• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിരമിച്ചവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; 600ല്‍ അധികം ഒഴിവുകള്‍

Google Oneindia Malayalam News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) കരാര്‍ അടിസ്ഥാനത്തില്‍ ചാനല്‍ മാനേജര്‍ തസ്തികയിലേക്ക് വിരമിച്ച 600-ലധികം ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 7 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് - sbi.co.in വഴി അപേക്ഷിക്കാം. ആകെ 641 ഒഴിവുകള്‍ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ്.

ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ - 503 പോസ്റ്റുകള്‍

ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ - 130 പോസ്റ്റുകള്‍

സപ്പോര്‍ട്ട് ഓഫീസര്‍- 08 പോസ്റ്റുകള്‍

ഷോര്‍ട്ട്ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഗവൺമെന്‍റ് പ്ലീഡർ പാനൽ; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ചേർത്തല സബ് കോടതിയിൽ അഡീഷണൽ ഗവൺമെന്‍റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നിയമവകുപ്പ് പാനൽ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
ഫോട്ടോ പതിച്ച ബയോഡേറ്റയും വിലാസം, ജനനത്തീയതി, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും എൻറോൾമെന്‍റ് സർട്ടിഫിക്കറ്റിന്‍റെയും പകര്‍പ്പുകള്‍ സഹിതം മെയ് 31ന് വൈകിട്ട് അഞ്ചിന് മുൻപ് കളക്ടറേറ്റിൽ അപേക്ഷ നൽകണം. ഫോൺ: 0477 2251676, 2252580.

അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ഒ.ആർ.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവർത്തിപരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
ജില്ലയിൽ താമസിക്കുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്‌സ്, കോൺവെന്‍റ് സ്‌ക്വയർ, ആലപ്പുഴ-688001 എന്ന വിലാസത്തിൽ ജൂൺ ഏഴിന് മുന്‍പ് നൽകണം. ഫോൺ: 9846200143.

ട്യൂട്ടർ; അഭിമുഖം 25ന്
ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കൽ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തിൽ ട്യൂട്ടർ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. ഒരു ഒഴിവാണുള്ളത്.
യോഗ്യത: എതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബി.എസ് സി എം.എൽ.ടി,രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 25നും 35നും മധ്യേ. ജില്ലയിയിലോ സമീപ മേഖലകളിലോ ഉള്ളവര്‍ക്ക് മുന്‍ഗണന.
tdmcalappuzha@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 24ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ നൽകാം. അഭിമുഖത്തിന് എത്തുന്നവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  താത്കാലിക ഒഴിവ്

  തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ വിശ്വകർമ്മ വിഭാഗത്തിൽ ഫിറ്റർ ഓൺ കോൺട്രാക്ട് ( വനിതകളും അംഗപരിമിതരും അപേക്ഷിക്കേണ്ടതില്ല ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എ.ടി.ഐ ഫിറ്റർ ട്രേഡും ഫിറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 01.01.2022 ന് മധ്യേ . നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം: പ്രതിമാസം 15,000 രൂപ . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

  English summary
  SBI Recruitment 2022: Opportunity for retirees in State Bank of India, 600 vacancies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X