പാകിസ്താന്‍ ടീമിന്റെ മെനുവില്‍ ബീഫ് ഇല്ല, ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇക്കാര്യങ്ങള്‍
ഹൈദരാബാദ്: പാകിസ്താന്‍ ടീമിന് ലോകകപ്പിനായി ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ ലഭിച്ചത് വന്‍ സ്വീകരണം. അതേസമയം ടീമിന്റെ ഭക്ഷണ മെനുവാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പിടിഐ ടീമിന്റെ ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തിയത്. രണ്ടാഴ്ച്ചയോളം ഹൈദരാബാദിലാണ് ടീം തങ്ങുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഒരു ടീമിനും ബീഫ് ലഭിക്കില്ല. മെനുവില്‍ അതുകൊണ്ട് ബീഫില്ല.
അതുകൊണ്ട് വൈവിധ്യമാര്‍ന്ന മെനുവാണ് ടീം തയ്യാറാക്കിയത്. പ്രോട്ടീന്‍ സമ്പന്നമായ മെനുവാണിത്. ചിക്കന്‍, മട്ടണ്‍, മീന്‍ തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രില്‍ ചെയ്ത ലാമ്പ് ചോപ്‌സാണ് ഡിഷിലെ പ്രധാന നോണ്‍ വെജ് ഭക്ഷണം. ഫ്‌ളേവറുള്ള മട്ടണ്‍ കറിയാണ് മറ്റൊരു കിടിലന്‍ ഡിഷ്.ഇന്ത്യയുടെ സ്വന്തം ബട്ടര്‍ ചിക്കനും പാകിസ്താന്‍ ടീമിന്റെ മെനുവിലുണ്ട്. ഗ്രില്‍ ചെയ്‌തെടുത്ത മീനും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രോട്ടീന്‍ ബൂസ്റ്റിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയതാണ്.

കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണവും പാകിസ്താന്‍ ടീമിനായി ഒരുക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ കാറ്ററര്‍മാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് പാകിസ്താന്‍ ടീം. ഇവര്‍ക്ക് വേണ്ടത് എന്തൊക്കെ ഭക്ഷണമാണെന്ന് ഇവരെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണിത്. കാര്‍ബോഹൈഡ്രേറ്റ്‌സില്‍ സ്റ്റീം ചെയ്‌തെടുത്ത ബസ്മതി റൈസാണ് ഉള്ളത്. പാകിസ്താന്‍ ടീമിലെ ഭൂരിഭാഗം പേരുടെയും ഫേവറിറ്റാണ് ബസ്മതി ബിരിയാണി ചോറ്.
സ്പഗറ്റിയാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണം. ഇത് ബോളോഗ്നീസ് സോസും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ടീമിലെ എല്ലാവര്‍ക്കുമായി വിളമ്പുക. അതേസമയം വളരെ ലഘുവായ ഭക്ഷണം ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് വെജിറ്റേറിയന്‍ പുലാവും ഒരുക്കുന്നുണ്ട്. അതേസമയം ഇനി ഡയറ്റിനെ പേടിച്ച് ചീറ്റ് മീല്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തമായ ഹൈദരാബാദി ബിരിയാണിയാണ് പാകിസ്താനി താരങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം. ന്യൂസിലന്‍ഡിനെതിരെ ആദ്യ ലോകകപ്പ് സന്നാഹ മത്സരം കളിച്ച പാകിസ്താന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം ലോകകപ്പിന്റെ കമന്ററിക്കായി ഇതിഹാസ താരങ്ങള്‍ തന്നെ വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഐസിസി.ടിവിക്ക് വേണ്ടിയാണ് മുന്‍ താരങ്ങള്‍ കമന്ററിയുമായി എത്തുന്നത്. പ്രീ മാച്ച് ഷോ, ഇന്നിംഗ്‌സ് ഇന്റര്‍വെല്‍ പ്രോഗ്രാം, പോസ്റ്റ് മാച്ച് റാപ്പ് അപ്പ്, എന്നിങ്ങനെയാണ് പരിപാടികള്‍.
മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കവറേജിലുണ്ടാവുക. ലോകകപ്പ് നേടിയ ടീമിലുണ്ടായ ഷെയ്ന്‍ വാട്‌സണ്‍, ലിസ സ്തലേക്കര്‍, റമീസ് രാജ, രവി ശാസ്ത്രി, ആരോണ്‍ ഫിഞ്ച്, സുനില്‍ ഗവാസ്‌കര്‍, മാത്യു ഹെയ്ഡന്‍ എന്നിവരുമുണ്ടാവും. കമന്ററി ബോക്‌സില്‍ നാസര്‍ ഹുസൈന്‍, ഇയാന്‍ സ്മിത്ത്, ഇയാന്‍ ബിഷപ്പ് എന്നിവരുമുണ്ടാവും.












Click it and Unblock the Notifications