സൗദി അറേബ്യയ്ക്ക് ആഹ്ലാദം; തടസങ്ങള്‍ നീങ്ങുന്നു... ഖത്തറിന് ശേഷം ഫിഫ കപ്പിന് വേദിയാകാം
ദുബായ്: ഖത്തര്‍ ലോകകപ്പിന് ശേഷം ജിസിസിയില്‍ വീണ്ടും ഫുട്ബോള്‍ ആരവം മുഴങ്ങുന്നു. സൗദി അറേബ്യയ്ക്ക് വേദിയാകാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാകുകയാണ്. മുന്നിലുള്ള ഓരോ തടസങ്ങളും നീങ്ങുന്ന സന്തോഷത്തിലാണ് സൗദി അറേബ്യ. ഇന്ന് ഇന്തോനേഷ്യ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തി സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്തോനേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അധ്യക്ഷന്‍ എറിക് താഹിര്‍ നിലപാട് വ്യക്തമാക്കിയത്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, സൗദി അറേബ്യ തുടങ്ങി 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്തോനേഷ്യ രംഗത്തുവന്നതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി.

ഓസ്ട്രേലിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാകാന്‍ പദ്ധതിയിടുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുന്നില്‍ നില്‍ക്കുന്നത് ഓസ്ട്രേലിയയും ഇന്തോനേഷ്യയുമാണ് എന്നായിരുന്നു വാര്‍ത്ത. ഇന്തോനേഷ്യ ഇന്ന് പിന്മാറി സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ 2034ല്‍ ഫിഫ ഫുട്ബോള്‍ ലോകകപ്പിന് സൗദി വേദിയാകാനുള്ള സാധ്യതയേറി.
2034ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാനുള്ള അവസരം ഏഷ്യ-ഓഷ്യാന മേഖലയിലെ രാജ്യങ്ങള്‍ക്കാണ്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായവുമായി എത്തണമെന്ന് ഫിഫ അധ്യക്ഷന്‍ ഗിയാനി ഇന്‍ഫാന്റിനോ നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്തോനേഷ്യയുടെ പിന്മാറ്റം.
2030ലെ ഫുട്ബോള്‍ ലോകകപ്പിന് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളാണ് വേദിയാകുക. സ്പെയിന്, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങളിലാകും മല്‍സരങ്ങള്‍. 2026ലെ ലോകകപ്പ് മല്‍സരം അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. 2022ല്‍ ഖത്തര്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച മല്‍സരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്നത്.
2034ലെ മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ താല്‍പ്പര്യമുള്ള രാജ്യങ്ങള്‍ അറിയിക്കണമെന്ന് ഈ മാസം നാലിനാണ് ഫിഫ നിര്‍ദേശിച്ചത്. മണിക്കൂറുകള്‍ക്കകം സൗദി താല്‍പ്പര്യം അറിയിച്ചു. എഎഫ്സി പ്രസിഡന്റും ബഹ്റൈന്‍ രാജകുടുംബാംഗവുമായ ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് ഓസ്ട്രേലിയയും ഇന്തോനേഷ്യയും സംയുക്തമായി വേദിയായേക്കുമെന്ന വാര്‍ത്തകള്‍ വന്നത്.
അതേസമയം, 2046ല്‍ അവസരം ലഭിച്ചാല്‍ ഇന്തോനേഷ്യ വേദിയാകാന്‍ ശ്രമിക്കുമെന്നാണ് വിവരം. ഇനി ഓസ്ട്രേലിയക്കൊപ്പം മറ്റു രാജ്യങ്ങള്‍ സംയുക്ത വേദിയാകാന്‍ താല്‍പ്പര്യം അറിയിച്ചില്ലെങ്കില്‍ സൗദി തന്നെയാകും 2034ല്‍ ഫിഫ ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. ഖത്തറിന് ശേഷം വീണ്ടും ഗള്‍ഫ് രാജ്യത്തേക്ക് ഫുട്ബോള്‍ മാമാങ്കമെത്തുമെന്ന പ്രത്യേകതയും ഈ മല്സരങ്ങള്ക്കുണ്ടാകും.
-
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications