Get Updates
Get notified of breaking news, exclusive insights, and must-see stories!

നോഹ നിര്‍മ്മല്‍ ടോം, പൂഴിത്തോട് ടു ടോക്കിയോ: മലയോര ഗ്രാമത്തില്‍ നിന്നും മറ്റൊരു ഒളിമ്പിക് താരം കൂടി

പേരാമ്പ്ര: ലോക കായിക ഭൂപടത്തില്‍ ചക്കിട്ടപാറയെ അടയാളപ്പെടുത്തി മറ്റൊരു ഒളിമ്പിക്സ് താരം കൂടി. പുരുഷന്‍മാരുടെ 4x400 റിലേ, മിക്സ്ഡ് റിലേ ഇനങ്ങളില്‍ രാജ്യത്തിന് വേണ്ടി മത്സരിക്കുന്ന നോഹ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് സ്വദേശികളായ തൈക്കുടപ്പില്‍ ടോമിച്ചന്‍-ആലീസ്‌ലി ദമ്പതികളുടെ മകനാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്പിക്സ് താരത്തെ സംഭാവന ചെയ്യാന്‍ കഴിഞ്ഞുവെന്ന അപൂര്‍വ നേട്ടവും നോഹയിലൂടെ ചക്കിട്ടപാറയ്ക്ക് സ്വന്തമായി.

2016 ല്‍ റിയോ ഒളിമ്പിക്സില്‍ 800 മീറ്റര്‍ ട്രാക്കിലിറങ്ങിയ ജിന്‍സണായിരുന്നു ചക്കിട്ടപാറയിലെ ആദ്യ ഒളിമ്പിക്സ് താരം. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയുക എന്നത് തന്നെ വലിയ നേട്ടമാണ്, ആ നേട്ടം ഒരു മെഡലിലേക്ക് എത്തിക്കുക എന്നുള്ളത് വലിയ സ്വപ്നവുമാണെന്നുമാണ് പട്യാലയിലെ ദേശീയ ക്യാമ്പില്‍ പരിശീലനം തുടരുന്നതിനിടയില്‍ നോഹ നിര്‍മ്മല്‍ ടോം വണ്‍ ഇന്ത്യ മലയളാത്തോട് പറയുന്നത്.

പൂഴിത്തോട്

പൂഴിത്തോടാണ് കുടുംബവീടെങ്കിലും കോഴിക്കോട് നഗരത്തിലായിരുന്നു നോഹയുടെ സ്കൂള്‍ വിദ്യഭ്യാസം. പത്താം ക്ലാസ് വരെ സില്‍വര്‍ ഹില്‍സ് ഹൈ സ്കൂളിലും പ്ലസ് വണ്‍, പ്ലസ്ടു പഠനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൂര്‍ത്തിയാക്കി. സ്കൂള്‍ പഠനകാലത്താണ് കായിക മേഖലയിലേക്ക് കടന്ന് വരുന്നത്. ജോസ് സെബാസറ്റ്യനെന്ന അധ്യാപകനാണ് തന്നിലെ കായിക തരാത്തെ ആദ്യമായി കണ്ടെത്തിയതെന്നും നോഹ നിര്‍മ്മല്‍ ടോം പറയുന്നു. ഹാന്‍ഡ് ബോള്‍ ദേശീയ താരമായിരുന്ന അമ്മ ആലീസ്‌ലിയുടെ പ്രോത്സാഹനവും കായിക മുന്നേറ്റത്തിന് കരുത്തായി. കായികതാരമായിരുന്ന ചേട്ടനും സ്കൂള്‍ മേളകളില്‍ മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.

കോഴിക്കോട് സായി

പ്ലസ് വണ്‍ മുതല്‍ തന്നെ കോഴിക്കോട് സായിയില്‍ ചേര്‍ന്ന് പരിശീലനം ആരഭിച്ചു. തുടക്കത്തില്‍ 800, 1500 മീറ്ററുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നോഹയുടെ 400 മീറ്ററിലേക്ക് വഴിതിരിച്ച് വിടുന്നത് സായിയിലെ പരിശീലകനായ ജോര്‍ജ് പി ജോസഫാണ്. സ്കൂള്‍ കായികമേളകളില്‍ ശ്രദ്ധേമായ നേട്ടങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ ഒട്ടനവധി മെഡലുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. ദേവഗിരി കോളേജിലായിരുന്നു ഡിഗ്രി പഠനം.

മെഡലുകള്‍

ഇന്‍റര്‍യൂണിവേഴ്സിറ്റി, ജൂനിയര്‍ നാഷണല്‍ മത്സരങ്ങളിലും മികച്ച പ്രകടനങ്ങളും മെഡലുകളും സ്വന്തമാക്കാന്‍ സാധിച്ചു. അന്തരാഷ്ട്ര തലത്തില്‍ ആദ്യമായി മത്സരിക്കുന്നത് 2013 ലെ ജൂനിയര്‍ സാഫ് ഗെയിംസിലാണ്. 2015 ല്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2019-ൽ ജപ്പാൻ യോക്കോഹാമയിൽ നടന്ന ലോക റിലേ ചാമ്പ്യൻഷിപ്പിൽ ഫൈനല്‍ റൗണ്ടിലേക്ക് കടക്കുന്നത് കൂടിയാണ് ഒളിമ്പിക്സ് യോഗ്യത കൈവരിക്കാന്‍ സാധിച്ചത്.

പരിശീലനം

പിന്നീടുള്ളത് കഠിനമായ പരിശീലനത്തിന്‍റെ ദിനങ്ങളായിരുന്നു. ഇതിനിടയിലാണ് കോവിഡ് ഭീഷണയിയും ഉയര്‍ന്ന് വരുന്നത്. അതോടെ ക്യാമ്പില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു പരിശീലനം തുടര്‍ന്നത്. പുറത്തേക്ക് ഇറങ്ങിയിട്ട് നാളുകള്‍ ഏറെയായയെന്നും നോഹല്‍ വ്യക്തമാക്കുന്നു. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, അമുല്‍ ജേക്കബ്, തമിഴ്നാട്ടുകാരനായ ആരോഗ്യരാജ് എന്നിവരാണ് പുരുഷ റിലേ ടിമിലെ നോഹയുടെ സഹതാരങ്ങള്‍. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന നോഹ നിര്‍മ്മല്‍ ടോം എംകെ രാജ്മോഹനന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+