Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പണറായി കഴിവില്ല, പിന്നല്ലേ ക്യാപ്റ്റന്‍സി; രോഹിത് കോലിയുടെ മുന്നില്‍ ഒന്നുമല്ലെന്ന് ബദ്രിനാഥ്

രോഹിത് ശര്‍മ മോശം ക്യാപ്റ്റനും, ബാറ്റ്‌സ്മാനുമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ബദ്രീനാഥ്. വിരാട് കോലിയുമായി താരതമ്യം ചെയ്താണ് ബദ്രിനാഥ് കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്. രോഹിത്തിന് ബാറ്റിംഗിലോ അതുപോലെ ക്യാപ്റ്റന്‍സിയിലോ മികവില്ലെന്നാണ് ബദ്രീനാഥ് പറയുന്നത്. ആദ്യ ടെസ്റ്റില്‍ രോഹിത് വളരെ മോശം സ്‌കോറിലാണ് രോഹിത് പുറത്തായത്.

രണ്ടിന്നിംഗ്‌സിലും കഗിസോ റബാദയായിരുന്നു താരത്തിന്റെ വിക്കറ്റെടുത്തത്. രോഹിത്തിന്റെ പ്രിയ ഷോട്ടായ പുള്‍ ഷോട്ടാണ് ഇത്തവണ താരത്തെ പുറത്താക്കിയത്. മത്സരത്തില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും മോശമായിരുന്നു. പ്രസീത് കൃഷ്ണയും, ഷാര്‍ദുല്‍ താക്കൂറും റണ്‍സ് ധാരാളം വഴങ്ങിയിട്ടും, ബൗളര്‍മാരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല.

rohit-sharma

സേന രാഷ്ട്രങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, എന്നിയില്‍ രോഹിത്തിന്റെ റെക്കോര്‍ഡ് വളരെ മോശമാണ്. 21 ടെസ്റ്റ് കളിച്ചപ്പോള്‍ 1182 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 30.30 ആണ് ശരാശരി. ആറ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമാണ് നേടിയത്. ഈ സാഹര്യത്തിലാണ് രോഹിത്തിനെതിരെ ബദ്രിനാഥ് രംഗത്ത് വന്നത്. വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനാവണമെന്ന് ബദ്രിനാഥ് പറയുന്നു.

രോഹിത്തിനേക്കാള്‍ ബാറ്റിംഗില്‍ മികച്ച ടെസ്റ്റ് റെക്കോര്‍ഡ് ഉള്ളത് വിരാട് കോലിക്കാണെന്നും ബദ്രിനാഥ് വ്യക്തമാക്കി. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോര്‍ഡുകളാണ് ഉള്ളത്. 5000 റണ്‍സില്‍ അധികം ടെസ്റ്റ് റണ്‍സ് കോലി നേടിയിട്ടുണ്ട്. ശരാശരി 52 ആണെന്നും ബദ്രിനാഥ് ചൂണ്ടിക്കാണിച്ചു.

ടെസ്റ്റില്‍ ക്യാപ്റ്റനായി 40 വിജയങ്ങളും, 17 തോല്‍വിയുമാണ് വിരാട് കോലിക്കുള്ളത്. 68 ടെസ്റ്റിലാണ് കോലി ടീമിനെ നയിച്ചത്. ഓസ്‌ട്രേലിയ പരമ്പരയില്‍ ഗംഭീര ജയം ടീമിന് സമ്മാനിച്ചത് കോലിയുടെ ക്യാപ്റ്റന്‍സിയാണ്. ഗ്രേയം സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് കോലിയെന്ന് ബദ്രിനാഥ് പറഞ്ഞു.

വിരാടിന്റെ വിജയ ശതമാനം 58 ആണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 5608 റണ്‍സാണ് കോലി ടെസ്റ്റില്‍ നേടിയത്. 18 സെഞ്ച്വരിയും, 18 ഫിഫ്റ്റിയും 111 ഇന്നിംഗ്‌സിലായി കോലി നേടിയിട്ടുണ്ട്. 53.40 ആണ് ശരാശരി.

വിരാട് കോലി എന്തുകൊണ്ട് ടെസ്റ്റ് ടീമിനെ ക്യാപ്റ്റനായി വരുന്നില്ല. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ യാതൊരു താരമത്യവും അര്‍ഹിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് വമ്പന്‍ ബാറ്റ്‌സ്മാനാണ്. എല്ലായിടത്തും റണ്‍സ് നേടുന്നുണ്ട്. വിരാടിനേക്കാള്‍ വളരെ താഴെ നില്‍ക്കുന്ന ഒരു താരം എന്തുകൊണ്ടാണ് ടീമിനെ നയിക്കുന്നത്.

ഇതുവരെ ഓപ്പണര്‍ എന്ന നിലയില്‍ പോലും കഴിവ് തെളിയിച്ചിട്ടില്ല വിരാട് കോലി. ടീമില്‍ വന്നു പോകുന്ന താരമാണ് രോഹിത്. ഇന്ത്യക്ക് പുറത്ത് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ഇതുവരെ കഴിവ് തെളിയിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് രോഹിത് ടീമില്‍ തുടരുന്നതെന്നും ബദ്രിനാഥ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+