ക്യാപ്റ്റന്‍സിയില്‍ അമ്പേ പരാജയം, ഗാംഗുലിക്കും രോഹിത്തിനും ഒരേ പിഴവുകള്‍, വീഴ്ത്തിയത് ഇക്കാര്യങ്ങള്‍

രോഹിത് ശര്‍മ തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ കാഴ്ച്ചവെച്ച ക്യാപ്റ്റന്‍സി ഫൈനലില്‍ പുറത്തെടുക്കാന്‍ മറന്നുപോയി. തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി തന്നെയാണ്. മഹേന്ദ്ര സിംഗ് ധോണി 2011ലെ ലോകകപ്പില്‍ പുറത്തെടുത്ത ക്യാപ്റ്റന്‍സി ഇവിടെ രോഹിത്തില്‍ നിന്ന് ഉണ്ടായില്ല. അന്ന് പവര്‍പ്ലേയില്‍ പത്തിലേറെ ബൗണ്ടറികളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ സേവ് ചെയ്തത്.

ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. കെഎല്‍ രാഹുല്‍ അടക്കം വിക്കറ്റ് കീപ്പിംഗില്‍ പരാജയമായിരുന്നു. രോഹിത്തിന്റെ ഫീല്‍ഡിംഗ് വിന്യാസവും നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യത്തെ ചോദ്യം എന്തുകൊണ്ട് രോഹിത് ബൗളിംഗ് ലൈനപ്പ് മാറ്റിയില്ല എന്നതാണ്. ബൗളിംഗ് ജസ്പ്രീത് ബുംറയും, മുഹമ്മദ് സിറാജുമായിരുന്നു ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. ഇതായിരുന്നു ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നത്.

rohit-sharma

ബുംറ ടീമുകളെ സമ്മര്‍ദത്തിലാക്കുകയും പിന്നീട് സിറാജ് അത് മുതലെടുത്ത് വിക്കറ്റ് വീഴ്ത്തുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ആദ്യ രണ്ടോവറില്‍ തന്നെ 20 റണ്‍സിന് മുകളില്‍ വന്നതോടെ ഓസീസ് ആത്മവിശ്വാസം ഉയര്‍ത്തി. ബൗളിംഗ് ബാലന്‍സ് തെറ്റിയതോടെ ട്രാവിസ് ഹെഡിന് കാര്യങ്ങള്‍ എളുപ്പമായി. സിറാജിനെ രോഹിത് ഉപയോഗിച്ച വിധവും പരാജയമായിരുന്നു. സ്പിന്നര്‍മാര്‍ വന്ന ശേഷം സിറാജ് എത്തിയതോടെ പന്തിന്റെ സ്വിംഗ് നഷ്ടപ്പെട്ടിരുന്നു.

പിന്നീട് വന്നത് സിറാജിന്റെ ഷോര്‍ട്ട് പിച്ച് പന്തുകളായിരുന്നു. ഇത് എളുപ്പത്തില്‍ ട്രാവിസ് നേരിടുകയും ചെയ്തു.സിറാജിന്റെ പന്തുകള്‍ക്ക് പവര്‍പ്ലേയില്‍ നല്ല സ്വിംഗ് കിട്ടാറുണ്ടായിരുന്നു. ഈ കോമ്പിനേഷന്‍ പൊളിച്ചതാണ് ബൗളിംഗ് തീര്‍ത്തും പാളിപ്പോകാന്‍ കാരണം. മുഹമ്മദ് ഷമി പവര്‍പ്ലേയ്ക്ക് ശേഷമുള്ള ഓവറുകള്‍ എറിയിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ സ്വിംഗ് ലഭിക്കുമായിരുന്നു. വിക്കറ്റുകള്‍ അധികം ലഭിക്കാനും സാധ്യതയുണ്ടായിരുന്നു.

2003ല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലിയും സമാനമായ അബദ്ധങ്ങളാണ് കാണിച്ചത്. ആദ്യം ടോസ് കിട്ടിയിട്ടും ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുക്കാത്തതും, ബൗളിംഗ് നിറം മങ്ങിയതും ഇന്ത്യയുടെ വന്‍ തോല്‍വിക്ക് കാരണമായിരുന്നു. അന്ന് പോണ്ടിംഗിനെയും, ഇന്ന് ട്രാവിസ് ഹെഡിനെയും ഇന്ത്യക്ക് വീഴ്ത്താനായില്ല. ഇന്ന് ഇന്ത്യക്ക് ഒരു അധിക ബാറ്റ്‌സ്മാന്റെ സേവനം ഇല്ലാത്തതും, അതുപോലെ അധിക ബൗളറുടെ സേവനം ഇല്ലാത്തതും വലിയ തിരിച്ചടിയായിട്ടുണ്ട്.

സൂര്യകുമാറിന് പകരം ഇന്ത്യക്ക് രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാമായിരുന്നു. ഓസീസിനെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡും അശ്വിനുണ്ടായിരുന്നു. വേഗം കുറഞ്ഞ പന്തുകള്‍ എറിഞ്ഞ് ഓസീസിനെ പ്രതിരോധത്തിലാക്കാനും ഇന്ത്യക്ക് സാധിക്കുമായിരുന്നു. അഞ്ച് ബൗളര്‍മാരെ മാത്രം വെച്ചുള്ള ഇന്ത്യയുടെ റിസ്‌ക് ഗെയിമാണ് ഇവിടെ പരാജയപ്പെട്ടത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഫൈനലില്‍ ശരിക്കും അനുഭവപ്പെട്ടു.

അതുപോലെ രോഹിത് ശര്‍മ ബാറ്റിംഗിലും ഉത്തരവാദിത്തതോടെ കളിക്കേണ്ടതായിരുന്നു. മികച്ച ഇന്നിംഗ്‌സ് രോഹിത് കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ അത് വമ്പന്‍ ഇന്നിംഗ്‌സിലേക്ക് രോഹിത് കൊണ്ടുപോയില്ല. രോഹിത് പുറത്തായതാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഇടിയാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+