Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസീസ് ഇന്ത്യയെ പൊളിച്ചടുക്കും, കാരണം ഇതാണ്, മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

മുംബൈ: ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ത്യയുടെ ഈ വിജയ തേരോട്ടം ഓസ്‌ട്രേലിയ അവസാനിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നും മോര്‍ഗന്‍ പറയുന്നു. നാസ്സര്‍ ഹുസൈനും ഇതേ അഭിപ്രായമാണ് ഉള്ളത്. ഓസീസിനെ ഇന്ത്യ ശരിക്കും സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു. ടൂര്‍ണമെന്റിലെ പത്ത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

തോല്‍വിയറിയാതെ കലാശപ്പോരിന് എത്തിയ ഏക ടീമും ഇന്ത്യയാണ്. ഇത്തരമൊരു വമ്പന്‍ പോരാട്ടത്തിന് മാനസികമായ തയ്യാറെടുപ്പാണ് ഏറ്റവും ആവശ്യമെന്ന് മോര്‍ഗന്‍ പറയുന്നു. ഓസ്‌ട്രേലിയക്ക് എല്ലാ സാധ്യതയുമുണ്ട്. അവര്‍ക്ക് ഇന്ത്യയുടെ ഈ കരുത്തിനെ നേരിട്ട് കളി മാറ്റാന്‍ സാധിക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു. ഇന്ത്യ പ്രതീക്ഷയുടെ ഭാരത്താല്‍ സമ്മര്‍ദത്തിലാവുമെന്ന് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നുണ്ടാവണം. എന്നാല്‍ ഇന്ത്യ അഗ്രസീവായിട്ടുള്ള സമീപനം തുടരുമെന്നാണ് പ്രതീക്ഷ വെക്കുകയെന്നും മോര്‍ഗന്‍ പറയുന്നു.

eoin-morgan

ഇന്ത്യന്‍ ടീമില്‍ ഒരു ദൗര്‍ബല്യം കണ്ടെത്തുക വളരെയേറെ കഷ്ടപ്പാടാണ്. എല്ലാ വിഭാഗത്തിലും അവര്‍ മികച്ച് നില്‍ക്കുന്നു. ബൗളിംഗും, ബാറ്റിംഗും, ഫീല്‍ഡിംഗുമെല്ലാം ലോകോത്തരമാണ്. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റിട്ടും ഇന്ത്യന്‍ ടീമിന്റെ വിജയക്കുതിപ്പിന് യാതൊന്നും സംഭവിച്ചില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ ടീമിലെ ബൗളര്‍മാരില്‍ വീഴ്ച്ചകള്‍ കണ്ടെത്താനാണ് ഓസ്‌ട്രേലിയ ശ്രമിക്കേണ്ടതെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കണം.അതില്‍ പതറിപ്പോകുന്നത് ഏത് ബൗളറാണെന്ന് നോക്കണം. ആ ബൗളറെ തിരഞ്ഞ് പിടിച്ച് ആക്രമിക്കണമെന്നും നാസര്‍ ഹുസൈന്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ ഒരു ടീമും കുല്‍ദീപ് യാദവിനെ ആക്രമിച്ച് കളിച്ചിട്ടില്ല. ന്യൂസിലന്‍ഡ് ആക്രമിച്ച് കളിച്ചത് മുഹമ്മദ് സിറാജിനെയാണ്. ഈ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ഗുണം, സിറാജിനെ എതിര്‍ ടീം ആക്രമിച്ച് കളിച്ചാല്‍,ഷമി തിരിച്ച് വരും, ബുംറ ഡെത്ത് ഓവറില്‍ ഗംഭീര ബൗളിംഗാണ്. രോഹിത് എന്തെങ്കിലും വ്യത്യസ്തമായ കാര്യം ചെയ്യുമെന്ന് ഓസ്‌ട്രേലിയയാണ് ഉറപ്പാക്കേണ്ടതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

എല്ലാ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അഗ്രസീവായി കളിക്കുകയാണ് ഓസ്‌ട്രേലിയ ചെയ്യേണ്ടത്. അതിലൂടെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാം. ആരാണ് ഇതില്‍ പതറിപ്പോവുകയെന്ന് നോക്കണം. ഒരു ബൗളര്‍ ഈ സമ്മര്‍ദത്തില്‍ വീണുപോയിട്ടുണ്ടെങ്കില്‍, അതിനി മുഹമ്മദ് ഷമിയാണെങ്കില്‍ പോലും അയാളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കണമെന്നും മോര്‍ഗന്‍ പറഞ്ഞു. ഇന്ത്യക്ക് പാര്‍ട്ട് ടൈം ബൗളര്‍മാരില്ല. ഓസ്‌ട്രേലിയ അതുകൊണ്ട് ഇന്ത്യയുടെ അഞ്ച് ബൗളര്‍മാരെ രോഹിത് മികച്ച രീതിയില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മോര്‍ഗനും ഹുസൈനും അഭിപ്രായപ്പെട്ടു.

സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്രാവിസ് ഹെഡിന്റെ ബൗളിംഗ് ഓസീസിനെ സഹായിച്ചിരുന്നു. മാക്‌സ്വെല്‍ അധികം റണ്‍സും വഴങ്ങിയിരുന്നില്ല. ആദം സാമ്പ വിക്കറ്റ് വീഴ്ത്താന്‍ ബുദ്ധിമുട്ടിയപ്പോഴാണ് ഓസീസിന് ഈ ഗുണം ലഭിച്ചത്. ഇന്ത്യയുടെ ബൗളിംഗ് ഓപ്ഷന്‍ പരിമിതമാണ്. അത് ചെറിയൊരു ദൗര്‍ബല്യമാണ്. അതിലൊരു ബൗളര്‍ക്ക് മോശം ദിനം വന്നാല്‍ താളം തെറ്റും. അതാണ് ഓസ്‌ട്രേലിയ മുതലെടുക്കേണ്ടതെന്നും മോര്‍ഗനും, ഹുസൈനും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+