനെ പെട്ടിയിലാക്കി സിഎസ്‌കെ; 63 റണ്‍സ് ജയം

ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 63 റണ്‍സിന്റെ വമ്പന്‍ വിജയം. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 143 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വമ്പന്‍ സ്‌കോര്‍ പിന്തുടരുന്ന ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഗുജറാത്തിന് സാധിച്ചില്ല.

2.5 ഓവറില്‍ സ്‌കോര്‍ 28 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ (8) ഗില്ലിനെ ടീമിന് നഷ്ടമായി. വൈകാതെ തന്നെ വൃദ്ധിമാന്‍ സാഹ(21)യും പുറത്തായി. അപ്പോള്‍ തന്നെ ഗുജറാത്തിന്റെ പോരാട്ടം അവസാനിച്ചിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി ഗുജറാത്തിനെ പ്രതിരോധത്തിലാക്കി കൊണ്ടിരുന്നു.

csk-vs-gt-ipl-match

മുംബൈക്കെതിരെ കണ്ട പോരാട്ടവീര്യം ഈ മത്സരത്തില്‍ പ്രകടമാക്കുന്നതിലും ഗുജറാത്ത് പരാജയപ്പെട്ടു. 37 റണ്‍സെടുത്ത സായ് സുദര്‍ശനനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് ബൗണ്ടറിയാണ് താരം ആകെ അടിച്ചത്. വിജയ് ശങ്കര്‍(12) ഡേവിഡ് മില്ലര്‍(21) അസ്മത്തുള്ള ഒമര്‍സായ്(11) രാഹുല്‍ തേവാത്തിയ(6) എന്നിവരെല്ലാം ബാറ്റിംഗില്‍ പരാജയപ്പെട്ടു.

ചെന്നൈ ബൗളര്‍മാരെല്ലാം നല്ല അച്ചടക്കത്തോടെയാണ് പന്തെറിഞ്ഞത്. ദീപക് ചാഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ, എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡാരില്‍ മിച്ചല്‍, മതീഷ് പതിരാന എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ ലഭിച്ചു. ജയത്തോടെ നാല് പോയിന്റുമായി ചെന്നൈ പോയിന്റ് നിലയില്‍ ഒന്നാമതെത്തി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് നേരത്തെ സിഎസ്‌കെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിസ്‌ഫോടനകരമായ തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. 5.2 ഓവറില്‍ രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് 62 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ രചിന്‍ കഴിഞ്ഞ കളിയില്‍ നിന്ന് നിര്‍ത്തിയ ഇടത്ത് നിന്ന് തുടങ്ങുന്നതാണ് കണ്ടത്.

20 പന്തില്‍ 46 റണ്‍സടിച്ച രചിന്‍ നിര്‍ഭാഗ്യം കൊണ്ടാണ് പുറത്തായത്. റാഷിദ് ഖാന്റെ പന്തില്‍ ബാറ്റില്‍ തട്ടിയ പന്തില്‍ കാലില്‍ തട്ടി കീപ്പറുടെ കൈയ്യിലേക്ക് പോയത് അറിയും മുമ്പ് താരത്തെ സാഹ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇല്ലെങ്കില്‍ വലിയ ഇന്നിംഗ്‌സ് തന്നെ കാണാനാവുമായിരുന്നു.

ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു രചിന്റെ ഇന്നിംഗ്‌സ്. താരം പുറത്തായ ശേഷമാണ് ക്യാപ്റ്റനായ ഗെയ്ക്വാദ് ഇന്നിംഗ്‌സിന് വേഗം കൂട്ടിയത്. 36 പന്തിലായിരുന്നു റുതുരാജിന്റെ ഇന്നിംഗ്‌സ്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അജിന്‍ക്യ രഹാനെ(12) വേഗത്തില്‍ മടങ്ങിയെങ്കിലും ശിവം ദുബെയുടെ ഊഴമാിരുന്നു അടുത്തത്. 23 പന്തില്‍ 51 റണ്‍സടിച്ച ദുബെയാണ് ടോപ് സ്‌കോറര്‍.

അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും താരം പറത്തി. 6 പന്തില്‍ 14 റണ്‍സെടുത്ത പുതുമുഖം സമീര്‍ റിസ്വിയും തിളങ്ങി. രണ്ട് സിക്‌സറാണ് താരം പറത്തി. ഡാരില്‍ മിച്ചല്‍(24*) രവീന്ദ്ര ജഡേജ എന്നിവരുടെ സ്‌കോര്‍ 200ന് മുകളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്ത് നിരയില്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സന്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+