• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രസർക്കാർ ജനങ്ങളെ അനുദിനം പട്ടിണിയിലേക്കും ദുരിതക്കയത്തിലേക്കും തള്ളിവിടുന്നു: ഡോ.വി.ശിവദാസൻ

  • By അഭിജിത്ത് ജയൻ

രാജ്യസഭാ സ്ഥാനാർത്ഥിത്വം സിപിഎം ഏൽപ്പിച്ച ദൗത്യമെന്ന് സിപിഎം സ്ഥാനാർഥിയും പാർട്ടി സംസ്ഥാന സമിതി അംഗവുമായ ഡോ. വി ശിവദാസൻ.പൗരത്വനിയമഭേദഗതി, യൂണിഫോം സിവിൽ കോഡ്, വിവാദ കാർഷിക നിയമഭേദഗതി, തുടങ്ങിയവയിലൊക്കെ കൃത്യമായ രാഷ്ട്രീയ നിലപാട് പറയാൻ പാർട്ടിക്കായെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ ബിജെപിയെയും കോൺഗ്രസിനെയും തള്ളിക്കളയും.രാജ്യത്ത് ബിജെപിക്കും കോൺഗ്രസിനും ബദലാകാൻ ഇടതുമുന്നണി മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുവജന സംഘടനകളെ ഇകഴ്ത്തി കാണിക്കാൻ ചില കൂട്ടർ ശ്രമിക്കുന്നു.ഇടതുപക്ഷപ്രസ്ഥാനങ്ങളോടുള്ള വിദ്വേഷത്തിൻ്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ഡോ.വി.ശിവദാസനുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നോ?

രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നോ?

സിപിഎമ്മിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണ്. സിപിഎമ്മിൽ ഓരോ നേതാക്കളും ഓരോ പ്രവർത്തകരും അവരവരുടെ ചുമതല ഏറ്റെടുത്ത് നിർവഹിക്കുന്നു. പാർട്ടി തന്നിൽ ഏൽപ്പിച്ച ചുമതല ത്യാഗോജ്വലമായി നിർവഹിക്കുക എന്നത് മാത്രമാണ് കർത്തവ്യം. അത് മികച്ച രീതിയിൽ ചെയ്യാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെക്കുറിച്ച്?

ദേശീയ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെക്കുറിച്ച്?

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ അജണ്ട അടിച്ചേൽപ്പിക്കുന്ന വർഗീയമായ സ്ഥിതിയാണ് നടക്കുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ തമസ്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആശുപത്രി കെട്ടിടങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും തന്നെ നിർമ്മിക്കാനോ നടപ്പിലാക്കാനോ കോൺഗ്രസ് നേതാക്കൾക്കോ ബിജെപിയുടെ നേതാക്കൾക്കോ താല്പര്യമില്ല. ജനങ്ങളുടെ ജീവിത പ്രശ്നം മനസ്സിലാക്കുന്ന ഒരേ ഒരു പാർട്ടിയെ രാജ്യത്തുള്ളൂ. അത് സിപിഎമ്മാണ്. ഇടതുമുന്നണിയാണ്. ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുക എന്നുള്ളത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണ്.

പൗരത്വനിയമഭേദഗതി മുതൽ വിവാദ കാർഷിക ഭേദഗതി വരെ ?

പൗരത്വനിയമഭേദഗതി മുതൽ വിവാദ കാർഷിക ഭേദഗതി വരെ ?

പൗരത്വനിയമഭേദഗതി, യൂണിഫോം സിവിൽ കോഡ്, വിവാദ കാർഷിക നിയമഭേദഗതി, തുടങ്ങിയവയിലൊക്കെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇടതുമുന്നണി രാജ്യസഭയിലെന്നു മാത്രമല്ല എല്ലായിടത്തും ഉയർത്തിയിട്ടുണ്ട്. അത് തന്നിലൂടെ കൂടുതൽ സജീവമാക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

ഇടതുമുന്നണിക്ക് തുടർ ഭരണം ഉണ്ടാകുമോ?

ഇടതുമുന്നണിക്ക് തുടർ ഭരണം ഉണ്ടാകുമോ?

ജനങ്ങളുടെ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരേണ്ടത് നാടിൻ്റെ ആവശ്യമാണ്. തുടർ ഭരണം വികസനത്തിൻ്റെ തുടർച്ചയാണ്.ജനങ്ങളുടെ ക്ഷേമം അതുണ്ടാകണമെങ്കിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരണം. ഇതിനൊന്നും വിഘ്നം വരരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. തുടർ ഭരണം സിപിഎമ്മിന് ഉണ്ടാകും.

രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന വാക്സിൻ ക്ഷാമം ?

രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന വാക്സിൻ ക്ഷാമം ?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നത് ശരിയായ രൂപത്തിലല്ല. ജനങ്ങളെ ചേർത്തു നടത്തി അവരുടെ സാധാരണ വിഷയങ്ങളിൽ അടക്കം താങ്ങാകേണ്ട സർക്കാർ ജനങ്ങളെ അനുദിനം പട്ടിണിയിലേക്കും ദുരിതക്കയത്തിലേക്കും തള്ളിവിടുന്നു. ഇന്ധന വിലവർധനയൊക്കെ നമ്മൾ നിരവധി തവണ ചർച്ച ചെയ്തിട്ടുള്ളതാണ്. കൊവിഡ് വാക്സിനേഷനിലടക്കം കാട്ടുന്ന ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിശക്തമായ രീതിയിൽ പ്രക്ഷോഭം ഉയരണം.

ബിജെപിക്കും കോൺഗ്രസിനും ബദലാകാൻ ഇടതുമുന്നണിക്ക് കഴിയുമോ?

ബിജെപിക്കും കോൺഗ്രസിനും ബദലാകാൻ ഇടതുമുന്നണിക്ക് കഴിയുമോ?

ജനങ്ങൾ ബിജെപിയെയും കോൺഗ്രസിനെയും തള്ളിക്കളയും.രാജ്യത്ത് ബിജെപിക്കും കോൺഗ്രസിനും ബദലാകാൻ ഇടതുമുന്നണി മാത്രമാണുള്ളത്. എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും വ്യക്തമായ നിലപാട് പറഞ്ഞാണ് ഇടതുമുന്നണിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. ഇടതുമുന്നണി മികച്ച പ്രകടനമാണ് എല്ലായിടത്തും കാഴ്ചവയ്ക്കുന്നത്.

പഴയ സംഘടനാ പ്രവർത്തനത്തിലെ ഭാരവാഹിയെന്ന നിലയിൽ ഇന്നത്തെ തലമുറയെ കുറിച്ച്?

പഴയ സംഘടനാ പ്രവർത്തനത്തിലെ ഭാരവാഹിയെന്ന നിലയിൽ ഇന്നത്തെ തലമുറയെ കുറിച്ച്?

എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകാപരമായിട്ടാണ് പൊതുവിഷയങ്ങളിൽ ഇടപെടുന്നത്. സംഘടനാ വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും പുലർത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്. ചില പ്രത്യേക മനോഭാവമുള്ളവരാണ് എസ്എഫ്ഐ നടത്തുന്ന പ്രവർത്തനത്തെ മോശമാക്കി തീർക്കാൻ ശ്രമിക്കുന്നത്. ഈ പ്രസ്ഥാനത്തോടുള്ള വിദ്വേഷത്തിൻ്റെ ഭാഗമായി ചെയ്യുന്നതാണ് ഇത്തരം പ്രവർത്തികൾ. ഓരോ നിമിഷവും യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിയോടെ ഇവിടെ കലാലയങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം അനുദിനം കണ്ടു കൊണ്ടിരിക്കുന്നത് - ഡോ.വി.ശിവദാസൻ വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി നിഖിത ശര്‍മ, ചിത്രങ്ങള്‍ കാണാം

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
Rajyasabha Candidature is the responsibility advised by the cpm party:Dr V Sivadasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X