ഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 292 ഒഴിവുകളാണ് ആകെയുള്ളത്. നേരിട്ടുള്ള നിയമനമാണ്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് 60% മാര്‍ക്ക് വേണം. (പട്ടികവിഭാഗക്കാര്‍ക്ക് 50%). തസ്തിക, യോഗ്യത, ശമ്പളം എന്നീ വിവരങ്ങള്‍ ചുവടെ.
സ്റ്റേഷന്‍ കണ്‍ട്രോളര്‍ കം ട്രെയിന്‍ ഓപ്പറേറ്റര്‍ (186): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ 3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ/തത്തുല്യം, 33,000-67,300.
മെയിന്റനര്‍-ഇലക്ട്രിക്കല്‍, എസ് ആന്‍ഡ് ടി, സിവില്‍ (100): ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഫിറ്റര്‍ ട്രേഡില്‍ ഐടിഐ (എന്‍സിവിടി/എസ്സിവിടി), 19,500-39,900.
അസിസ്റ്റന്റ് മാനേജര്‍, ഓപ്പറേഷന്‍സ് (6 ഒഴിവ്): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിഇ/ബിടെക്/തത്തുല്യം, 50,000-1,60,000.