'ബിരിയാണിയൊക്കെ കഴിച്ചില്ലേ, ഇനി വേഗം കണ്ടം വഴി നാട്ടിലേക്ക് വിട്ടോ', പാകിസ്താനോട് സെവാഗ്
ന്യൂഡല്‍ഹി: പാകിസ്താന്‍ ടീം വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കാനുള്ള സാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അത് നടക്കില്ല എന്ന് ഉറപ്പുമാണ്. അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പോലെയാണ്. ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്താന്റെ അവസാന മത്സരം. എന്തായാലും പാകിസ്താന്‍ ടീമിനെ മുന്‍ താരങ്ങള്‍ എല്ലാം ട്രോളുന്നുണ്ട്.
വസീം അക്രം കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടീമിനെ ഡ്രെസ്സിംഗ് റൂമിയില്‍ പൂട്ടിയിട്ട് ടൈമൗട്ട് ആക്കിയാല്‍ പാകിസ്താന് സെമിയില്‍ കയറാമെന്നായിരുന്നു പരിഹസിച്ചത്. ഇത് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗും പാകിസ്താന്‍ ടീമിനെ പരിഹസിച്ചിരിക്കുകയാണ്. പാകിസ്താന്‍ സിന്ദാബാഗ്, സുരക്ഷിതമായി വീട്ടിലെത്തൂ എന്നായിരുന്നു ആദ്യ പരിഹാസം. എന്നാല്‍ അതുകൊണ്ടും സെവാഗ് നിര്‍ത്തിയില്ല.

ഇന്ത്യയില്‍ വന്ന് ഞങ്ങളുടെ ബിരിയാണി ആസ്വദിച്ച് കഴിച്ചു, ഞങ്ങളുടെ ആതിഥേയത്വവും അതുപോലെ നിങ്ങള്‍ ആസ്വദിച്ചെന്ന് കരുതുന്നു. ഇനി വേഗം വിമാനത്തില്‍ നാട്ടിലേക്ക് വിട്ടോ, ബൈ ബൈ പാകിസ്താന്‍ എന്നാണ് സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു. പാകിസ്താന്റെ ഒരു കുഴപ്പം എന്താണെന്ന് വെച്ചാല്‍, അവര്‍ ഏത് ടീമിനെയാണോ പിന്തുണയ്ക്കുന്നത്, അവരും പാകിസ്താന്‍ ടീമിനെ പോലെ കളിക്കാന്‍ തുടങ്ങുമെന്നതാണ്. സോറി ശ്രീലങ്ക എന്നും സെവാഗ് കുറിച്ചു.
അതേസമയം പാകിസ്താന്‍ ബൗളര്‍മാര്‍ ഒരു കാലത്ത് സെവാഗിനെ വിറപ്പിച്ചിരുന്നുവെന്ന് ഒരു പാക് ആരാധകന്‍ ഇതിനിടയില്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ പാകിസ്താനെതിരെ 91 ആയിരുന്നു സെവാഗിന്റെ ശരാശരിയെന്ന് ഇന്ത്യന്‍ ആരാധകര്‍ ഓര്‍മപ്പെടുത്തി. മുള്‍ട്ടാനില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കാര്യവും ആരാധകര്‍ ഉയര്‍ത്തി കാണിച്ചു. സെവാഗും ഇതിന് മറുപടി നല്‍കി. വസീം അക്രത്തിന്റെ വിരമിക്കലിന് ശേഷം പാകിസ്ാന്‍ ബൗളിംഗ് വെറും ശരാശരിയെന്നായിരുന്നു സെവാഗിന്റെ മറുപടി.
ഇന്ത്യ ഇവരെ എളുപ്പത്തില്‍ നേരിടാറുണ്ടായിരുന്നുവെന്നാണ് സെവാഗ് സൂചിപ്പിച്ചത്. അബ്ദുള്‍ റസാഖിനുള്ള മറുപടിയായിട്ടാണ് ഇതിനെ വിലയിരുത്തല്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പാക് ബൗളര്‍മാരെന്നാല്‍ മുമ്പ് ഭയമായിരുന്നുവെന്ന് റസാഖ് പറഞ്ഞിരുന്നു. ഇന്നത്തെ പാകിസ്താന്‍ ടീമിനെ അവര്‍ ഭയക്കുന്നില്ലെന്നും റസാഖ് പറഞ്ഞു.
അതേസമയം മുന്‍താരം ഹര്‍ഭജന്‍ സിംഗും പാകിസ്താന്റെ സെമി സാധ്യതയെ കുറിച്ച് പ്രതികരിച്ചു. പാകിസ്താന്‍ സെമിയിലെത്താന്‍ യാതൊരു സാധ്യയുമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെ വന്‍ മാര്‍ജിനില്‍ അവര്‍ പരാജയപ്പെടുത്തണം. അത് നടക്കില്ല. 285 റണ്‍സിന് അവര്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തേണ്ടതുണ്ട്.
മൊത്തം ഇത്രയും റണ്‍സ് പാകിസ്താന്‍ എടുക്കുമോ എന്ന് പോലും സംശയമാണെന്നായിരുന്നു ഹര്‍ഭജന്റെ പരിഹാസം. 400 റണ്‍സിന് മുകളില്‍ അടിക്കാന്‍ പാകിസ്താന്‍ തയ്യാറാകേണ്ടി വരും. അങ്ങനെയുള്ളപ്പോള്‍ ഇംഗ്ലണ്ടും വെറുതെയിരിക്കില്ല. അവരും നന്നായി ബാറ്റ് ചെയ്യും. വിജയിച്ച് സെമിയിലെത്തുക അതുകൊണ്ട് പാകിസ്താന് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications