Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ തന്നെ ശരണം: അമ്പരിപ്പിച്ച് കണക്കുകള്‍, ഒരു വർഷം 3 ലക്ഷത്തിലേറെ വിദ്യാർത്ഥികള്‍

വിദേശത്ത് വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി കാനഡ മാറുന്നു. വിദേശപഠനത്തിൽ വൈദഗ്ധ്യമുള്ള ഡൽഹി ആസ്ഥാനമായുള്ള എംഎം അഡൈ്വസറി സർവീസസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2022-ൽ കാനഡ ഇന്ത്യൻ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ മുൻകാല റെക്കോർഡുകളെല്ലാം തകർത്തു.

മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം കാനഡയിലെത്തി. 2021 ൽ ഇത് വെറും രണ്ട് ലക്ഷമായിരുന്നു. അതായത് ഒരു വർഷം കൊണ്ട് 46 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

canada-job-

പരമ്പരാഗതമായി ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമായ യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം 2022 ൽ 1.9 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് അപേക്ഷ നല്‍കിയതത്. 2021 ല്‍ ഇത് 1.6 ലക്ഷമായിരുന്നു. 18.9 ശതമാനം വർധനവുണ്ടെങ്കിലും 2019 ലെ കണക്കുകലെ മറികടക്കുന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സമീപകാലത്ത് ചില പ്രതിസന്ധികള്‍ ഉയർന്ന് വന്നെങ്കിലും കാനഡയുടെ അനുകൂലമായ ഇമിഗ്രേഷൻ നയങ്ങളും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചുള്ള താരതമ്യേന കുറഞ്ഞ ഫീസുമാണ് കാനഡയെ ജനപ്രിയമായി മാറ്റിയിരിക്കുന്നത്. മറുവശത്ത്, പകർച്ചവ്യാധിയും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം വിസ പ്രോസസ്സിംഗിലെ കാലതാമസവും യുഎസിനെ ബാധിച്ചതായും റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് അനുസരിച്ച് 2022 ല്‍ യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി പ്രവേശനത്തിലും 49.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിൽ ഇത് 0.7 ശതമാനം മാത്രമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന പ്രധാന രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മൊബിലിറ്റി ട്രെൻഡും റിപ്പോർട്ട് വിശകലനം ചെയ്തു.

റിപ്പോർട്ട് അനുസരിച്ച്, യുകെ വർഷാവർഷം ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 126535 ഇന്ത്യൻ വിദ്യാർത്ഥികള്‍ ഈ സമയത്ത് യുകെയിലെത്തി. രാജ്യം മൊത്തം വിദ്യാർത്ഥി വിസ അനുവദിച്ച സംഖ്യയുടെ അമ്പത് ശതമാനത്തോളും വരും ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം. 319130 ​​വിദ്യാർത്ഥികൾക്ക് വി നല്‍കിയ കാനഡ 46.8 ശതമാനം ശതമാനത്തോടെ തൊട്ടുപിന്നിലായി.

യുഎസും ഓസ്‌ട്രേലിയയും യഥാക്രമം 199182, 100302 ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കി. പിജി ഡിപ്ലോമ തേടുന്ന വിദ്യാർത്ഥികളാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറുന്നവരില്‍ ഏറേയും. പ്രത്യേകിച്ച് താഴ്ന്ന നൈപുണ്യമുള്ള പ്രൊഫഷനുകളിലാണ് ഇവരില്‍ അധികവും കാനഡയിലെ കോളേജുകളില്‍ പ്രവേശനം നേടുന്നത്. ഇത് അവരുടെ അതിജീവിനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

ഏകദേശം 70-80 ശതമാനം പേരും ഡിപ്ലോമ പ്രോഗ്രാമുകൾക്കാണ് അപേക്ഷ നല്‍കുന്നത്. ഇത് സർവകലാശാലകളേക്കാൾ കോളേജുകൾക്ക് പ്രയോജനം ചെയ്യുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള സമീപകാല നയതന്ത്ര സംഘർഷങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് തടസ്സമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+