കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: 13 തവണയും കനിഞ്ഞില്ല, 14ാം തവണ ഭാഗ്യമെത്തുമോ? മുഷ്ഫിഖുര്‍ വീണ്ടും ലിസ്റ്റില്‍

ഒരു കോടിയാണ് താരത്തിന്റെ അടിസ്ഥാനവില

Google Oneindia Malayalam News

ഐപിഎല്ലിന്റെ ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റിലേക്ക് അവസാനമായി ഒരു താരം കൂടിയെത്തി. ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഷ്ഫിഖുര്‍ റഹീമാണ് ലേലത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാനവില. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ലേലത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു തവണ പോലും മുഷ്ഫിഖുറിനെ ആരും വാങ്ങാന്‍ തയ്യാറായില്ല. ഇത്തവണയെങ്കിലും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി തനിക്കു അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍.

1

33 കാരനായ മുഷ്ഫിഖുര്‍ ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്ന നേരത്തേ അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന നിബ്‌കോ അറിയിച്ചത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ലേലത്തിനു മണിക്കൂറുകള്‍ മുമ്പ് മുഷ്ഫിഖുര്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് മുഷ്ഫിഖുര്‍. ദേശീയ ടീമിനു വേണ്ടി ഒരുപാട് അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. 2006ല്‍ അരങ്ങേറിയതു മുതല്‍ ബംഗ്ലാദേശ് ടീമിന്റെ അവിഭാജ്യ ഘടകമാണ് മുഷ്ഫിഖുര്‍. 86 ടി20കളില്‍ നിന്നും 120.03 സ്‌ട്രൈക്ക് റേറ്റോടെ 1282 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. അഞ്ചു ഫിഫ്റ്റികള്‍ താരം ടി20യില്‍ നേടിയിട്ടുണ്ട്.

ടി20 കരിയര്‍ ആകെ നോക്കിയാല്‍ ദേശീയ ടീമിനും വിവിധ ഫ്രാഞ്ചൈസികള്‍ക്കുമായി 202 മല്‍സങ്ങളില്‍ നിന്നും 4288 റണ്‍സാണ് മുഷ്ഫിഖുറിന്റെ സമ്പാദ്യം. 25 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ബംഗ്ലാദേശില്‍ നിന്നും മുഹമ്മദ് അഷ്ഫറുല്‍, മഷ്‌റഫെ മൊര്‍ത്താസ, അബ്ദുള്‍ റസാഖ്, ഷാക്വിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഇതിനകം ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ടെങ്കിലും മുഷ്ഫിഖുറിന് അതിനുള്ള ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ഐപിഎല്‍ മാതൃകയിലുള്ള ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം ടോപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 85 മല്‍സരങ്ങളില്‍ നിന്നും 15 ഫിഫ്റ്റികളോടെ 2274 റണ്‍സ് മുഷ്ഫിഖുര്‍ അടിച്ചെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
IPL 2021 auction starts in chennai

English summary
Mushfiqur rahim who was unsold for 13 times makes late entry in IPL auction list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X