ആഗോള കമ്പനിയായ പാനറ്റോണി കേരളത്തിലേക്ക്, അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ കൊച്ചിയിൽ
കേരളത്തിലെ ആദ്യത്തെ പദ്ധതിക്ക് തുടക്കം കുറിക്കാൻ ആഗോള കമ്പനിയായ പാനറ്റോണി എത്തുന്നു. കൊച്ചിയിൽ ഗ്രേഡ് എ പ്ലസ് മള്‍ട്ടി ക്ലയന്‍റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പാര്‍ക്ക് നിർമ്മിക്കാനാണ് പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും കൈ കോർക്കുന്നത്.
ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. 180 ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. പ്രമുഖ കമ്പനികളുമായി 2027 ഫെബ്രുവരിയില്‍ പ്രവർത്തനം ആരംഭിക്കുമ്പോൾ 5,000- ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
പി രാജീവിന്റെ വാക്കുകൾ: '' കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയായ പാനറ്റോണിയും നമ്മുടെ കേരളത്തിലേക്ക് എത്തുകയാണ്. ആഗോള തലത്തില്‍ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളിലൊന്നായ പാനറ്റോണി ഗ്രൂപ്പിന്‍റെ ഭാഗമാണ് പാനറ്റോണി ഇന്ത്യ ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്. യൂറോപ്പ്, സൗദി അറേബ്യ, അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് പ്രതിവര്‍ഷം 8 ബില്യണ്‍ യൂറോ നിക്ഷേപിക്കുന്നുണ്ട്. 2022 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാനറ്റോണിക്ക് മുംബൈയിലും ഡല്‍ഹിയിലും ഓഫീസുകളുണ്ട്. ലോകമെമ്പാടും 56.3 ദശലക്ഷം ചതുരശ്ര മീറ്റര്‍ പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാര്‍ സിങ്ക് ലിമിറ്റഡും ചേർന്ന് കൊച്ചിയിലെ എടയാര്‍ മേഖലയില്‍ 800 കോടി രൂപ മുതല്‍ മുടക്കുള്ള ഗ്രേഡ് എ പ്ലസ് മള്‍ട്ടി ക്ലയന്‍റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പാര്‍ക്ക് വികസിപ്പിക്കാന്‍ ധാരണയായിരിക്കുന്നു. കെ എല്‍ ഐ സി (കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി) എന്ന എടയാര്‍ സിങ്ക് ലിമിറ്റഡിന്‍റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
പാനറ്റോണി ഇന്‍റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്‍റ് മാനേജിംഗ് ഡയറക്ടര്‍ നോര്‍ബര്‍ട്ട് സുമിസ്ലാവ്സ്കിയും എടയാര്‍ സിങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബിസ്മിത്തും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ന് ഒപ്പുവെച്ചു. 180 ഏക്കറില്‍ വിഭാവനം ചെയ്തിരിക്കുന്ന കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍, ആദ്യഘട്ട സംരംഭമായ പാനറ്റോണി പാര്‍ക്ക് 20 ഏക്കറിൽ 5.2 ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് വികസിപ്പിച്ചെടുക്കുക.
12 മീറ്റര്‍ ക്ലിയര്‍ ഹൈറ്റ്, എഫ്എം2 ഗ്രേഡ് ഫ്ളോര്‍, 5 ടണ്‍/ചതുരശ്ര മീറ്റര്‍ ലോഡിംഗ് ശേഷി, കെ160 സ്പ്രിങ്ക്ളറുകള്‍, ഐജിബിസി സര്‍ട്ടിഫൈഡ് ഡിസൈന്‍ എന്നീ സവിശേഷതകളോട് കൂടി ഒരുങ്ങുന്ന ഈ പാര്‍ക്ക്, കേരളത്തിലെ ലോജിസ്റ്റിക്സ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ആദ്യത്തെ വികസന പദ്ധതിയായി മാറും. ഇ-കൊമേഴ്സ്, എഫ് എം സി ജി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ പ്രമുഖ കമ്പനികളാണ് ഇങ്ങോട്ടെത്തുക. 2026 ല്‍ നിര്‍മ്മാണം ആരംഭിച്ച് 2027 ഫെബ്രുവരിയില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
പാനറ്റോണിയുടെ വരവോടെ സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയുടെ പ്രാധാന്യം ഗണ്യമായി ഉയരും. ആവശ്യമായ എല്ലാ സഹായങ്ങളും കമ്പനിക്ക് നല്‍കും. പദ്ധതി നടത്തിപ്പിനായി നോഡല്‍ ഓഫീസറേയും നിയമിച്ചിട്ടുണ്ട്. "ലോകോത്തര നിലവാരമുള്ള സുസ്ഥിരവും സൗകര്യപ്രദവുമായ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് എടയാര്‍ സിങ്ക് ലിമിറ്റഡുമായുള്ള ഈ പങ്കാളിത്തം. കൊച്ചിയില്‍ യാഥാർത്ഥ്യമാകുന്ന ഈ പദ്ധതി, ആഗോള വൈദഗ്ധ്യവും പ്രാദേശിക സാധ്യതകളും സംയോജിപ്പിച്ച്, വ്യവസായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, പ്രാദേശിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കും വഴിയൊരുക്കുന്ന ഞങ്ങളുടെ മാതൃക നടപ്പിൽ വരുത്താൻ കഴിയുന്ന ഏറ്റവും മികച്ച ഇടമാണ് കേരളം എന്ന് ബോധ്യപ്പെടുത്തുന്നതുമാണ്" - ചടങ്ങില്‍ പങ്കെടുത്ത പാനറ്റോണിയുടെ ഇന്‍റര്‍നാഷണല്‍ പ്രോജക്ട് മാനേജ്മെന്‍റ് ഡയറക്ടര്‍ നോര്‍ബര്‍ട്ട് സുമിസ്ലാവ്സ്കിയുടെ വാക്കുകളാണിത്.
50- ലധികം വ്യവസായ യൂണിറ്റുകള്‍ സ്ഥാപിച്ച് 5,000- ലധികം ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിവിധ വ്യവസായ-ലോജിസ്റ്റിക്സ് പദ്ധതികളിലൂടെ 1500 കോടിയിലധികം നിക്ഷേപം ആകര്‍ഷിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കെ എല്‍ ഐ സി യിലെ ഭാവി വികസന പദ്ധതികളില്‍ ഗ്ലോബല്‍ മെഷീനറി, എക്യുപ്മെന്‍റ് ആന്‍ഡ് ടെക്നോളജി (ജി എം ഇ ടി) കോറിഡോര്‍ എന്നിവ പ്രധാന ഘടകമായിരിക്കും. ആഗോള തലത്തിലെ ഒ ഇ എമ്മുകള്‍, സാങ്കേതിക സേവന ദാതാക്കള്‍, വ്യവസായികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നവീന പ്ലാറ്റ് ഫോമായിരിക്കും ഇത്. ഉത്പാദനം, അസംബ്ലിംഗ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡസ്ട്രിയല്‍ സ്പേസ് വാടകയ്ക്ക് ലഭ്യമാക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഗാല എന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിര വ്യാവസായിക ആസൂത്രണം, വ്യവസായ പദ്ധതികള്‍, ബിസിനസ് സെന്‍റര്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍, മെഡിക്കല്‍ സെന്‍റര്‍, കായിക-വിനോദ മേഖലകള്‍, ബാര്‍ജ് ബര്‍ത്തിംഗ്, കണ്ടെയ്നര്‍ സ്റ്റോറേജ്, ഹരിത മേഖലകള്‍ എന്നിവ സംയോജിപ്പിച്ച് കേരളത്തെ സമഗ്ര ഇന്‍ഡസ്ട്രിയല്‍-ലോജിസ്റ്റിക്സ് കേന്ദ്രമായി മാറ്റും. സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ ദക്ഷിണേന്ത്യയിലുടനീളം പ്രാദേശിക കണക്ടിവിറ്റി, വിതരണ ശൃംഖല, സാമ്പത്തിക വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
-
നല്ല വീതിയുള്ള പാത, മെച്ചപ്പെട്ട സൗകര്യങ്ങളും; എന്നിട്ടും കൊച്ചി ഉദയ നഗർ റോഡിൽ ട്രാഫിക് ബ്ലോക്ക്, കാരണം? -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications