
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഡിഫന്‍സ് ബാങ്കിംഗ് അഡൈ്വസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. റിക്രൂട്ട്മെന്റിലൂടെ 12 തസ്തികള്‍ നികത്തും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎന്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ pnbindia.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഡിസംബര്‍ 23 ആണ്.
സീനിയര്‍ ഡിഫന്‍സ് ബാങ്കിംഗ് അഡൈ്വസര്‍: 3 പോസ്റ്റുകള്‍
ഡിഫന്‍സ് ബാങ്കിംഗ് അഡൈ്വസര്‍: 12 തസ്തികകള്‍
ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ നേവി എന്നിവയില്‍ നിന്ന് വിരമിച്ച/ വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥിയുടെ പ്രായപരിധി 60 വയസ്സില്‍ താഴെയായിരിക്കണം. അപേക്ഷകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി വിളിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ പേരുകള്‍ pnbindia.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 07 മുതല്‍ 2022 ഡിസംബര്‍ 23 വരെ മാത്രമേ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയൂ,
പട്ടികജാതി / വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പഞ്ചാബിലുള്ള സെയിന്റ് ബച്ചൻപുരി ഐ.സി.എസ്.ഇ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്കു വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രീപ്രൈമറി ടീച്ചർ (സ്ത്രീകൾക്കുമാത്രം), പ്രൈമറി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തുടങ്ങിയ തസ്തികകളിൽ നിയമനം.
ഉദ്യോഗാർഥികൾ ഡിസംബർ 21നകം https://forms.gle/AKt4n3tr8pjg3kLV8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: National Career Service Centre for SC/STs, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471 2332113/8304009409.
നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ക്ലിനിക്കൽ സൂപ്പർവൈസർ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ), കൗൺസിലിംഗ് സൈക്കോളോജിസ്റ്റ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കും, കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട് ടൈമും ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.
ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാർത്ഥികൾ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343395, 2349232.