ഇത്രയും കോടികളോ? അവന് കൊടുക്കുന്ന തുക വെറുതെയാണ്; ഓവര്‍പെയിഡ് താരത്തെ വെളിപ്പെടുത്തി ഡിവില്യേഴ്‌സ്
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ താരലേലത്തില്‍ കോടികള്‍ എറിഞ്ഞാണ് ഫ്രാഞ്ചൈസികള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും കമ്മിന്‍സിനെയും സ്വന്തമാക്കിയത്. എന്നാല്‍ ഇരുവര്‍ക്കും നല്‍കിയ തുക അവര്‍ അര്‍ഹിക്കുന്നതിലും എത്രയോ അധികമാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇരുവരുടെയും ഐപിഎല്ലിലെ പ്രകടനങ്ങളും ഇതുവരെ അത്ര മികച്ചതായിരുന്നില്ല. എട്ട് വര്‍ഷത്തിന് ശേഷമാണ് സ്റ്റാര്‍ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.
ഇരുതാരങ്ങളും പ്രതിഭയ്‌ക്കൊത്ത് ഉയരുമോ എന്നാണ് ഫ്രാഞ്ചൈസികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സ്റ്റാര്‍ക്കും കമ്മിന്‍സുമല്ല ഐപിഎല്ലിലെ ഓവര്‍പെയിഡ് താരമെന്ന് പറയുകയാണ് ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സ്. പഞ്ചാബ് കിംഗ് താരം സാം കറനാണ് ഐപിഎല്ലില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ തുക ലഭിച്ചിരിക്കുന്നതെന്ന് പറയുകയാണ് ഡിവില്യേഴ്‌സ്. കഴിഞ്ഞ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരമാണ് സാം കറന്‍. താരത്തിന്റെ റെക്കോര്‍ഡാണ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മറികടന്നത്.

തീര്‍ച്ചയായും സ്റ്റാര്‍ക്കിനും, കമ്മിന്‍സിനും ലഭിച്ച തുക വളരെ അധികമാണ്. എന്നാല്‍ അതുപോലെ തന്നെയുള്ള താരമാണ് സാം കറനും, വര്‍ഷങ്ങളായി ഐപിഎല്ലില്‍ കറന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ തുക ലഭിക്കാറുണ്ടെന്നും ഡിവില്യേഴ്‌സ് ചൂണ്ടിക്കാണിച്ചു. 2023 താരലേലത്തില്‍ 18.5 കോടിക്കായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടറെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന് നിന്ന് അര്‍ഹിച്ച പെര്‍ഫോമന്‍സ് ടീമിന് ലഭിച്ചിട്ടില്ല.
വിവാദമൊന്നും ഉണ്ടാക്കാന്‍ തനിക്ക് താല്‍പപര്യമില്ല. എന്നാല്‍ കറന് ഐപിഎല്ലില്‍ എല്ലാ കാലത്തും അര്‍ഹിക്കുന്നതിലും കൂടുതല്‍ തുക ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്നുണ്ട്. കറന്‍ ഒരു മോശം കളിക്കാരനല്ല. എനിക്ക് അയാളുടെ പ്രകടനം ഇഷ്ടമാണ്. അതിഗംഭീര ലോകകപ്പാണ് താരത്തിന് ലഭിച്ചത്. പക്ഷേ അതെല്ലാം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അടുത്തൊന്നും നല്ലൊരു ഐപിഎല്‍ സീസണ്‍ കറന് ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും മികച്ചതായിട്ടുമല്ല കറന്‍ കളിക്കുന്നതെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.
തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഡിവില്യേഴ്‌സ് ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് കിംഗ്‌സ് വലിയ അബദ്ധമാണ് കാണിച്ചത്. ഈ വര്‍ഷത്തെ താരലേലത്തിന് മുമ്പ് അവനെ ടീം റിലീസ് ചെയ്യണമായിരുന്നു. ആ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ കളിക്കാരെ വാങ്ങാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുവെന്നും ഡിവില്യേഴ്‌സ് വ്യക്തമാക്കി.
എല്ലാ ലോകോത്തര താരങ്ങളെയും പോലെ കളി മാറ്റി മറിക്കാന്‍ സാം കറന് സാധിക്കും. അദ്ദേഹത്തോട് യാതൊരു വെറുപ്പുമില്ല. ഇപ്പോഴും മികച്ച താരം തന്നെയാണ് കറന്‍ എന്നാണ് കരുതുന്നത്. എന്നാല്‍ പ്രതിഭയ്ക്ക് മുകളില്‍ ഉള്ള തുക കറന് നല്‍കുന്നതാണ് പ്രശ്‌നം. അത് വര്‍ഷങ്ങളായി തുടരുകയാണ്. കറനെ ലേലത്തില്‍ വെക്കാമായിരുന്നു. അതിലൂടെ മറ്റ് ചില താരങ്ങളെ അവര്‍ക്ക് വാങ്ങാന്‍ സാധിക്കുമായിരുന്നുവെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. 2
022 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നാണ് കറനെ പഞ്ചാബ് വാങ്ങിയത്. ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും, ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചും കറനായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആകെ 276 റണ്‍സും 10 വിക്കറ്റുമാണ് താരം നേടിയത്. 10.22 ഇക്കോണമിയായിരുന്നു കറന് ഉണ്ടായിരുന്നത്.












Click it and Unblock the Notifications