സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും, പന്തിന് വിശ്രമം? മത്സരം ഈ 3 പേര്‍ തമ്മില്‍
മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് ടീമില്‍ കളിക്കാന്‍ പോലും താരത്തിന് സാധിച്ചില്ല. പിന്നീട് ശ്രീലങ്കയിലെ ഏകദിന പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായി സഞ്ജു മാറിയിരുന്നു. രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനാണ് താരം പുറത്തായത്. ഫോമൗട്ട് തളര്‍ത്തിയിരുന്ന ഘട്ടത്തില്‍ സഞ്ജുവിന് അനുഗ്രഹമായിരിക്കുകയാണ് ദുലീപ് ട്രോഫി.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. റിഷഭ് പന്തിന് ടീം വിശ്രമം അനുവദിക്കാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു തന്നെയാണ് മടങ്ങിയെത്തുക.

തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താരത്തിന് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ദുലീപ് ട്രോഫിയില്‍ താരത്തിന്റെ ഗംഭീര സെഞ്ച്വറിയാണ് എല്ലാം മാറ്റിമറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ടീമിനെതിരെയായിരുന്നു ഈ നേട്ടം. സഞ്ജു ഇന്നിംഗ്‌സ് കൗണ്ടര്‍ അറ്റാക്കിന്റെ രൂപത്തിലാണ് വന്നത്. അതാണ് ടി20യിലേക്ക് താരത്തെ പരിഗണിക്കാന്‍ കാരണമായത്.
അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന്റെ പ്രകടനത്തില്‍ തൃപ്തനാണ്. നേരത്തെ സഞ്ജുവിനെ ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇഷാന്‍ കിഷന് പരുക്കേറ്റതോടെയാണ് സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിച്ചത്. അത് താരം കൃത്യമായി ഉപയോഗിക്കുകയായിരുന്നു.
റിഷഭ് പന്ത് ഇനി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പയില്‍ മാത്രമേ ടീമിലേക്ക് തിരിച്ചുവരൂ. സഞ്ജുവിന് ഇതുവരെയായിട്ടും ഒരു ഫോര്‍മാറ്റിലും സ്ഥിരം സാന്നിധ്യമാകാന്‍ സാധിച്ചിട്ടില്ല. വിരാട് കോലിയും, രോഹിത് ശര്‍മയും ടി20യില്‍ നിന്ന് വിരമിച്ചതോടെ സഞ്ജുവിന് മുന്നില്‍ വലിയൊരു അവസരമായിരുന്നു ലഭിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടതോടെ സഞ്ജുവിന്റെ തിരിച്ചുവരവ് ദുഷ്‌കരമാണ്.
ഒരുപക്ഷേ ബംഗ്ലാദേശിനെതിരെ അവസാന അവസരമായിരിക്കും സഞ്ജുവിന് ലഭിക്കുക. ബംഗ്ലാദേശിനെതിരെ തിളങ്ങാന്‍ സാധിച്ചാല്‍ ടീമില്‍ തുടരാന്‍ സഞ്ജുവിന് സാധിക്കും. ഗംഭീറിന് സഞ്ജുവിനോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെങ്കില്‍ ഗംഭീറിന് സഞ്ജുവിനെ കൈവിടേണ്ടി വരും.
ദുലീപ് ട്രോഫി അവസാന റൗണ്ടില്‍ 106, 45 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ടീമില്‍ ഇടംപിടിക്കാന്‍ ഉറപ്പായും കടുത്ത മത്സരമുണ്ടാവും. ഒരുവശത്ത് ധ്രുവ് ജുറലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. ജുറല്‍ മടങ്ങിവരാന്‍ സാധ്യതയുണ്ട്. ദുലീപ് ട്രോഫിയിലെ സെഞ്ച്വറിയോടെ ഇഷാന്‍ കിഷനും ടീമില്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ ഇവരേക്കാളും സാധ്യത സഞ്ജുവിനാണ്.
സെലക്ടര്‍മാര്‍ കൂടുതല്‍ സാധ്യത കാണുന്നത് സഞ്ജുവിലാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും സഞ്ജുവിനെ പിന്തുണച്ചു. നാലാം നമ്പറില്‍ സഞ്ജുവിന് തിളങ്ങാനാവുമെന്ന് ബിന്നി പറഞ്ഞു. കൂടുതല്‍ അവസരങ്ങള്‍ താരത്തിന് ലഭിക്കണമെന്നും ബിന്നി വ്യക്തമാക്കി.












Click it and Unblock the Notifications