Get Updates
Get notified of breaking news, exclusive insights, and must-see stories!

കളി മറന്ന് മുംബൈ... മുമ്പെ പറന്ന് കൊല്‍ക്കത്ത പ്ലേ ഓഫില്‍

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത പ്ലേ ഓഫ് പ്രവേശനം ഗംഭീരമാക്കിയത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ബൗളിംഗ് മികവാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്. മഴ കാരണം ഒന്നര മണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചത്. അതിനാല്‍ 16 ഓവറാക്കി മത്സരം വെട്ടിച്ചുരുക്കിയിരുന്നു.

158 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മുംബൈ നിരയില്‍ ഇഷന്‍ കിഷന്‍ (40), തിലക് വര്‍മ്മ (32) എന്നിവര്‍ക്ക് മാത്രമെ തിളങ്ങാനായുള്ളൂ. അവസാന ഓവറുകളില്‍ ആറ് പന്തില്‍ 17 റണ്‍സെടുത്ത നമാന്‍ ധിര്‍ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് മുംബൈക്ക് വിനയായത്.

IPL 2024

ഒന്നാം വിക്കറ്റില്‍ ഇഷന്‍ കിഷന്‍ - രോഹിത് ശര്‍മ്മ സഖ്യം 6.5 ഓവറില്‍ 65 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് മുംബൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുകയായിരുന്നു. രോഹിത് ശര്‍മ്മ 19 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് (11), ഹര്‍ദിക് പാണ്ഡ്യ (2), ടിം ഡേവിഡ് (0), നെഹാല്‍ വധേര (3) എന്നിവര്‍ നിരാശപ്പെടുത്തി. കൊല്‍ക്കത്തക്കായി ഹര്‍ഷിത് റാണ, വരുണ്‍, റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. ഓപ്പണര്‍മാരെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും പെട്ടെന്ന് നഷ്ടമായ കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ തകര്‍ച്ചയെ നേരിട്ടതാണ്. എന്നാല്‍ വെങ്കടേഷ് അയ്യര്‍ (42), നിതീഷ് റാണ (33), ആന്ദ്രെ റസല്‍ (24) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വെങ്കടേഷ് അയ്യര്‍ 21 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും അടക്കമാണ് 42 റണ്‍സെടുത്തത്. വെങ്കടേഷ് അയ്യര്‍ പുറത്താകുമ്പോള്‍ എട്ടോവറില്‍ 77 ന് നാല് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന റാണയും റസലും അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് 39 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.

തിലക് വര്‍മ്മ റാണയെ റണ്ണൗട്ടാക്കിയതോടെ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെ റസലിനെ പിയൂഷ് ചൗളയും മടക്കി അയച്ചു. മുംബൈയ്ക്കായി പിയൂഷ് ചൗളയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+