Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനെ പഞ്ഞിക്കിട്ട് ഹിറ്റ്മാന്‍, കട്ടയ്ക്ക് നിന്ന് ബൗളര്‍മാരും, ഇന്ത്യക്ക് 7 വിക്കറ്റ് ജയം

അഹമ്മദാബാദ്: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വമ്പന്‍ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം അതിവേഗം പിന്തുടര്‍ന്ന് വിജയിക്കുകയായിരുന്നു ഇന്ത്യ. മത്സരത്തില്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി ഗംഭീര പ്രകടനം കാഴ്ച്ച വെച്ചു. സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ അതിവേഗം റണ്ണടിക്കുന്നതാണ് കണ്ടത്.

ഓപ്പണിംഗില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍(16) തിളങ്ങിയില്ലെങ്കിലും മികച്ച ഷോട്ടുകള്‍ പുറത്തെടുത്തു. എന്നാല്‍ പെട്ടെന്ന് മടങ്ങിയെത്തിയതിന്റെ ക്ഷീണം താരത്തിലുണ്ടായിരുന്നു. ഗില്‍ പുറത്തായതിന് പിന്നാലെ വിരാട് കോലി(16) ക്രീസിലെത്തി. എന്നാല്‍ രോഹിത്തിന്റെ വെടിക്കെട്ടായിരുന്നു പിന്നീട് കണ്ടത്. 63 പന്തില്‍ ആറ് ഫോറിന്റെയും ആറ് സിക്‌സറുകളുടെയും അകമ്പടിയില്‍ താരം എടുത്തത് 86 റണ്‍സാണ്.

rohit-sharma-shreyas-iyer

കോലി പിന്നീട് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരിനെയും കൂട്ടുപിടിച്ച് രോഹിത് ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമാണ് പുറത്തായത്. സെഞ്ച്വറിക്ക് 14 റണ്‍സ് അകലെ വെച്ചായിരുന്നു താരം മടങ്ങിയത്. ശ്രേയസ് 53 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളും താരം പറത്തി. പാകിസ്താന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റ് ഹസന്‍ അലിക്കാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടോപ് ഫോറില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം പാകിസ്താന് ലഭിച്ചപ്പോള്‍ മധ്യനിര തകര്‍ന്ന് തരിപ്പണമായതാണ് നിരാശപ്പെടുത്തിയത്. ഭേദപ്പെട്ട തുടക്കവും ടീമിന് ലഭിച്ചിരുന്നു. അബ്ദുള്ള ഷഫീഖ്(20) ഇമാം ഉള്‍ഹക്ക്(36) എന്നിവരാണ് പാകിസ്താന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ബാറ്റിംഗിന് നല്ല പിന്തുണ കിട്ടിയിരുന്ന പിച്ചില്‍ ഷഫീഖും, ഇമാമും ചേര്‍ന്ന് ഇന്ത്യയെ നല്ല രീതിയില്‍ നേരിട്ടു.

എന്നാല്‍ ആത്മവിശ്വാസത്തില്‍ കളിച്ച് വന്ന ഷെഫീഖിനെ മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. പിന്നീട് ഇന്നിംഗ്‌സ് കൊണ്ടുപോയത് ബാബര്‍ അസം(50) ഇമാം എന്നിവര്‍ ചേര്‍ന്നായിരുന്നു. ഇവര്‍ രണ്ടുപേരും ബൗളര്‍മാരെ ആക്രമിച്ച് കളിക്കുകയും ചെയ്തു.

അതേസമയം 38 പന്തില്‍ 36 റണ്‍സെടുത്ത ഇമാമിനെ ഹര്‍ദിക്കാണ് പുറത്താക്കിയത്. ആറ് ബൗണ്ടറി അടിച്ചിരുന്നു ഇമാം. പിന്നീട് ബാബര്‍ അസമും, മുഹമ്മദ് റിസ്വാനും(49) ചേര്‍ന്നാണ് പാക് ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയത്. ഇവര്‍ ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ പാകിസ്താന്‍ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. 58 പന്തില്‍ ഏഴ് ബൗണ്ടറിയടക്കമാണ് ബാബര്‍ 50 റണ്‍സെടുത്തത്.

റിസ്വാന്‍ 69 പന്തിലാണ് 49 റണ്‍സടിച്ചത്. ഏഴ് ബൗണ്ടറി റിസ്വാനും അടിച്ചു. രണ്ടിന് 155 എന്ന അതിശക്തമായ നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ ബാബറിനെ, സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്താന്റെ തകര്‍ച്ചയുടെ തുടങ്ങുകയായിരുന്നു. 36 റണ്‍സിന് എട്ട് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. സൗദ് ഷക്കീല്‍(6) ഇഫ്തിഖര്‍ അഹമ്മദ്(4) ഷദാബ് ഖാന്‍(2) എന്നിവരെല്ലാം പരാജയമായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+