ഓസീസിനെതിരെ തിളങ്ങിയിട്ടും അശ്വിനില്ല, ഷമിയും ഔട്ട്; ഷാര്‍ദുലിനെ കൊണ്ടുവന്നത് എന്തിന്? കാരണം ഇതാണ്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് അവസാനിച്ചിരിക്കുകയാണ്. പക്ഷേ ആരാധകര്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് രണ്ട് പേരുടെ അഭാവമാണ്. മുഹമ്മദ് ഷമിയും, രവിചന്ദ്രന്‍ അശ്വിനുമില്ല. ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനെതിരെ നന്നായി റണ്‍സ് വഴങ്ങിയിരുന്നു. ജസ്പ്രീത് ബുംറ മാത്രമാണ് ടീമില്‍ ഇല്ലാതിരുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ കടുത്ത രോഷത്തിലാണ്.
രണ്ട് ബൗളര്‍മാരും ഇല്ലാത്തത് ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. പകരം വന്ന ഷാര്‍ദുല്‍ താക്കൂര്‍ അത്ര തിളങ്ങിയിട്ടുമില്ല. അശ്വിന് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നു. റണ്‍സ് താരം വളരെ കുറവാണ് വഴങ്ങിയത്. അതുപോലെ ഷമിയും നല്ല പ്രകടനമാണ് നടത്തിയത്. എന്നിട്ടും മീഡിയം പേസര്‍ മാത്രമായ ഷാര്ദുളിനെ ടീമിലെടുക്കുകയായിരുന്നു.

ആദ്യത്തെ കാരണം ഡല്‍ഹിയിലെ പിച്ചാണ്. ഇതൊരു ഫ്ളാറ്റ് പിച്ചാണ്. ധാരാളം റണ്‍സ് വരാന്‍ സാധ്യതയുണ്ട് എന്ന് ആദ്യമേ ടീം മനസ്സിലാക്കിയിരുന്നു. ഇത്തരം പിച്ചുകളില്‍ പേസാണ് കൂടുതല്‍ മികച്ച് നില്ക്കുക. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് വലിയ റിസ്കാണ്. അതുകൊണ്ട് ടീമിലെ അധിക സ്പിന്നറായ അശ്വിനെ ടീം പുറത്തിരുത്തുകയായിരുന്നു. കാരണം ഷാര്‍ദുല്‍ മീഡിയ പേസറാണ്.
ആറോവറില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. ശരാശരിക്ക് മുകളിലുള്ള പ്രകടനമെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അശ്വിന് ഓസീസിനെതിരെ വന്‍ വിജയമായിരുന്നു. ഒരു വിക്കറ്റ് മാത്രമേ കിട്ടിയുള്ളൂ എങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ അശ്വിന് പിന്നിലായിരുന്നു. അശ്വിന്റെ സമ്മര്‍ദ തന്ത്രമാണ് ബാക്കിയുള്ളവര്‍ക്ക് വിക്കറ്റ് ലഭിക്കാന്‍ കാരണമായത്.
ചെന്നൈയിലെ പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ വെച്ചാണ് കളിച്ചത്. ഇത് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന നന്നായി ടേണ്‍ ചെയ്യുന്ന പിച്ചായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ യാതൊരു സാധ്യതയും സ്പിന്നര്‍മാര്‍ക്കില്ല. കുല്‍ദീപിന് മാത്രമാണ് ഒരു വിക്കറ്റ് ലഭിച്ചത്. അതോടൊപ്പം ഫീല്‍ഡിംഗില്‍ അശ്വിന് വരെ പിന്നിലാണ്.
ബാക്കിയുള്ളവര്‍ക്കൊപ്പം അദ്ദേഹത്തിന് ഫീല്‍ഡിംഗില്‍ എത്താന്‍ സാധിക്കുന്നില്ല. ഇതും ടീമില്‍ നിന്ന് മാറ്റാന്‍ കാരണമായിട്ടുണ്ട്. പകരം വന്ന ഷാര്‍ദുല്‍ ഇന്ന് മികച്ച ഫീല്‍ഡിംഗിലൂടെ ഒരു ക്യാച്ചെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യയുടെ തീരുമാനം കൃത്യമായിരുന്നു എന്ന് ഉറപ്പായിരുന്നു. അതേസമയം ഷമിയെ മാറ്റിയത് കൂടുതല്‍ അമ്പരപ്പിക്കുന്നതായിരുന്നു.
അതേസമയം ഷമിക്കും ഫീല്‍ഡിംഗിന്റെ പേരിലാണ് സ്ഥാനം നഷ്ടപ്പെട്ടത്. പക്ഷേ അഫ്ഗാനെതിരെ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് ഷമിയാണ്. പക്ഷേ ഷാര്‍ദുലിന് മുന്‍തൂക്കം ലഭിച്ചത് ബാറ്റിംഗിലാണ്. ഷമിയേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നത് ഷാര്‍ദുലിന് ഗുണകരമായി വരികയായിരുന്നു.
അശ്വിന് നേരത്തെ ടീമിലെത്തിയത് അക്ഷര്‍ പട്ടേലിന് പരിക്കേറ്റത് കൊണ്ട് മാത്രമാണ്. അഫ്ഗാനിസ്ഥാന് മത്സരത്തില്‍ 272 റണ്‍സാണ് അടിച്ചത്. ഹസ്മത്തുള്ള ഷഹീദിയും, അസ്മത്തുള്ള ഒമര്‍സായിയും ടീമിനായി അര്‍ധസെഞ്ച്വറി നേടി. ജസ്പ്രീത് ബുംറ നാലും, ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റെടുത്തു. എന്നാല്‍ മുഹമ്മദ് സിറാജ് മത്സരത്തില്‍ 9 ഓവറില്‍ 76 റണ്‍സാണ് വഴങ്ങിയത്.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications