Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി മേഖലയിൽ ജോലി തിരയുകയാണോ? ഇതാ യുഎഇയിൽ ഒരുങ്ങുന്നത് വൻ അവസരം, അറിയാം

ഐടി മേഖലയിൽ ജോലി നോക്കുന്നവരാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്. അടുത്ത 12 മാസത്തിനുള്ളിൽ 80 ശതമാനം ഐടി കമ്പനികളും കൂടുതൽ നിയമനങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നാണ് എക്വിനിക്സ് ഗ്ലോബൽ ടെക് ട്രെൻഡ്സ് സർവ്വേ പറയുന്നത്.

ലോകമെമ്പാടുമുള്ള ബിസിനസുകൾ നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് 2,900 ആഗോള ഐടി ബിസിനസുകളുടെ തലപ്പത്തിരിക്കുന്നവരിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് സർവേ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സംവിധാനങ്ങളുടെയും ജനറേറ്റീവ് എഐയുടെയും ഉയർച്ചയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പുരോഗതി ഐ ടി സംവിധാനങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയും ഐടി മേഖലയിൽ തൊഴിലുകൾ ഉയരാൻ കാരണമാവുകയും ചെയ്തുവെന്ന് സർവ്വേ പറയുന്നു. അതുകൊണ്ട് തന്നെ ആഗോള തലത്തിൽ ഐടി കമ്പനികളിൽ വലിയ രീതിയിലാണ് നിയമനങ്ങൾ നടത്തിയത്. പ്രത്യേകിച്ച് എഐ അനുബന്ധ മേഖലയിൽ. എന്നിരുന്നാലും ഹാർഡ്വെയർ എഞ്ചിനിയറിംഗ്, ഡാറ്റ അനാലിസിസ് എന്നീ മേഖലകളിൽ ഡിമാന്റ് കുറഞ്ഞു.

 uae2-

ഐടി പ്രവർത്തനങ്ങൾ മുതൽ സൈബർ സുരക്ഷയും വിൽപ്പനയും വരെ യുഎഇയിലെ വൈവിധ്യമാർന്ന ബിസിനസ്സ് പ്രവർത്തനങ്ങളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. ഇതോടെ ഐടി മേഖലയുടെ പ്രവർത്തനങ്ങളിലും മാറ്റം ഉണ്ടായി. ബാക്കെൻഡ് ഓപ്പറേഷനിൽ നിന്ന് ബിസിനസിൻറെ വിജയം നിർണയിക്കുന്നതിലെ സുപ്രധാന ഘടകമായി ഇത് മാറി',ഇക്വിനിക്സ് മെന മാനേജിംഗ് ഡയറക്ടർ കമൽ അൽ-തവിൽ പറഞ്ഞു.

എല്ലാ വ്യവസായ മേഖലകളിലും എഐ സാങ്കേതിക വിദ്യയുടെ
ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സർവേ വ്യക്തമാക്കുന്നു. അതേസമയം എഐ സാങ്കേതിക വിദ്യ പരാമവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ലോകമെമ്പാടുമുള്ള 85 ശതമാനത്തോളം പേർ പ്രതികരിച്ചതെന്നും സർവ്വേ വ്യക്തമാക്കുന്നു. ഒരു മേഖലയിൽ മാത്രമായി ഒതുക്കുകയല്ല മറിച്ച് എല്ലാ മേഖലകളിലും എ ഐ സാങ്കേതിക വിദ്യ സമന്വയിപ്പിക്കുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നതെന്നും സർവ്വേ പറയുന്നു.

യു എ ഇയിൽ മിക്ക കമ്പനികളും ബിസിനസുകളും എ ഐ പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്. പ്രത്യേകിച്ച് ഐടി പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും എന്നിരുന്നാലും, ലോകമെമ്പാടുമുള്ള 979 ടെക് കമ്പനികളിലെ 232,650 ജീവനക്കാർക്ക് 2023 ഓഗസ്റ്റ് 30 വരെ ജോലി നഷ്ടപ്പെട്ടതായും ലേഓഫ് ട്രാക്കിംഗ് സൈറ്റായ Layoffs.fyi പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+