Get Updates
Get notified of breaking news, exclusive insights, and must-see stories!

കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും.... അടിവാരത്ത് നിന്ന് ആര്‍സിബിയുടെ കുതിപ്പ്, പ്ലേ ഓഫില്‍

അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 27 റണ്‍സിന്റെ തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആര്‍സിബി ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി.

ഡാരില്‍ മിച്ചലും (4) വേഗം മടങ്ങയതോടെ ചെന്നൈ ബാക്ക്ഫൂട്ടിലായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രചിന്‍ രവീന്ദ്രയും (61) അജിങ്ക്യ രഹാനേയും (33) ചെന്നൈയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും പുറത്തായതോടെ ചെന്നൈ വീണ്ടും തകര്‍ന്നു. ശിവം ദുബെ (7), മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ പൊരുതാന്‍ പോലുമാകാതെ മടങ്ങി. ധോണി 25 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ (42) പുറത്താകാതെ നിന്നു.

IPL 2024

നേരത്തെ ടോസ് നേടിയ ചെന്നൈ, ബാംഗ്ലൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ആര്‍ സി ബിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 78 റണ്‍സെടുത്തു. 29 പന്തില്‍ 47 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു ഏറ്റവും അപകടകാരി.

നാല് സിക്സും മൂന്ന് ഫോറും കോലിയുടെ ബാറ്റില്‍ നിന്ന് പറന്നു. മറുവശത്ത് സാവധാനം തുടങ്ങിയ ഡുപ്ലെസിസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ മടങ്ങുകയും ചെയ്തു. 39 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടക്കം 54 റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. ഡുപ്ലെസിക്ക് ശേഷമെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം രജത് പടീദാറും അടിച്ച് കളിച്ചതോടെ ബാംഗൂര്‍ 200 കടക്കും എന്നുറപ്പായി.

എന്നാല്‍ 23 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും അടക്കം 41 റണ്‍സെടുത്ത പടീദാറിനെ താക്കൂര്‍ പുറത്താക്കി. പകരമെത്തിയ കാര്‍ത്തിക്ക് ആറ് പന്തില്‍ ഒരു സിക്സും ഫോറും അടക്കം 14 റണ്‍സെടുത്ത് മടങ്ങി. മാക്സ് വെല്‍ അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 16 റണ്‍സെടുത്തു. ഗ്രീന്‍ 17 പന്തില്‍ മൂന്ന് വീതം ഫോറും സിക്സുമായി 38 റണ്‍സുമായി പുറത്താകാതെ നിന്നു. ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ ആകെ 16 സിക്സുകളും 14 ഫോറുകളുമാണ് പിറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+