പാകിസ്താന്‍ വെറും ആവറേജ്, ഈ ടീമുകള്‍ ലോകകപ്പ് സെമി കളിക്കും; ഭാജിയുടെ പ്രവചനം ഇങ്ങനെ
ലോകകപ്പ് ക്രിക്കറ്റ് കൊടിയേറാന്‍ ഒരുങ്ങുകയാണ്. ഇന്ത്യ ടീമുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ടീമുകളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഇന്ത്യന്‍ ടീം ഏഷ്യ കപ്പ് നേടിയതിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ദൗര്‍ബല്യങ്ങളുണ്ടെന്ന് മുന്‍ താരങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭന്‍ സിംഗ്.
ഏഷ്യ കപ്പ് കിരീട നേട്ടത്തില്‍ ഇന്ത്യന്‍ ടീം നില്‍ക്കുമ്പോഴാണ് ഹര്‍ഭജന്റെ പ്രവചനം. പാകിസ്താന്‍ ടീമിനെ കുറിച്ചാണ് ഹര്‍ഭജന്‍ ആദ്യം പ്രവചിച്ചത്. ലോകകപ്പില്‍ അവര്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഒന്നാം നമ്പര്‍ ഏകദിന ടീമായ പാകിസ്താന്‍ ഏഷ്യ കപ്പ് തോല്‍വിയോടെ താഴേക്ക് വീണിരിക്കുകയാണ്. പാകിസ്താന്‍ വെറും ശരാശരി ടീമാണെന്ന് ഭാജി പറയുന്നു. പാകിസ്താന്‍ ടി20 ക്രിക്കറ്റില്‍ ഗംഭീരമായി കളിക്കുന്നുണ്ട്. എന്നാല്‍ 50 ഓവര്‍ ക്രിക്കറ്റില്‍ അവരുടെ പ്രകടനം വളരെ മോശമാണ്.

അതുകൊണ്ട് ലോകകപ്പില്‍ സാധ്യത കുറവുമാണെന്ന് താരം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഭാജിയുടെ പ്രവചനം. ലോകകപ്പ് ക്രിക്കറ്റില്‍ അവര്‍ സെമി ഫൈനല്‍ കളിക്കാനുണ്ടാവുമെന്നാണ് ആളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ അവര്‍ വെറും ശരാശരി ടീമാണ്. അന്‍പത് ഓവറില്‍ അവര്‍ നേട്ടമുണ്ടാക്കുമെന്നും തോന്നുന്നില്ല. അവര്‍ ടി20 ക്രിക്കറ്റില്‍ തിളങ്ങുന്നവരാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
അതേസമയം സെമി ഫൈനല്‍ കളിക്കാന്‍ സാധ്യതയുള്ള നാല് ടീമുകള്‍ ആരൊക്കെയാണെന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ സെമി കളിക്കുമെന്നാണ് ഹര്‍ഭജന്റെ പ്രവചനം. ഈ നാല് ടീമുകളും മികച്ച ഫോമിലാണ് കളിക്കുന്നത്. ഇവര്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളതെന്നും ഭാജി പറഞ്ഞു. ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഈ ടൂര്‍ണമെന്റിന് ഇറങ്ങുന്നത്. അവസാന മൂന്ന് ലോകകപ്പുകളിലും വിജയിച്ചത്.
ആതിഥേയ രാജ്യങ്ങളാണ്. 2011ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോള്‍, 2015ല്‍ ഓസ്‌ട്രേലിയയും, 2019ല്‍ ഇംഗ്ലണ്ടുമാണ് വിജയിച്ചത്. ഈ മൂന്ന് രാഷ്ട്രങ്ങളായിരുന്നു ആ വര്‍ഷങ്ങളില്‍ ആതിഥേയര്‍. ഐസിസി ട്രോഫി അടുത്തൊന്നും കിട്ടാത്തതിന്റെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ്. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യക്കാണ് സെമി സാധ്യത ഏറ്റവുമധികം ഉള്ളതെന്ന് റെയ്‌ന പറയുന്നു. ക്രിക്കറ്റിന്റെ പവര്‍ ഹൗസാണ് ഇന്ത്യയെന്നും താരം പറയുന്നു.
കിരീടസാധ്യത വരെ ഇന്ത്യക്കുണ്ട്. അതുപോലെ ഇംഗ്ലണ്ട് അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നരവാണ്. അവരുടെ സെമി കളിക്കാന്‍ സാധ്യത കൂടുതലാണ്. ഏത് സാഹചര്യത്തിനൊത്തും അവര്‍ക്ക് കളിക്കാനാവും. ടൂര്‍ണമെന്റിലെ ടൈറ്റന്മാരായ ഓസ്‌ട്രേലിയയാണ് മൂന്നാമത്തെ ടീം. ലോകകപ്പില്‍ അവര്‍ക്കുള്ള മികവാണ് എടുത്ത് പറയേണ്ടത്. ശ്രീലങ്കയോ പാകിസ്താനോ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകുമെന്നും റെയ്‌ന പറഞ്ഞു. ഇതിലൊരു ടീം സെമി കളിക്കുമെന്നും താരം വ്യക്തമാക്കി.












Click it and Unblock the Notifications