Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 2 ലക്ഷം, ഭക്ഷണവും താമസവും ഫ്രീ; ഇന്ത്യയിലെ പത്താം ക്ലാസ് യോഗ്യതയുള്ളവരെ തേടി ഇസ്രായേല്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വമ്പന്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍. അടിസ്ഥാന സൗകര്യം, ആരോഗ്യം എന്നീ മേഖലകളിലേക്ക് 15000 ത്തോളം പേരുടെ ഒഴിവുണ്ട് എന്ന് ഇസ്രായേല്‍ അറിയിച്ചു. ഈ മേഖലയിലെ വിദഗ്ധരുടെ വിടവ് നികത്താന്‍ സഹായിക്കണം എന്ന് ഇന്ത്യയോട് ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 10,000 നിര്‍മ്മാണ തൊഴിലാളികളും 5,000 പരിചാരകരും ഉള്‍പ്പെടെ കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍.

ഇതാദ്യമായല്ല ഇസ്രായേല്‍ ഇന്ത്യന്‍ തൊഴിലാളികളെ തേടുന്നത്. ഈ വര്‍ഷം ആദ്യവും ഇസ്രായേല്‍ ഇന്ത്യയോട് സമാനമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. നിര്‍മാണത്തൊഴിലാളി റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടത്തില്‍ 16,832 ഉദ്യോഗാര്‍ത്ഥികള്‍ ആണ് നൈപുണ്യ പരിശോധനയ്ക്ക് ഹാജരായത്. അതില്‍ 10,349 പേരെ തിരഞ്ഞെടുത്തിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഭക്ഷണം, താമസം എന്നിവയ്ക്കൊപ്പം 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

Job News

മാത്രമല്ല ബോണസ് ആയി 16515 രൂപയും പ്രതിമാസം ലഭിക്കും എന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍ എസ് ഡി സി) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 5,000 ഹെല്‍ത്ത് കെയര്‍ വളന്റിയര്‍മാരെ ആവശ്യമാണ്.

ഒരു അംഗീകൃത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും കുറഞ്ഞത് 990 മണിക്കൂര്‍ തൊഴില്‍ പരിശീലനത്തോടെ കെയര്‍ ഗിവിംഗ് കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്ന കുറഞ്ഞത് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫ്രെയിം വര്‍ക്ക്, അയണ്‍ ബെന്‍ഡിംഗ്, പ്ലാസ്റ്ററിംഗ്, സെറാമിക് ടൈലിംഗ് എന്നീ നാല് തൊഴില്‍ മേഖലകളിലേക്ക് പോപ്പുലേഷന്‍, ഇമിഗ്രേഷന്‍, ബോര്‍ഡര്‍ അതോറിറ്റി (പി ഐ ബി എ) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഇസ്രായേലില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, 2023 നവംബറില്‍ സര്‍ക്കാരുകള്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം റിക്രൂട്ട് ചെയ്യാനായി നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിയിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലാണ് ആദ്യ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തിയത്.

നിര്‍മാണത്തൊഴിലാളികള്‍ക്കായുള്ള രണ്ടാം ഘട്ട റിക്രൂട്ട്മെന്റ് ഡ്രൈവ് മഹാരാഷ്ട്രയിലായിരിക്കും. ഇന്ത്യയും ഇസ്രായേലും 2023 മെയ് മാസത്തില്‍ ഇന്ത്യക്കാരുടെ താല്‍ക്കാലിക തൊഴില്‍ സംബന്ധിച്ച ചട്ടക്കൂട് ഉടമ്പടി ആരംഭിച്ചതിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. ജി 2 ജി വഴി പോകുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും പുറപ്പെടുന്നതിന് മുമ്പുള്ള ഓറിയന്റേഷന്‍ പരിശീലനത്തിന് വിധേയരാകണം.

ഇസ്രായേലി സംസ്‌കാരവും ജീവിതരീതിയും മനസ്സിലാക്കാനും അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ആളുകളെ സഹായിക്കുന്നതിനുള്ള പരിശീലനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഇതിനകം ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ട്. ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രയേലിന്റെ കണ്‍സ്ട്രക്ഷന്‍, നഴ്‌സിംഗ് മേഖലകളില്‍ 40,000 ജോലികള്‍ നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പലസ്തീന്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ ഇസ്രായേല്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+