ജഡേജ ഫ്‌ളവര്‍ അല്ല ഫയറാണ്, സ്മിത്തിന്റെ കുറ്റി പിഴുതു, ലബുഷെയ്‌നും, കാരിയും വീണത് ഇങ്ങനെ
ചെന്നൈ: ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് മത്സരത്തില്‍ തിളങ്ങി രവീന്ദ്ര ജഡേജ. മത്സരത്തില്‍ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ജഡ്ഡു. മൂന്ന് വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. ഇത് മൂന്ന് നേടിയ വിധവും അമ്പരപ്പിക്കുന്നതായിരുന്നു. ഏറ്റവും മികച്ച പന്തുകളാണ് താരം എറിഞ്ഞത്. അതിലുപരി ചെന്നൈ പിച്ചില്‍ കളിച്ചുള്ള പരിചയം ജഡേജ നന്നായി മുതലെടുക്കുകയായിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ജഡേജ. അതുകൊണ്ട് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കളിച്ചതിന്റെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് നിര കിടിലന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആ സമ്മര്‍ദമാണ് ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ചത്.

ജഡേജയുടെ ആദ്യ ഇര ഓസീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സ്റ്റീവന്‍ സ്മിത്തിന്റേതായിരുന്നു. 46 റണ്‍സെടുത്ത സ്മിത്ത് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. മികച്ച രീതിയില്‍ താരം ബൗളര്‍മാരെ നേരിടുന്നുണ്ടായിരുന്നു. എന്നാല്‍ ജഡേജ മറ്റ് രണ്ട് സ്പിന്നര്‍മാരെ അപേക്ഷിച്ച് കുറച്ച് വേഗത്തിലാണ് പന്തെറിഞ്ഞത്. അതുകൊണ്ട് തന്നെ സ്മിത്തിന് പന്തിന്റെ ഗതി മനസ്സിലാക്കാന്‍ സാധിച്ചത്.
തന്റെ മുന്നില്‍ കുത്തിതിരിഞ്ഞ പന്ത് ഓഫ് സ്റ്റമ്പും കടന്ന് പോകുമെന്നായിരുന്നു സ്മിത്ത് കരുതിയത്. എന്നാല്‍ ഷോട്ട് മിസായതോടെ താരത്തിന്റെ സ്റ്റംമ്പ് തെറിപ്പിക്കുകയായിരുന്നു ജഡേജ. ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പന്ത് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ പന്തിനെ. സ്മിത്ത് ആകെ നിരാശനായി മടങ്ങുന്നതും കാണാം.
അതേസമയം സ്മിത്തിനെ പുറത്താക്കിയ പന്തിന്റെ വീഡിയോ ഐസിസി ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ഊഴം മാര്‍നസ് ലബുഷെയിനിന്റേതായിരുന്നു. അതിവേഗത്തിലായിരുന്നു ഈ പന്ത് വന്നത്. ലബുഷെയിന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും മിസ്സായി. ബാറ്റില്‍ നേരിയത തോതില്‍ ടച്ച് ചെയ്ത് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. മികച്ച ക്യാച്ചായിരുന്നു രാഹുലിന്റേത്.
അതുപോലെ അസാധ്യമായ പന്ത് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. മടങ്ങാനിരുന്ന ലബുഷെയിന്‍ റിവ്യൂവില്‍ ഔട്ടാണോ എന്ന് പരിശോധിച്ചെങ്കിലും ഫലമുണ്ടായിരുന്നു. പിന്നീട് അലക്‌സ് ക്യാരിയെ മികച്ച ടേണിലാണ് ജഡേജ വീഴ്ത്തിയത്. കാരി ഷോട്ടിനെ ശ്രമിച്ചെങ്കിലും അതും മിസാവുകയായിരുന്നു.
മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജഡേജയുടെ ഈ നേട്ടം ദിനേഷ് കാര്‍ത്തിക് പ്രവചിച്ചിരുന്നു. പിച്ചിന്റെ ചിത്രം ട്വീറ്റ് ചെയ്ത കാര്‍ത്തിക്, ജഡേജയ്ക്ക് ഇന്ന് സൂപ്പര്‍ ദിനമായിരിക്കുമെന്നും കുറിച്ചിരുന്നു. അതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.ദിനേഷ് കാര്‍ത്തിക്കിന്റെ പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജഡേജയെ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ചിദംബരം സ്‌റ്റേഡിയത്തിലെ പരിചയസമ്പത്ത് താരം ടീമിനായി ഉപയോഗപ്പെടുത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.












Click it and Unblock the Notifications