ശുഭ്മാന്‍ ഗില്‍ ഉടന്‍ മടങ്ങി വരില്ല? ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പാകിസ്താനെതിരെ കളിച്ചേക്കില്ല

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും, പാകിസ്താനുമെതിരായ ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിച്ചേക്കില്ല. ഇന്ത്യക്ക് വന്‍ തിരിച്ചടിയാണിത്. അടുത്ത കാലത്തായി ഇന്ത്യയുടെ ഓപ്പണിംഗ് ഏറ്റവും കരുത്തുറ്റതായിരുന്നു. അതിലാണ് വിള്ളല്‍ വീണിരിക്കുന്നത്. ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെങ്കിപ്പനിയെ തുടര്‍ന്ന് താരത്തിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരെ ഗില്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ഉറപ്പായിരുന്നു. എന്നാല്‍ പാകിസ്താനെതിരെയും താരം കളിക്കാനിടയില്ലെ ഒരു ട്വീറ്റാണ് വൈറലായിരിക്കുന്നത്. മുഫാദ്ദാല്‍ വോറയെന്ന യൂസറാണ് ഇക്കാര്യം കുറിച്ചത്. പ്ലേറ്റ്‌ലൈറ്റ് കൗണ്ട് കുറഞ്ഞതായി ക്രിക്ക്ബുസും റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച്ച ഗില്ലിന്റെ ആരോഗ്യ നിലയെ കുറിച്ച് ബിസിസിഐ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

shubman-gill

ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു. നാളെ അഫ്ഗാനിസ്ഥാനെ ഇന്ത്യ നേരിടുന്നത് അവിടെയാണ്. എന്നാല്‍ ഗില്ലിനെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ചെന്നൈയിലെ കാവരി ആശുപത്രിയിലാണ് ഗില്ലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ അദ്ദേഹത്തിനുള്ള ചികിത്സ തുടരുകയാണ്. പെട്ടെന്ന് പ്ലേറ്റ്‌ലെറ്റുകള്‍ കുറഞ്ഞത് ഇന്ത്യന്‍ ടീമിലെ തന്നെ ആരോഗ്യ വിദഗ്ധര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഉടനെ തന്നെ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിമാനത്തില്‍ യാത്ര തുടരേണ്ടെന്നും ഇവര്‍ നിര്‍ദേശിക്കുകയായിരുന്നു.നിലവില്‍ ബിസിസിഐ ഫിസിഷ്യനായ ഡോ റിസ്വാന്‍ ഖാന്‍ ഗില്ലിനൊപ്പം ചെന്നൈയിലുണ്ട്. നേരത്തെ ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് മത്സരത്തിനായി ഗില്ലും ടീമിനൊപ്പം ചെന്നൈയില്‍ എത്തിയിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഗില്‍ കളിച്ചിരുന്നില്ല. ഡെങ്കിപ്പനി ബാധിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയും. പനി എത്രത്തോളം കുറഞ്ഞ് വരുന്നുവോ അതിനനുസരിച്ച് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂടി വരും. ഡെങ്കിപ്പനി വരുന്നതോടെ ശരീരം ഏറ്റവും ദുര്‍ബലമാവും. ഇത് മാറാന്‍ കൂടുതല്‍ സമയമെടുക്കും. ഗില്ലിന്റെ രോഗം ഭേദപ്പെട്ടാല്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യും. ടീമിനൊപ്പം അദ്ദേഹത്തിന് ചേരുകയും ചെയ്യാം. എന്നാല്‍ അഹമ്മദാബാദില്‍ താരം കളിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല.

ഗില്ലിന് അപ്പോഴേക്കും ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനാവുമോ എന്നണ് സംശയം. പന്ത്രണ്ടിനോ പതിമൂന്നിനോ ഗില്‍ തിരിച്ചെത്തിയിട്ടും കാര്യമുണ്ടാവും. പരിശീലന സെഷനില്‍ ഗില്ലിന് പങ്കെടുക്കാനാവില്ല. അങ്ങനെയുള്ളപ്പോള്‍ ബിസിസിഐ തിരക്കിട്ട് ഗില്ലിനെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാവില്ല. നേരത്തെ ജസ്പ്രിത് ബുംറയ്ക്കും ഇതേ ആനുകൂല്യംനല്‍കിയിരുന്നു. അതുകൊണ്ട് ടീമിലേക്ക് കരുത്തോടെ തിരിച്ചുവരാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു.

ഗില്ലിന് കൂടുതല്‍ വിശ്രമം അനുവദിച്ചാല്‍, അത് കൂടുതല്‍ കരുത്തോടെ കളത്തിലിറങ്ങാന്‍ താരത്തെ സഹായിക്കും. അതേസമയം ഇഷാന്‍ കിഷന്‍ തന്നെ ഈ സാഹചര്യത്തില്‍ ഓപ്പണറായി തുടരും. പക്ഷേ കിഷന്‍ ഫോം കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം 1230 റണ്‍സാണ് ഇതുവരെ ഗില്‍ അടിച്ചുകൂട്ടിയത്. അഹമ്മദാബാദ് ഗില്ലിന്റെ പ്രിയപ്പെട്ട സ്റ്റേഡിയം കൂടിയാണ്. ഐപിഎല്ലില്‍ ഗുജറാത്തിന്റെ താരമായ ഗില്‍ ഇവിടെ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+