'വെറുതെയല്ല ഈ 71ാം വയസിലും വൻ ലുക്ക്, ഇതൊക്കെയല്ലേ കഴിക്കുന്നത്; മമ്മൂട്ടിയുടെ ഫിറ്റ്നസ് രഹസ്യവും ഡയറ്റും ഇതാ
കൊച്ചി: ഫിറ്റ്നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ന് മലയാളത്തിൽ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ താരങ്ങൾക്ക് പോലും ഇല്ല. അതുകൊണ്ട് കൂടിയാണ് ഈ 71ാം വയസിലും ഇൻഡസ്ട്രിയിലെ യുവ താരങ്ങളെയെല്ലാം പിന്തള്ളി 'ഗ്ലാമർ മാൻ'ആയി തുടരാൻ മമ്മൂട്ടിക്ക് സാധിക്കുന്നത്. 37-കാരൻ മകൻ ദുൽഖർ സൽമാൻ പോലും മമ്മൂട്ടിക്ക് മുന്നിൽ മാറി നിൽക്കും.
എങ്ങനെയായിരിക്കും യുവാക്കളെ പോലും അസൂയപ്പെടുത്തുന്ന വിധം മമ്മൂട്ടി ഇങ്ങനെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്? അമിതമായ വ്യായാമത്തിലൂടെയാണോ? അതോ ഭക്ഷണം നിയന്ത്രിച്ച് കൊണ്ടോ? എന്തായാലും ആ രഹസ്യം വെളിപ്പെടുത്തുകയണ് മമ്മൂട്ടിയുടെ പേഴ്ണസണൽ ഷെഫ്. മമ്മൂട്ടി കഴിക്കുന്ന ഭക്ഷണക്രമവും അദ്ദേഹം വിശദീകരിച്ചു.

ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയാറുള്ളത്. ഭക്ഷണം കാണുമ്പോൾ തന്റെ നിയന്ത്രണം പോകാറുണ്ടെന്നും എന്നാൽ വാപ്പ അദ്ദേഹത്തിന്റെ ഡയറ്റ് കൃത്യമായി പിന്തുടരാറുണ്ടെന്നും ദുൽഖർ സൽമാനും തുറന്നുപറഞ്ഞിട്ടുണ്ട്. എത്ര തിരക്കുള്ള ലൊക്കേഷനാണെങ്കിൽ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ടത്രേ.
വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നയാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ ഷെഫും പറയുന്നു. ഓട്സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിൽ കുതിർത്ത ബദാം എന്നിവയാണ് മമ്മൂട്ടി പ്രഭാത ഭക്ഷണമായി കഴിക്കാറുള്ളത്. ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല. അതിന് പകരം ഓട്സ് കൊണ്ടുള്ള പുട്ടാണ് കഴിക്കാറുള്ളതെന്നും ഷെഫ് വിശദീകരിക്കുന്നു. മമ്മൂട്ടി കഴിക്കുന്ന ഓട്സ് പുട്ടിനെ കുറിച്ച് മുൻപ് സഹതാരങ്ങളും പറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഓട്സ് പുട്ടും മീൻ കറിയും വളരെ സ്പെഷ്യൽ ആണെന്നാണ് താരങ്ങൾ പറഞ്ഞിട്ടുള്ളത്.
മീൻ വിഭവങ്ങൾ അദ്ദേഹം കഴിക്കാറുണ്ട്. തേങ്ങ അരച്ച മീൻ കറിയാണ് ഇഷ്ടം. വറുത്ത ഭക്ഷണ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കരിമീൻ. കണവ തിരുത കൊഴുവ എന്നിവയാണ് ഇഷ്ട മീനുകൾ. വൈകീട്ടും ചോറില്ല, ചായയും. കട്ടൻ ചായ കുടിക്കാറുണ്ട്. രാത്രിയിൽ ഗോതമ്പോ ഓട്സോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് കഴിക്കാറുള്ളത്. അത് തന്നെ മൂന്ന് എണ്ണത്തിൽ കൂടാറുമില്ലത്രേ. രാത്രി ഭക്ഷണത്തിനൊപ്പം തേങ്ങാ പാൽ ചേർത്ത നാടൻ ചിക്കൻ കഴിയും കഴിക്കും. ചിക്കൻ അല്ലെങ്കിൽ ചട്ണി. രാത്രി കൂൺ സൂപ്പോടെ ഒരു ദിവസത്തെ മെനു അവസാനിക്കും', ഷെഫ് പറയുന്നു.
എന്നാൽ മമ്മൂക്ക കടുത്ത ഡയറ്റാണെന്ന് പറയുന്നത് തെറ്റാണെന്നാണ് മുൻപ് ഷെഫ് പിള്ള വെളിപ്പെടുത്തിയത്. 'മമ്മൂക്ക ഭക്ഷണം കഴിക്കില്ല, വൻ ഡയറ്റ് ആണെന്നൊക്കെയാണല്ലോ പലരും പറയുന്നത്. എന്നാൽ അങ്ങനെ അല്ല.അദ്ദേഹം ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്നയാളാണ്. പക്ഷേ കുറഞ്ഞ അളവിലെ കഴിക്കുകയുള്ളൂ. ചെമ്മീൻ കറിയൊക്കെ ഭയങ്കര ഇഷ്ടമാണ്. ഞെണ്ടൊക്കെ ഇഷ്ടത്തോടെ കഴിക്കും. എത്ര രുചി എന്ന് പറഞ്ഞാലും അദ്ദേഹത്തിന് അതിന്റെയൊരു അളവ് അറിയാം. ഇനി ദൈവം തമ്പുരാൻ അമൃത് കൊണ്ട് കൊടുത്താലും അദ്ദേഹം അളവിൽ കവിഞ്ഞ് കഴിക്കില്ല', എന്നായിരുന്നു ഷെഫ് പിള്ള പറഞ്ഞത്.












Click it and Unblock the Notifications