Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുഡിഎഫ് വിജയത്തിന് 2 കാരണങ്ങള്‍; സുരേന്ദ്രന്റെ വരവില്‍ ബിജെപിക്കു പോലും വലിയ പ്രതീക്ഷയുണ്ടാകില്ല'

ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് വിഭിന്നമായി ബിജെപി വിരുദ്ധ ചേരിയിലെ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് കേരളം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ പിടിച്ച യുഡിഎഫ് 20 തികയ്ക്കുമെന്നാണ് നേതൃത്വങ്ങളുടെ പ്രതീക്ഷ. എന്നാല്‍, സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് സിപിഎം നടത്തുന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയേക്കുമെന്ന ആശങ്കയും യുഡിഎഫ് ക്യാംപിനുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവ് വേണ്ടിയിരുന്നോ, കെ സുരേന്ദ്രന്‍ വന്നിട്ട് എന്തു മാറ്റമാണ് വയനാട്ടിലെ വോട്ടില്‍ സംഭവിക്കുക, എന്തുകൊണ്ട് വനിതകള്‍ക്കും മുസ്ലിങ്ങള്‍ക്കും കോണ്‍ഗ്രസ് വേണ്ടത്ര പരിഗണന നല്‍കിയില്ല, എസ്ഡിപിഐ പിന്തുണച്ചതിന് പിന്നിലെ വികാരം... തുടങ്ങി നടപ്പു രാഷ്ട്രീയ സംഭവങ്ങളില്‍ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയാണ് കോഴിക്കോട് മണ്ഡലത്തിന്റെ പ്രചാരണ ചുമതല കൂടിയുള്ള കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി... അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്...

KP NOUSHAD ALI INTERVIEW

? യുഡിഎഫ് പ്രതീക്ഷ

കേരളത്തില്‍ വലിയ പ്രതീക്ഷയിലാണ് യുഡിഎഫ്. അത് പ്രൂവ് ചെയ്യാന്‍ പ്രായസപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേവലം അവകാശവാദമല്ല. ബിജെപി വിരുദ്ധ വികാരമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവും ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് രണ്ടും യുഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്നാണ് കരുതുന്നത്. 2019ഓ, 1977ഓ ആവര്‍ത്തിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ട്.

? രാഹുല്‍ ഗാന്ധി-ആനി രാജ പോര്

രാഹുല്‍ ഗാന്ധിയും ആനി രാജയും വയനാട് മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന നറേറ്റീവ് എല്‍ഡിഎഫ് ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ആ പ്രചാരണത്തിന് വേരോട്ടം കിട്ടില്ല. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയിലും മല്‍സരിക്കുമായിരിക്കാം. 2019ല്‍ അങ്ങനെയായിരുന്നു. ആദ്യം ഇവിടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ഇനി നോര്‍ത്തില്‍ പ്രഖ്യാപിക്കുമോ എന്ന് കാത്തിരുന്ന് കാണാം. സിപിഎം ആത്മരക്ഷാര്‍ഥം പറയുന്ന കാര്യമാണത്. രാഷ്ട്രീയമായും നിയമപരമായും ആ പ്രചാരണത്തില്‍ കഴമ്പില്ല.

? കെ സുരേന്ദ്രന്‍ വരുമ്പോള്‍...

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി പരിഗണനാര്‍ഹമായ കക്ഷിയല്ല. വിരലില്‍ എണ്ണാവുന്ന പഞ്ചായത്ത് അംഗങ്ങള്‍ പോലും ഇവിടെയുണ്ടോ എന്ന് സംശയമാണ്. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ഇല്ല എന്നുതന്നെ പറയാം. തിരുവമ്പാടിയിലും ഇല്ല എന്നാണ് അറിവ്. വലിയ തോതില്‍ പണം ചെലവഴിച്ച് ആദിവാസി മേഖലയില്‍ വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാമെന്നാണ് അവരുടെ വൃത്തങ്ങളില്‍ നിന്ന് കേള്‍ക്കുന്നത്. ബിഡിജെഎസിന് കിട്ടിയ വോട്ടിനോട് സുരേന്ദ്രന് മല്‍സരിക്കാമെന്നേയുള്ളൂ. ബിജെപി പോലും അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടാകില്ല.

KP NOUSHAD ALI

? വനിത, മുസ്ലിം സ്ഥാനാര്‍ഥികള്‍ എവിടെ

വനിതകള്‍ക്കും മുസ്ലിങ്ങള്‍ക്കും സ്ഥാനാര്‍ഥിത്വം കിട്ടണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഈ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ മല്‍സരിക്കുക, സിറ്റിങ് എംഎല്‍എമാരെ പരിഗണിക്കുക എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണ്. ഷാഫി പറമ്പില്‍ മാത്രമാണ് ഇത്തവണ പുതുമുഖം. ബാക്കി എല്ലാവരും സിറ്റിങ് എംപിമാരാണ്. കോണ്‍ഗ്രസിന്റെ ഏക രാജ്യസഭാ സീറ്റ് നല്‍കിയിരിക്കുന്നത് മുസ്ലിമായ വനിതയ്ക്കാണല്ലോ. വരുന്ന തിരഞ്ഞെടുപ്പില്‍ മാറ്റം വന്നേക്കാം. അങ്ങനയല്ലേ രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകൂ...

? എസ്ഡിപിഐ പിന്തുണ

വിജയ ഫോര്‍മുല മനസിലാക്കി അതിനോടൊപ്പം നില്‍ക്കുന്ന കുറേ കക്ഷികളുണ്ട്. അവര്‍ ട്രെന്‍ഡ് മനസിലാക്കി തീരുമാനമെടുത്തതായിരിക്കണം. യുഡിഎഫോ കോണ്‍ഗ്രസോ അവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അങ്ങനെ നടക്കാറുമില്ല. കാറ്റിന്റെ ഗതിക്കനുസരിച്ച് നില്‍ക്കാമെന്ന രാഷ്ട്രീയ തീരുമാനമാകാം...

? ബിജെപിയുടെ 400 സീറ്റ് വാദം

400 സീറ്റ് നേടുന്നവര്‍ പ്രകടിപ്പിക്കേണ്ട പെരുമാറ്റ രീതിയലല്ലോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി നടത്തുന്നത്. ചെറിയ പഴുത് പോലും നോക്കി വേട്ടയാടുകയാണ്. വിവിധ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുന്നു. കോണ്‍ഗ്രസിന് ദിനേന 1000 കോടിയിലധികം രൂപയുടെ നോട്ടീസ് ലഭിക്കുന്നു. ആത്മവിശ്വാസമുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങളല്ല ഇത്. ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ അവര്‍ പിന്നോട്ടടിക്കും. മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യം 120 സീറ്റ് നേടുമെന്ന് പ്രവചിച്ചത് സിവോട്ടര്‍ സര്‍വ്വെയാണ്. സുതാര്യമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി 180 സീറ്റിനടുത്തേ എത്തൂ. ഇവിഎമ്മിനെ കുറിച്ചെല്ലാം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചാലേ ബിജെപിക്ക് നിലവിലുള്ള സീറ്റുകള്‍ പോലും കിട്ടൂ.

? ഇഡി അന്വേഷണത്തില്‍ ഇരട്ട നിലപാടോ

കേരളത്തില്‍ ഇഡി നടത്തുന്ന അന്വേഷണത്തെ അനുകൂലിക്കുന്നവരല്ല കോണ്‍ഗ്രസ്. കേരളത്തിലെ വിഷയങ്ങളില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത് മുഖ്യമന്ത്രിയാണ്. കേരളത്തില്‍ ആര് വന്ന് അന്വേഷിച്ചാലും എവിടെയുമെത്തില്ല എന്നാണ് ഞങ്ങള്‍ പറയുന്നത്. അന്വേഷണത്തെ അനുകൂലിക്കുകയല്ല. കരുവന്നൂര്‍, സ്വര്‍ണക്കടത്ത്... തുടങ്ങി ഏത് കേസ് അന്വേഷിച്ചാലും സ്രോതസിലേക്ക് എത്തില്ല. വഴിയില്‍ നിലയ്ക്കും. സിപിഎമ്മിനെ വിലപേശി കൂടെ നിര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. കോണ്‍ഗ്രസ് ക്ഷയിച്ചാല്‍ തല്‍ക്കാലം സിപിഎമ്മിന് മേല്‍ക്കോയ്മ കിട്ടും. അപ്പോഴാണ് ബിജെപിക്ക് അവസരമുള്ളൂ. സിപിഎമ്മിന്റെ തുടര്‍ വിജയം ആഗ്രഹിക്കുന്നവരാണ് ബിജെപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+