ഇൻഫോസിസില്‍ കൂട്ടപിരിച്ചുവിടല്‍: പരീക്ഷ നടത്തി പുറത്താക്കിയത് 400 ട്രെയിനികളെ; പ്രതിഷേധം ശക്തം
മൈസൂർ: 400 ട്രെയിനികളെ ഒറ്റയടിക്ക് പിരിച്ച് വിട്ട സോഫ്റ്റ്‌വെയർ ഭീമന്‍ ഇന്‍ഫോസിസ് നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. തുടർച്ചയായ മൂന്ന് ശ്രമങ്ങളിൽ മൂല്യനിർണ്ണയ പരീക്ഷകളിൽ പരാജയപ്പെട്ടുവെന്ന കാരണത്താലാണ് ഇൻഫോസിസ് മൈസൂരു കാമ്പസിലെ 400 ട്രെയിനികളെ പിരിച്ചി വിട്ടത്. 2024 ഒക്ടോബറിൽ ഒക്ടോബറില്‍ ഏകദേശം പകുതിയോളം പേർക്കെതിരേയാണ് കമ്പനിയുടെ നീക്കമുണ്ടായത്.
അടുത്തിടെ നടത്തിയ പരീക്ഷകളില്‍ പാസാകാത്തവരോട് എത്രയും പെട്ടെന്ന് തന്നെ ഇൻഫോസിസ് ക്യാമ്പസ് വിടാന്‍ നിർദേശം നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധികള്‍ നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇന്‍ഫോസിസ് വലിയ റിക്രൂട്ട്മെന്റുകളൊന്നും നടത്തിയിരുന്നില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 700 പേരെ ട്രെയിനികളായി റിക്രൂട്ട് ചെയ്യാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അത്തരത്തില്‍ നിയമിച്ചവരില്‍ 400 പേരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്.

പരീക്ഷയുടെ കാര്യം നിയമനത്തിന്റെ സമയത്ത് തന്നെ കമ്പനി വ്യക്തമാക്കിയതാണെന്നാണ് കമ്പനി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നത്. "ഇൻഫോസിസിൽ, കർശനമായ ഒരു നിയമന പ്രക്രിയയാണ് ഞങ്ങൾ നടത്തുന്നത്. മൈസൂരു കാമ്പസിൽ വിപുലമായ അടിസ്ഥാന പരിശീലനത്തിന് ശേഷം എല്ലാ ഫ്രഷേഴ്‌സും ഇന്റേണൽ അസസ്‌മെന്റുകളിൽ വിജയിക്കണമെന്നാണ് നിബന്ധന. ഇന്റേണല്‍ അസസ്‌മെന്റിൽ വിജയിക്കാൻ മൂന്ന് അവസരങ്ങളാണ് ലഭിക്കുക. ഇതില്‍ വിജയിച്ചില്ലെങ്കില്‍ അവർക്ക് സ്ഥാപനത്തിൽ തുടരാൻ കഴിയില്ല. ഇത് അവരുമായുള്ള കരാറിലും കമ്പനി പരാമർശിച്ചിട്ടുണ്ട്. ഈ പ്രക്രിയ രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന കാര്യമാണ്. കൂടാതെ ഞങ്ങളുടെ ക്ലയന്റുകൾക്ക് ഉയർന്ന നിലവാരമുള്ള ജോലിക്കാരുടെ ലഭ്യത ഉറപ്പാക്കുന്നു," ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 50 പേരടങ്ങുന്ന ബാച്ചുകളായി പരിശീലനാർത്ഥികളെ വിളിക്കുകയും "പരസ്പര ധാരണയോടെയുള്ള വേർപിരിയൽ (mutual separation) " കത്തുകളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മണികൺട്രോള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പിരിച്ച് വിടപ്പെട്ട ട്രെയിനികളും വ്യക്തമാക്കുന്നു.
'ഇത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്, കാരണം പരീക്ഷകൾ വളരെ കഠിനമായിരുന്നു. യഥാർത്ഥത്തില്‍ ഞങ്ങളെ മനപൂർവ്വം പരാജയപ്പെടുത്തുകയാണുണ്ടായത്. ഭാവി ഇരുളടഞ്ഞതായി തോന്നുന്നതിനാൽ നിരവധി ട്രെയിനികൾ വലിയ മാനസിക പ്രയാത്തിലൂടെയാണ് കടന്ന് പോകുന്നത്' പിരിച്ചുവിടപ്പെട്ട ട്രെയിനികളില്‍ ഒരാളെ ഉദ്ധരിച്ചുകൊണ്ട് മണികൺട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇൻഫോസിസിനെതിരെ അടിയന്തര ഇടപെടലും കർശന നടപടിയും ആവശ്യപ്പെട്ട് തൊഴിൽ & തൊഴിൽ മന്ത്രാലയത്തിന് ഔദ്യോഗിക പരാതി സമർപ്പിക്കുകയാണെന്ന് നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (NITES) അറിയിച്ചിട്ടുണ്ട്. 'ഈ നഗ്നമായ കോർപ്പറേറ്റ് ചൂഷണം അനുവദിക്കാനാവില്ല, ഇന്ത്യൻ ഐടി തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കാൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു' നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്ലെ ഹർപ്രീത് സിംഗ് സലൂജ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
-
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറാകാം; ശമ്പളം ലക്ഷങ്ങള്‍ -
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications