കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റിലെ വിവരങ്ങള്‍ മാതൃഭാഷയില്‍ : അനുരാഗ് ദോഡ്

  • By Staff
Google Oneindia Malayalam News

ഇമെയില്‍ കഴിഞ്ഞാല്‍ സെര്‍ച്ച് എഞ്ചിനുകളാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത്. 2006ല്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വെ ഫലമനുസരിച്ച് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 40 ശതമാനം പേരും ഇമെയിലാണ് ഉപയോഗിക്കുന്നത്. 10 ശതമാനം പേര്‍ ചാറ്റ് സൗകര്യം ഉപയോഗിക്കുന്നു. സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് വിവരം ശേഖരിക്കുകയും അറിയുകയും ചെയ്യുന്നവര്‍ 33 ശതമാനം പേരാണ്. ഇവരില്‍ 90 ശതമാനം പേര്‍ക്കും അറിയേണ്ടത് സ്വന്തം നാട്ടിലെ വിവരങ്ങളും.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. തനതു വിവരങ്ങളാണ് സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അറിയേണ്ടത്. ഗൂഗിള്‍, യാഹൂ എന്നീ സെര്‍ച്ച് എഞ്ചിനുകള്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്നുവെങ്കിലും ഒരു പരിമിതി നിലനില്‍ക്കുന്നുണ്ട്.

അറിയേണ്ടയാളിന് സെര്‍ച്ച് എഞ്ചിനുകള്‍ നല്‍കുന്നത് അനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പടെയാണ്. അനാവശ്യമെന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഭൂമിശാസ്ത്രപരമായി ആവശ്യമില്ലാത്ത വിവരങ്ങള്‍ എന്നാണ്.

ഉദാഹരണത്തിന് ഗൂഗിളില്‍ ഇന്റര്‍നാഷണല് സ്ക്കൂള്‍ എന്ന് തിരഞ്ഞാല്‍ ലഭിക്കുന്ന പട്ടികയില്‍ ഉണ്ടാവുക ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ സ്ക്കൂളുകള്‍ ആവില്ല. അപ്പോള്‍ തിരയുന്നയാള്‍ ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ എന്ന് ആവശ്യത്തെ വര്‍ഗീകരിക്കേണ്ടി വരുന്നു.

ഇത് ഒരു അധിക ജോലിയാണ്. മാത്രമല്ല, സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഇങ്ങനെ കൃത്യമായ സൂചന നല്‍കണമെന്ന വിവരം അറിയില്ല. ഇന്ത്യയിലിരുന്ന് ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ എന്ന വിവരം തിരയുന്പോള്‍ ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ സ്ക്കൂളുകളുടെ പട്ടിക നല്‍കുന്ന തിരയല്‍ സംവിധാനം ഉപഭോക്താവിന് നല്‍കുന്നത് മികച്ച സംതൃപ്തിയായിരിക്കും.

ഇവിടെയാണ് രാജ്യാടിസ്ഥാനത്തിലുളള സെര്‍ച്ച് എഞ്ചിനുകളുടെ പ്രസക്തി. ഈ സൗകര്യം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സെര്‍ച്ച്ച് എഞ്ചിനാണ് ഇന്ത്യയിലെ വെബ് സൈറ്റുകളില്‍ നിന്നുളള വിവരങ്ങള്‍ മാത്രമാണ് സെര്‍ച്ചില്‍ ഗുരുജി പട്ടികപ്പെടുത്തുന്നത്.

ഇന്ത്യയെ അടിസ്ഥാനമാക്കിയുളള വിവര വിതരണം വളരെ നാളുകളായി നെറ്റിലുണ്ട്. അത്തരം സൗകര്യം നല്‍കുന്നുണ്ട്.

എന്നാല്‍ ഇത് ഒരു സെര്‍ച്ച് എഞ്ചിന്‍ എന്ന തലത്തിലേയ്ക്ക് ഇതുവരെ ഉയര്‍ന്നിട്ടില്ല. കുറവാണ് നികത്തുന്നത്.

രാജ്യാടിസ്ഥാനത്തിലുളള സെര്‍ച്ച് എഞ്ചിനുകളുടെ സാധ്യതകളെയും പ്രാദേശിക ഭാഷകളിലുളള സെര്‍ച്ച് സൗകര്യങ്ങളെയും കുറിച്ച് ഒണ്‍ ഇന്ത്യ ഡോട്ട് ഇന്‍ സിഇഒ ബിജി മഹേഷ് സ്ഥാപകനും സിഇഒയുമായ അനുരാഗ് ദോഡുമായി സംസാരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിലേയ്ക്ക്.

ബി ജി മഹേഷ് : ഇന്ത്യയെ അടിസ്ഥാനമാക്കിയുളള സെര്‍ച്ച് എ‍ഞ്ചിനുകളുടെ പ്രസക്തിയെന്താണ്? ഗുരുജിയുടെ ഈ സൗകര്യം ഉപയോഗിക്കുന്നവരില്‍ ഗണ്യമായ വളര്‍ച്ചയുണ്ടാകുന്നുണ്ടോ?

അനുരാഗ് : ഏറ്റവും പ്രധാനപ്പെട്ട വെബ് ഉപയോഗമായി സെര്‍ച്ച് എഞ്ചിനുകള്‍ മാറിക്കഴിഞ്ഞു. കൃത്യവും ലക്ഷ്യവേധിയുമായ സെര്‍ച്ച് എഞ്ചിന്‍ എന്ന സങ്കല്‍പത്തിന് പ്രസക്തി തീര്‍ച്ചയായും ഉണ്ട്.

ആളുകളെയും വസ്തുതകളെയും കുറിച്ച് വിവരങ്ങള്‍ തിരയുന്ന ഇന്ത്യാക്കാരായ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചില പ്രത്യേകതകള്‍ കാണാനാകും. അതില്‍ പ്രാദേശിക സ്വാധീനം തീര്‍ച്ചയായും ഉണ്ട്. ഈ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയുളള സെര്‍ച്ച് എഞ്ചിന് ആവശ്യക്കാരുണ്ടാകും. ഇന്ത്യയിലെ വിപണിയില്‍ ഗുരുജി ഡോട്ട് കോം ചുരുങ്ങിയ കാലം കൊണ്ടു തന്നെ വളര്‍ന്നത് ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നതു കൊണ്ടാണ്.

ബി. ജി. : എങ്ങനെയാണ് ഗുരുജി ജ്ഞാന്‍ ഉരുത്തിരിഞ്ഞത്? ഏതു തരം ഉപഭോക്താക്കളെയാണ് ഗുരുജി ജ്ഞാന്‍ അഭിമുഖീകരിക്കുന്നത്?

അനുരാഗ് : ഗുരുജി ഡോട്ട് കോം ഇന്ത്യയെ അറിയുന്നു എന്നതാണ് ഞങ്ങളുടെ തത്ത്വശാസ്ത്രം. ഗുരുജി ജ്ഞാന്‍ അതില്‍ നിന്നാണ് രൂപപ്പെട്ടത്. ഇന്ത്യയെക്കുറിച്ചുളള വളരെ പ്രധാനപ്പെട്ട വിവരങ്ങളുടെ ശേഖരമാണ് ഗുരുജി ജ്ഞാന്‍. ഇന്ത്യാക്കാരായ ഇന്റര്‍നെറ്റ് ഉപഭോക്തക്കളുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുളള ഞങ്ങളുടെ എളിയ സംരംഭമാണ് ഇത്. വളരെ മെച്ചപ്പെട്ട പ്രതികരണങ്ങളാണ് ഇതിനെക്കുറിച്ച് ലഭിക്കുന്നത്.

ബി. ജി. : ഇന്ത്യയിലെ പ്രാദേശിക ഭാഷകളുടെ സാന്നിധ്യം കഴിഞ്ഞ നാളുകളില്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. തനതു ഭാഷയില്‍ സെര്‍ച്ച് സൗകര്യം ഒരുക്കിയ ആദ്യ പോര്‍ട്ടലാണ് ഗുരുജി. അതേക്കുറിച്ച് വിശദമാക്കാമോ?

അനുരാഗ് : ഇംഗ്ലീഷിനു പുറമേ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ പ്രാദേശിക ഭാഷകളിലും ഗുരുജി സെര്‍ച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. മാതൃഭാഷയില്‍ തന്നെ സെര്‍ച്ച് വാക്കുകള്‍ ടൈപ്പ് ചെയ്യാനുളള സംവിധാനവും ഇവിടെയുണ്ട്. അക്ഷരത്തെറ്റും വ്യാകരണപ്പിശകും കണ്ടു പിടിക്കാനുളള സെര്‍ച്ച് ഫലത്തോടൊപ്പം നല്‍കുന്നുണ്ട്.

ഇന്റര്‍നെറ്റ് ഒരു സമൂഹ മാധ്യമമാണ്. ടിവിയും പത്രവും പോലെ ഇന്റര്‍നെറ്റും പ്രാദേശിക ഭാഷയിലായേ മതിയാകൂ. അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്കുളളില്‍ പ്രാദേശിക ഭാഷയിലുളള വിവരങ്ങളുടെ വലിയ ശേഖരം തന്നെ ഇന്റര്‍നെറ്റില്‍ ഉണ്ടാകും. വെബ് ദുനിയ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് നെറ്റ് ഉപയോഗിക്കുന്നവരില്‍ 46 ശതമാനം പേരും മാതൃഭാഷയിലെ വിവരങ്ങളാണ് ആഗ്രഹിക്കുന്നതെന്നാണ്. അവര്‍ക്കു വേണ്ടി നിലവാരമുളള വിവര വിതരണം നടത്തുക എന്നതാണ് വെല്ലുവിളി.

ബി. ജി. : ഒണ്‍ ഇന്ത്യ പ്രാദേശിക പോര്‍ട്ടലുകളെല്ലാം ഈയിടെ യൂണികോഡിലേയ്ക്ക് മാറ്റുകയുണ്ടായി. യൂണികോഡല്ലാത്ത ഫോണ്ട് ഉപയോഗിക്കുന്ന ഭാഷാ പോര്‍ട്ടലുകളിലെ വിവരങ്ങള്‍ സെര്‍ച്ചില്‍ ലഭ്യമാകുമോ? യൂണികോഡ് സെറ്റുകളാണോ ഗുരുജി അടിസ്ഥാനപ്പെടുത്തുന്നത്?

അനുരാഗ് : ഫോണ്ട് ഏകീകരണമില്ലായ്മയാണ് ഇന്ത്യയിലെ ഭാഷാ പോര്‍ട്ടലുകളുടെ ഏറ്റവും വലിയ പ്രശ്നം. അടിസ്ഥാന ഫോണ്ടായി യൂണികോഡ് ഇനിയും തിരഞ്ഞെടുത്തിട്ടില്ലത്ത അനേകം ഭാഷാപോര്‍ട്ടലുകള്‍ ഇപ്പോഴുമുണ്ട്. ഇത് നേരിടുന്നതിനായി ഞങ്ങള്‍ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫോണ്ടുകളെ യൂണികോഡിലേയ്ക്ക് മാറ്റി അവയെ സെര്‍ച്ചിന് പര്യാപ്തമാക്കുകയാണ് ഗുരുജി ചെയ്യുന്നത്. ഈ തരത്തില്‍ നിക്ഷേപം നടത്തി മുന്നേറാനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്.

ബി. ജി. : ഗുരുജിയില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന പ്രദേശിക ഭാഷ ഏതാണ്?

അനുരാഗ് : ഹിന്ദി. നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിലും വിവരങ്ങളുടെ അളവിലും ഏറ്റവും സന്പന്നമാണ് ഹിന്ദി. തൊട്ടു പുറകില്‍ തമിഴും തെലുങ്കുമുണ്ട്.

ബി.ജി. : പ്രാദേശിക സൈറ്റുകളിലെ സെര്‍ച്ച് സംവിധാനം നേരിടുന്ന പ്രധാന സാങ്കേതിക വെല്ലുവിളികള്‍ എന്തെല്ലാമാണ്?

അനുരാഗ് : ഏറെ വെല്ലുവിളികള്‍ സാങ്കേതികമായി നേരിടേണ്ടി വരുന്നുണ്ട്. ഫോണ്ടുകളുടെ പ്രശ്നമാണ് പ്രധാനം. ഫോണ്ടുകളെ യൂണികോഡാക്കി മാറ്റുക എന്നത് ചെറിയ കാര്യമല്ല.

സെര്‍ച്ച് ചെയ്തു കിട്ടുന്ന വിവരങ്ങളെ പട്ടികപ്പെടുത്തലും മറ്റുമൊക്കെ വെല്ലുവിളി തന്നെയാണ്. പ്രാദേശിക ഭാഷയില്‍ ടൈപ്പ് ചെയ്യാനുളള സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇപ്പോഴുളള ലക്ഷ്യം. ഇതുവഴി സെര്‍ച്ച് എളുപ്പവും അര്‍ത്ഥവത്തുമാക്കാന്‍ കഴിയും.

ബി. ജി. : പ്രാദേശിക ഭാഷകള്‍ക്കു വേണ്ടി യൂണികോഡു ഫോണ്ടുകള്‍ ധാരാളമായി വേണ്ടതുണ്ട്. എന്നാല്‍ ടിസിഎസ് ഹൈദരാബാദ് എന്ന സ്ഥാപനമല്ലാതെ ഈ മേഖലയില്‍ നിക്ഷേപം നടത്തി പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ അറിയില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക ഭാഷകള്‍ വളര്‍ത്താനുളള നടപടികള്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

അനുരാഗ്. : തീര്‍ച്ചയായും സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടതു തന്നെയാണ്. പ്രാദേശിക ഭാഷകള്‍ ഇന്റര്‍നെറ്റില്‍ വേരുറപ്പിക്കുന്ന ഘട്ടമാണ് വരാന്‍ പോകുന്നത്. അതു കൊണ്ട് ഫോണ്ടുകളുടെ ഏകീകരണം വളരെ പ്രധാനമാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മികച്ച സേവനമാണ് ചെയ്യുന്നത്.

ബി. ജി. : പ്രോട്ടോക്കോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഗൂഗിള്‍, യാഹൂ, എംഎസ്എന്‍ എന്നീ കന്പനികള്‍ തയ്യാറായിട്ടുണ്ട്. ഗുരുജിയില്‍ ഈ സൗകര്യം വൈകുന്നതെന്തുകൊണ്ടാണ്?

അനുരാഗ് : തീര്‍ച്ചയായും മൂന്നു മാസത്തിനകം ഗുരുജിയും ഈ പട്ടികയില്‍ ഉള്‍പ്പെടും.

ബി ജി. : ജസ്റ്റ് ഡയല്‍, ഇലാക ഡോട്ട് ഇന്‍ എന്നിവയില്‍ നിന്നും ഗുരുജിയുടെ സിറ്റി സെര്‍ച്ച് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്?

അനുരാഗ് : ജസ്റ്റ് ഡയല്‍ പോലുളള സൈറ്റുകള്‍ പ്രാദേശികമായ ബിസിനസ് സംബന്ധിച്ച വിവരങ്ങളാണ് പട്ടികപ്പെടുത്തുന്നത്. എന്നാല്‍ കുറച്ചു കൂടി വിശാലമായ മേഖലയാണ് സിറ്റി സെര്‍ച്ച് ഉദ്ദേശിക്കുന്നത്. പൂര്‍ണമായും സാങ്കേതിക വിദ്യയിലൂന്നിയാണ് സിറ്റി സെര്‍ച്ച് പ്രവര്‍ത്തിക്കുന്നത്.

ബി.ജി. : ബീറ്റാ ലേബല്‍ നല്‍കിയതോടെ ഗൂഗിളിന്റെ വഴിയിലാണ് ഗുരുജിയും സഞ്ചരിക്കുന്നതെന്നു തോന്നുന്നു. എന്നാണ് നോണ്‍ ബീറ്റാ ഉല്‍പന്നം വിപണിയിലെത്തുന്നത്?

അനുരാഗ് : ഏത് ഇന്റര്‍നെറ്റ് ഉല്‍പന്നവും ഇന്ന് ബീറ്റാ ലേബല്‍ നടത്തുന്നുണ്ട്. നോണ്‍ ബീറ്റാ ലേബല്‍ ഉല്‍പന്നങ്ങള്‍ ഈ വര്ഷാവസാനത്തോടെ വിപണിയിലിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി. ജി. : സെര്‍ച്ച് പേജില്‍ തങ്ങളുടെ സൈറ്റ് ആദ്യം ഉള്‍പ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ വെബ് മാസ്റ്റര്‍മാരും. സെര്‍ച്ച് എഞ്ചിനുകളുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പല സെറ്റുകളും രൂപകല്‍പന ചെയ്യുന്നത്. സെര്‍ച്ച് എഞ്ചിനുകളെ അടിസ്ഥാനമാക്കി എങ്ങനെ സൈറ്റ് പ്രവര്‍ത്തിക്കണമെന്ന് ഗൂഗിളും യാഹുവും നിരന്തരം പറയാറുമുണ്ട്. ഗുരുജിയുടെ ആദ്യപേജില്‍ സൈറ്റ് ഉള്‍പ്പെടണമെന്നവെബ് മാസ്റ്ററുടെ ആഗ്രഹം ഗുരുജി എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്?

അനുരാഗ് : നല്ലൊരു ചോദ്യമാണ് അത്. തല്‍ക്കാലം ഉപഭോക്താക്കളെയാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. തീര്‍ച്ചയായും വെബ് മാസ്റ്റര്‍മാരുടെ സമൂഹവും ഗുരുജിയുടെ പ്രധാന ഉപഭോക്താക്കള്‍ തന്നെയാണ്. പരസ്പരം ഗുണകരമാകും വിധത്തില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ബി. ജി. : സര്‍ക്കാര്‍ സൈറ്റുകള്‍ യാഹൂ, ഗൂഗിള്‍ എന്നിവയുമായി ചേര്‍ന്ന് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഈയിടെ എന്‍ഐസി സൂചിപ്പിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അവര്‍ താങ്കളുടേതു പോലുളള സെര്‍ച്ച് എഞ്ചിനുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് സമീപിക്കാത്തത്?

അനുരാഗ് : അവരുടെ ആവശ്യകതകള്‍ എന്തെന്ന് അറിയാനും പഠിക്കാനും ഞങ്ങള്‍ എന്‍ഐസിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ബി. ജി. : പാര്‍ക്കിംഗ് സൈറ്റുകള്‍ മികച്ച വരുമാനമുണ്ടാക്കുന്നുണ്ട് ഇപ്പോള്‍. സുഭിക്ഷ എന്ന സൈറ്റിനെക്കുറിച്ച് ഇതുസംബന്ധിച്ച് ഒരു ലേഖനം ഞാന് എഴുതിയിരുന്നു. അത് ഗൂഗിളിലും ഗുരുജിയിലും സെര്‍ച്ച് ചെയ്തു നോക്കി. വ്യത്യസ്തമായ സെര്‍ച്ച് ഫലങ്ങളാണ് രണ്ടും നല്‍കിയത്.

ഗുരുജിയിലെ ആദ്യ ലിങ്ക് സുഭിക്ഷ ഡോട്ട് കോം എന്നതായിരുന്നു. ഇതാകട്ടെ സുഭിക്ഷയുമായി ബന്ധമില്ലാത്ത സൈറ്റും. ഇത്തരത്തില്‍ ഡൊമൈനുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്?

അനുരാഗ് : ഈ പ്രശ്നം ചൂണ്ടിക്കാട്ടിയതിന് നന്ദി. എത്രയും പെട്ടെന്ന് ഇത് പരിഹരിക്കാന്‍ ശ്രമിക്കും. വളരെ നാളുകളായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഡൊമൈന്‍ പേരുകള്‍ മറ്റുളളവര്‍ കയ്യേറുകയും പാര്‍ക്കിംഗ് സൈറ്റായി ഉപയോഗിക്കുകയും ചെയ്യുന്നത്ഇപ്പോള‍ സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും അത് ഏറ്റെടുക്കുക തന്നെ ചെയ്യും.

ബി ജി. : ഗൂഗിള്‍ ചെയ്യുന്നതു പോലെ ചില സൈറ്റുകള്‍ വിലക്കുന്ന കാര്യം ഗുരുജിയുടെ പരിഗണനയിലുണ്ടോ?

അനുരാഗ് : ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാത്ത സൈറ്റുകള്‍ വിലക്കുന്ന കാര്യം പരിഗണനയിലുണ്ട്. സെര്‍ച്ച് എഞ്ചിനുകളില്‍ സ്ഥാനം പിടിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സൈറ്റുകളെ ഒഴിവാക്കുക തന്നെ ചെയ്യും. ഗുരുജിയുടെ സൂചികയില്‍ നിന്നും ഒഴിവാക്കിയിട്ടുളള സൈറ്റുകളുടെ കരിന്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ബി. ജി. : മൂലധന സമാഹരണം പരിഗണനയിലുണ്ടോ. ഉണ്ടെങ്കില്‍ എത്രായാണ് ഉദ്ദേശിക്കുന്നത്.

അനുരാഗ് : അടുത്ത ഏതാനും മാസങ്ങള്‍ക്കകം മൂലധന സമാഹരണം ഉദ്ദേശിക്കുന്നുണ്ട്. ഒരു കോടി ഡോളറാണ് ഉദ്ദേശിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X