Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ നീലസാഗരം... ലോക ചാമ്പ്യന്‍മാര്‍ക്ക് ഗംഭീര വരവേല്‍പ്പ്, ആര്‍ത്തുവിളിച്ച് വാംഖഡെ

ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് മുംബൈയില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. തുറന്ന ബസില്‍ പരേഡ് നടത്തിയ ടീം അംഗങ്ങള്‍ക്ക് മണിക്കൂറുകളോളം കഴിഞ്ഞ ശേഷമാണ് വാംഖഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനായത്. മുംബൈ മറൈന്‍ ഡ്രൈവില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയതോടെ ആഘോഷം സ്റ്റേഡിയത്തിന് പുറത്തേക്കും നീണ്ടു. അക്ഷരാര്‍ത്ഥത്തില്‍ റോഡ് നീലക്കടലായി മാറുകയായിരുന്നു.

ലോകകപ്പ് ചാമ്പ്യന്‍മാരുടെ ഓപ്പണ്‍-ടോപ്പ് ബസ് പരേഡിനെ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്കൊപ്പം വാങ്കഡെ സ്റ്റേഡിയവും നിറഞ്ഞ് കവിഞ്ഞു. ടീമിന്റെ വിക്ടറി പരേഡിന് സാക്ഷ്യം വഹിക്കാന്‍ മറൈന്‍ ഡ്രൈവില്‍ ജനക്കൂട്ടം തിങ്ങിക്കൂടിയതോടെ ദക്ഷിണ മുംബൈയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

T20 World Cup 2024

പടിഞ്ഞാറന്‍ റെയില്‍വേ ശൃംഖലയിലെ ചര്‍ച്ച്‌ഗേറ്റിലും മധ്യ റെയില്‍വേയുടെ വിശാലമായ പാതയിലെ അവസാന സ്റ്റേഷനായ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലും എത്തിച്ചേരുന്ന ട്രെയിനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. തിവര്‍ണപതാകയും നീല ജഴ്സിയും ധരിച്ച കാണികള്‍ ഇടയ്ക്കിടെ പെയ്യുന്ന മഴയെയും അവഗണിച്ച് 'ഭാരത് മാതാകി ജയ്', 'വന്ദേമാതരം', 'ഇന്ത്യ ഇന്ത്യ' എന്നീ മുദ്രാവാക്യങ്ങളാല്‍ ചുവടുവെച്ചു.

വാംഖഡെ സ്റ്റേഡിയത്തിനുള്ളിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. രോഹിത് ശര്‍മ്മ, വിരാട് കോലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ സംസാരിക്കുമ്പോഴെല്ലാം സ്‌റ്റേഡിയം ആര്‍ത്തുവിളിച്ചു. 'മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. ഞങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ടീമിനെ പ്രതിനിധീകരിച്ച്, ആരാധകര്‍ക്ക് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' രോഹിത് ശര്‍മ്മ പറഞ്ഞു.

താന്‍ വളരെ സന്തോഷവാനാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഫൈനലില്‍ ലോകകപ്പിലെ അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിക്കാനും താരം മറന്നില്ല. ഇതോട കാണികള്‍ 'ഹാര്‍ദിക്, ഹാര്‍ദിക്' എന്ന് ആര്‍ത്തുവിളിക്കാനും തുടങ്ങി. ടി20 ലോകകപ്പ് ട്രോഫി മുഴുവന്‍ രാജ്യത്തിനും അവകാശപ്പെട്ടതാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. കോലിയേയും വന്‍ കൈയടികളോടെയാണ് കാണികള്‍ എതിരേറ്റത്.

'അന്ന് രാത്രി (2011 ലോകകപ്പ് വിജയത്തിന് ശേഷം) കരഞ്ഞ സീനിയര്‍മാരുടെ വികാരങ്ങളുമായി എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് അതിന് പറ്റുന്നു. 15 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് രോഹിത് ഇത്രയധികം വൈകാരികമായി പെരുമാറുന്നത്, വിരാട് കോലി പറഞ്ഞു. സൂപ്പര്‍താരം ജസ്പ്രീത് ബുംറയെ അഭിനന്ദിക്കാനും കോലി മറന്നില്ല. 'ജസ്പ്രീത് ബുംറ ഒരു തലമുറയിലെ ബൗളറാണ്, അദ്ദേഹം ഞങ്ങളെ കളിയില്‍ വീണ്ടും വീണ്ടും തിരിച്ചു കൊണ്ടുവന്നു,' കോലി പറഞ്ഞു.

അതേസമയം താന്‍ ഈ അമൂല്യ നിമിഷം നഷ്ടപ്പെടുത്താന്‍ പോകുകയാണ് എന്നും ഇന്ന് രാത്രി ഈ തെരുവില്‍ കണ്ടത് ഒരിക്കലും മറക്കില്ല എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. രോഹിത് ശര്‍മ്മ തന്നെ വിളിച്ച് ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ കോച്ചായി തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും ദ്രാവിഡ് വെളിപ്പെടുത്തി. ഇന്ന് രാവിലെയാണ് ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യന്‍ ടീം നാട്ടിലെത്തിയത്.

വ്യാഴാഴ്ച്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലും ടീമിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഐടിസി മൗര്യയിലാണ് ഇന്ത്യന്‍ ടീമിന് സ്വീകരണമൊരുക്കിയത്. ഷെഫ് ശിവനീത് പഹോജ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയുടെ നിറത്തിലുള്ള പ്രത്യേക കേക്കും തയ്യാറാക്കി വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമായിരുന്നും ടീം ഇന്ത്യയുടെ പ്രഭാതഭക്ഷണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+