കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസിം സരോദ്: അഭിഭാഷക വൃത്തിയിലെ വേറിട്ട വ്യക്തിത്വം

  • By Staff
Google Oneindia Malayalam News

സമൂഹത്തിന്റെ അനീതിക്കും അക്രമങ്ങള്‍ക്കും ഇരയാക്കേണ്ടി വന്ന പല നിരപരാധികള്‍ക്കും അശരണര്‍ക്കും അസിം സരോദ് രക്ഷനും ദൈവതുല്യനുമാണ്. പൂനയിലെ സഹ്യോഗ് ട്രസ്റ്റിന്റെ സ്ഥാപകനും, അഭിഭാഷകനുമായ അസിം ജയിലുകളിലെ ഇരുട്ടറകളില് നിന്ന് മോചിപ്പിച്ച നിരപരാധികളായ തടവുകാരുടെ എണ്ണത്തിന് കണക്കുണ്ടാവില്ല.

യെര്വാദാ ജയിലി(ഇന്ത്യന് സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി തടവിലാക്കപ്പെട്ട ജയില്)ലെ തടവുകാരുടെ ഇരുണ്ട മനസ്സുകളിലെയ്ക്ക് വെളിച്ചത്തിന്റെ തിരിനാളം പ്രകാശിപ്പിക്കാന് അസിമിനു സഹായമായതും ഈ ഗാന്ധിയന് ആദര്ശങ്ങള് തന്നെ. തന്റെ പ്രവര്ത്തനങ്ങളെ കുറിച്ച് ഒണ്‍ ഇന്ത്യയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില് അദ്ദേഹം മനസ്സു തുറക്കുന്നു.

ഗാന്ധിയന്തത്ത്വങ്ങള്‍ക്കും ആദര്ശങ്ങള്‍ക്കും സമൂഹത്തിത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന വേളയിലാണ് താങ്കള്‍അതുമായി സാമൂഹികസേവന രംഗത്തെയ്ക്ക് വന്നത്. സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്തുടങ്ങിയ നാളുകളില്‍ ഇത് മൂലം താങ്കള്ക്ക് നേരിടേണ്ടി വന്ന പ്രധാന പ്രതിബന്ധങ്ങള് എന്തെല്ലാമാണ്?

ഗാന്ധിയന്‍ തത്വങ്ങള് അടിസ്ഥാനമാക്കിയാണ് ഞാനന്റെ സാമൂഹിക പ്രവര്ത്തനങ്ങള് ആരംഭിച്ചതെന്നത് സത്യമാണ്. പക്ഷേ തുടക്കത്തിലൊന്നും ഞാനദ്ദേഹത്തിന്റെ നാമം പരാമര്ശിച്ചിരുന്നില്ല. സാമൂഹിക സേവനരംഗത്ത് പ്രവേശിച്ച് ഏറെ കഴിഞ്ഞാണ് ഗാന്ധിയന് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എന്റെ പ്രവര്ത്തനങ്ങളെന്ന് ഞാന് വെളിപ്പെടുത്തിയത്.

എന്റെ പ്രധാന ലക്ഷ്യം അദാലത്ത് മുക്തിയാണ്. അതായത് കോടതികളില്ലാത്ത ഒരു സമൂഹം. സാമൂഹികപ്രശ്നങ്ങളെന്നത് സ്ഥിരമായി നിലനില്ക്കുന്ന ഒന്നാണ്. സമൂഹത്തിനകത്തു നിന്നാവണം നിയമനടപടികള് നടപ്പാക്കേണ്ടത്. .എന്നാലെ സമൂഹത്തിന്റെ അടിത്തട്ടില്‍ നിലകൊള്ളുന്ന യഥാര്ത്ഥ പ്രശ്നങ്ങള് വെളിച്ചത്തു വരു.

സാമൂഹിക സേവന രംഗത്ത് താങ്കള്‍ ഇപ്പോള്‍അഭിമുഖീകരിക്കുന്ന പ്രധാന പ്രതിബന്ധങ്ങള്എന്തെല്ലാമാണ്?

ഇന്ന് ജനങ്ങള്വളരെ കണക്കുകൂട്ടലോടെയാണ് ജീവിതം നയിക്കുന്നത്. ഈ വ്യവസ്ഥാപിത സമൂഹത്തില് ജനങ്ങളുടെ ശ്രദ്ധ ഭൗതിക വസ്തുക്കളിലാണ്. അതു കൊണ്ട് തന്നെ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില് അവര്ക്ക് താല്പര്യമില്ല. ഇന്ത്യന് നീതിന്യായ ഘടനയുടെ സ്ഥിര പ്രവര്ത്തനങ്ങള്ഭേദഗതിയ്ക്ക് വിധേയമാക്കുകയെന്ന് പ്രക്രിയയാണ് ഈ കാലത്ത് നിലനില്ക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം.

ഒരാഭിഭാഷകനെന്ന നിലയില്‍ താങ്കള്‍ക്ക് സമൂഹത്തിലെ തിന്മകള്ക്കെതിരെ നിയമാനുസൃതമായി പോരാടാന്കഴിയും. എന്നാല്ഒരു സാധാരണക്കാരന്സമൂഹത്തില്ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി എന്തു ചെയ്യാന്സാധിക്കും?

സാധാരണക്കാര്നീതിക്കായി വാദിക്കുന്നതെനെ ഞാന്അഭിനന്ദിക്കുന്നു. അപ്രകാരം അവര്അഭിമുഖീകരിക്കുന്ന വിഷമസ്ഥിതികളെ വെളിപ്പെടുത്താന്അവര്ക്ക്സാധിക്കുന്നു.ഡോക്ടറുടെ സഹായമില്ലാതെ തന്നെ യോഗ പരിശീലിക്കുന്നതിലൂടെ അസുഖം ഭേദമാക്കാന്കഴിയുന്നതു പോലെയാണിതും. മഹാത്മാഗാന്ധിയുടെ ആദര്ശങ്ങള്ഇതുള്ക്കൊണ്ടുളളതാണ്. .എന്നാല്ഇന്നത്തെ സാഹചര്യങ്ങള്നോക്കുന്പോള്നീതിക്കായി വാദിക്കുന്ന സാധാരണക്കാരനു മുന്നില്നിരവധി കടന്പകളുണ്ട്. സാധാരണക്കാരന്സമൂഹത്തിനു പുറത്താണെന്നാണ്മിക്ക്അഭിഭാഷകരുടെയും വിശ്വാസം. അവരെ നീതിന്യായ സംവിധാനത്തില്ഉള്പ്പെടുത്തരുതെന്നും ഈ അഭിഭാഷക വൃത്തം കരുതുന്നു.

സമൂഹികനന്മയ്ക്കായി ഔദ്യോഗികതലം മുതലൊരു അഴിച്ചുപണി വേണമെന്ന് താങ്കള്കരുതുന്നുണ്ടോ?

ഇന്ത്യന് നീതിന്യായ ഘടനയ്ക്ക് പുനര്നിര്ണ്ണയനം ആവശ്യമാണെന്നു ഞാന് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്ഉന്നതതലത്തിലെ ഉദ്യോഗസ്ഥരും അഭിഭാഷകരും ഇതിനെ എതിര്ക്കുന്നു. ഇതിനെതിരെ പൊരുതാനും എതിരഭിപ്രായമുളളവരെ സാഹചര്യങ്ങള്പറഞ്ഞു മനസ്സിലാക്കി നമ്മുടെ വഴിയെ കൊണ്ടു വരാനും കഴിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X